|
നാനാജി ദേശ്മുഖ് അന്തരിച്ചു |
|
ചിത്രകൂട്: സംഘപരിവാറിന്റെ മുതിര്‍ന്ന നേതാവും രാജ്യസഭാംഗവുമായിരുന്ന നാനാജി ദേശ്മുഖ് (94) അന്തരിച്ചു. വാര്‍ദ്ധക്യസഹജമായ അസുഖത്താല്‍ പീഢിതനായിരുന്നെങ്കിലും ഡല്‍ഹിയില്‍ വിദഗ്ദ്ധചികില്‍സയ്ക്ക് പോകാന്‍ വിസമ്മതിച്ച് കഴിയുകയായിരുന്നു.
അദ്ദേഹത്തിന്റെ അന്ത്യാഭിലാഷപ്രകാരം വൈദ്യശാസ്ത്ര ഗവേഷണത്തിനായി മൃതശരീരം വിട്ടുകൊടുക്കും. പത്മവിഭൂഷണ്‍ ബഹുമതി നല്‍കി രാഷ്ട്രം അദ്ദേഹത്തെ ആദരിച്ചിട്ടുണ്ട്. ഗ്രാമവികസനത്തിനും വിദ്യാഭ്യാസആരോഗ്യമേഖലയിലുളള പുരോഗതിയ്ക്കും വേണ്ടി അദ്ദേഹം സ്ഥാപിച്ച ദീന്‍ദയാല്‍ റിസര്‍ച്ച് ഇന്‍സ്റ്റിട്യൂട്ട് വിശ്വപ്രസിദ്ധമാണ്. |