വഖാര്‍ യൂനിസ്‌ പാക്‌ ക്രിക്കറ്റ്‌ ടീം പരിശീലകന്‍

Imageസിഡ്നി: പരിശീലകനുവേണ്ടിയുള്ള പാകിസ്ഥാന്‍ ക്രിക്കറ്റ്‌ ടീമിന്റെ കാത്തിരുപ്പിന്‌ അറുതിയായി. ടീമിന്റെ മുന്‍ നായകന്‍ വഖാര്‍ യൂനിസ്‌ പാകിസ്ഥാന്‍ ക്രിക്കറ്റ്‌ ബോര്‍ഡി(പി.സി.ബി)ന്റെ പരിശീലക സ്ഥാനത്തേക്കുള്ള ക്ഷണം സ്വീകരിച്ചു.

'ബോര്‍ഡിന്റെ ക്ഷണം സ്വീകരിച്ചിരിക്കുന്നു, ഇതൊരു വെല്ലുലിളിയായേറ്റെടുക്കാന്‍ ഞാന്‍ ഒരുങ്ങികഴിഞ്ഞു' യൂനിസ്‌ പറഞ്ഞു. സ്വകാര്യ ആവശ്യത്തിന്‌ കുടുംബത്തോടൊപ്പം സിഡ്നിയിലായിരുന്നു അദ്ദേഹം.പാക്കിസ്താനുവേണ്ടി 1989 മുതല്‍ 2003 വരെ 87 ടെസ്റ്റും 262 ഏകദിനങ്ങളും വഖാര്‍ കളിച്ചിട്ടുണ്ട്‌. അടുത്ത വര്‍ഷത്തെ ലോകകപ്പ്‌ വരെ ടീമിനെ പരിശീലിപ്പിക്കാനാണ്‌ അദ്ദേഹവുമായുള്ള കരാര്‍. 'ഞാനേറെ സന്തോഷിക്കുന്നു. എല്ലാ ടീമിനെയും മറികടക്കാന്‍ പറ്റിയ ടീമായി പാകിസ്താന്‍ ക്രിക്കറ്റിനെ പ്രാപ്തരാക്കുയെന്ന വലിയ വെല്ലുവിളിയാണ്‌ ഞാനിതിലൂടെ കാണുന്നത്‌' വഖാര്‍ കൂട്ടിചേര്‍ത്തു.


ഇന്തിഖാബ്‌ അലമിനെ മാറ്റിയാണ്‌ പുതിയ പരിശീലകനെ നിയമിച്ചിരിക്കുന്നത്‌. രണ്ടിവര്‍ഷത്തേക്കുള്ള അലമിന്റെ കരാര്‍ അടുത്ത നവംബറിലാണ്‌ അവസാനിക്കുന്നത്‌. 1995 മുതല്‍ പാക്കിസ്താന്‍ ടീമില്‍ 14 തവണ പരിശീലകര്‍ മാറിയിട്ടുണ്ട്‌. അതില്‍ ഏറ്റവും കൂടുതല്‍ കാലം നിലനിന്നത്‌ മുന്‍ ഇംഗ്ലണ്ട്‌ താരമായ ബോബ്‌ വൂമറാണ്‌, 2004 മുതല്‍ 2007വരെ. കഴിഞ്ഞ വിന്‍ഡീസ്‌ ലോകകപ്പില്‍ കൊല്ലപ്പെടുന്നതുവരെ വൂമറായിരുന്നു പരിശീലകന്‍.എന്നാല്‍ വെള്ളിയാഴ്ച്ച പി.സി.ബി അധ്യക്ഷന്‍ ഇജാസ്‌ ബട്ട്‌ വാര്‍ത്താ സമ്മേളനത്തില്‍ വിദേശത്തു നിന്നുള്ളവരെ ഈ സ്ഥാനത്ത്‌ അന്വേഷിക്കുന്നതായി അറിയിച്ചിരുന്നു. 2006-07 മുതല്‍ ബൗളിങ്‌ പരിശീലകനായി ടീമിനൊപ്പം വഖാറുണ്ട്‌.

 
< മുന്‍ പേജ്‌   അടുത്തത് >
Subscribe Now

NSE

latest news

Pravasi News & Feedback

Send Pravasilokam News to
ഈ ഇ-മെയില്‍ വിലാസം സ്‌പാമില്‍ നിന്നും സുരക്ഷിതമാണ്‌. അതു കാണാന്‍ ജാവാസ്ക്രിപ്റ്റ്‌ ആവശ്യമാണ്‌. .
Contact Person for Website :
ഈ ഇ-മെയില്‍ വിലാസം സ്‌പാമില്‍ നിന്നും സുരക്ഷിതമാണ്‌. അതു കാണാന്‍ ജാവാസ്ക്രിപ്റ്റ്‌ ആവശ്യമാണ്‌. ,

Special Correspondant, Europe


Polls