പ്രധാനമന്ത്രി സൗദി സന്ദര്‍ശനം തുടങ്ങി

Imageറിയാദ്‌: മൂന്ന്‌ ദിവസത്തെ ഔദ്യോഗിക സന്ദര്‍ശനത്തിനായി സൗദി അറേബ്യയിലെത്തിയ ഇന്ത്യന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിന്‌ റിയാദില്‍ ഗംഭീര വരവേല്‍പ്‌. പ്രോട്ടോക്കോള്‍ മാറ്റിവെച്ച്‌ അബ്ദുള്ളാ രാജാവിന്റെ സഹോദരനും പ്രതിരോധ മന്ത്രിയുമായ അടുത്ത കിരീടാവകാശി

സുല്‍ത്താന്‍ ബിന്‍ അബ്ദുള്‍ അസീസും മുഴുവന്‍ മന്ത്രിമാരും കിങ്‌ ഖാലിദ്‌ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഡോ. സിംഗിനെ സ്വീകരിക്കാന്‍ സന്നിഹിതരായിരുന്നു.
ഇന്ന്‌ അല്‍-റൗദ കൊട്ടാരത്തില്‍ അബ്ദുള്ളാ രാജാവ്‌ ഡോ. മന്‍മോഹന്‍സിംഗിനെ സ്വീകരിക്കും. ഇരുരാജ്യങ്ങളുമായി ഒപ്പുവെക്കാനിരിക്കുന്ന കരാറുകള്‍ സംബന്ധിച്ച്‌ വിശദചര്‍ച്ചകളും നടത്തും.
28 വര്‍ഷത്തിനിടെ ആദ്യമായാണ്‌ ഇന്ത്യന്‍ പ്രധാനമന്ത്രി സൗദി സന്ദര്‍ശിക്കുന്നത്‌. സൗദി അറേബ്യയുമായുള്ള ബന്ധത്തിന്‌ പ്രത്യേക പ്രാധാന്യമാണുള്ളതെന്ന്‌ യാത്രതിരിക്കും മുന്‍പ്‌ മാധ്യമങ്ങളോട്‌ സംസാരിക്കവെ പ്രധാനമന്ത്രി പറഞ്ഞു. സുരക്ഷ, പ്രതിരോധം, ശാസ്ത്രം, ബഹിരാകാശ മേഖല, മാനവ വിഭവശേഷി വികസനം, വിവര-സാങ്കേതീക വിദ്യ എന്നീ മേഖലകളില്‍ ഇരു രാജ്യങ്ങളും തമ്മില്‍ പുത്തന്‍ സഹകരണ മേഖലകള്‍ തുറക്കുന്നതിന്‌ തന്റെ സന്ദര്‍ശനം ഉപയോഗപ്പെടുത്തുമെന്ന്‌ അദ്ദേഹം വ്യക്തമാക്കി.


അബ്ദുള്ള രാജാവുമായുള്ള കൂടിക്കാഴ്ചയില്‍ മേഖലയിലെ സുസ്ഥിരതയും സുരക്ഷയും കൂടുതല്‍ പരിപോഷിപ്പിക്കുന്നതിനുള്ള വഴികളെക്കുറിച്ചും ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിന്‌ തന്ത്രപ്രധാന സ്വഭാവം നല്‍കുന്നത്‌ സംബന്ധിച്ചും ചര്‍ച്ച നടത്തുമെന്ന്‌ പ്രധാനമന്ത്രി പറഞ്ഞു. കൂടാതെ തീവ്രവാദത്തിനും ഭീകരവാദത്തിനും എതിരെ സഹകരിച്ച്‌ പ്രവര്‍ത്തിക്കുന്നതും ചര്‍ച്ച ചെയ്യും.
കേന്ദ്ര ആരോഗ്യമന്ത്രി ഗുലാം നബി ആസാദ്‌, പെട്രോളിയം പ്രകൃതിവാതക മന്ത്രി മുരളി ദിയൊറ, വ്യവസായ-വാണിജ്യ മന്ത്രി ആനന്ദ്‌ ശര്‍മ്മ, വിദേശകാര്യ സഹമന്ത്രി ശശി തരൂര്‍ എന്നിവരും പ്രധാനമന്ത്രിയോടൊപ്പമുണ്ട്‌. മുകേഷ്‌ അംബാനി, ശശി റൂയിയ, അസിം പ്രേംജി, എസ്‌ രാമദൊരൈ എന്നിവരടങ്ങുന്ന ബിസിനസ്‌ സംഘവും മറ്റ്‌ ഉന്നത ഉദ്യോഗസ്ഥരുമടക്കം വലിയൊരു സംഘം പ്രധാനമന്ത്രിയെ അനുഗമിക്കുന്നുണ്ട്‌.

 

 
< മുന്‍ പേജ്‌   അടുത്തത് >
Subscribe Now

BSE

NSE

latest news

Pravasi News & Feedback

Send Pravasilokam News to
ഈ ഇ-മെയില്‍ വിലാസം സ്‌പാമില്‍ നിന്നും സുരക്ഷിതമാണ്‌. അതു കാണാന്‍ ജാവാസ്ക്രിപ്റ്റ്‌ ആവശ്യമാണ്‌. .
Contact Person for Website :
ഈ ഇ-മെയില്‍ വിലാസം സ്‌പാമില്‍ നിന്നും സുരക്ഷിതമാണ്‌. അതു കാണാന്‍ ജാവാസ്ക്രിപ്റ്റ്‌ ആവശ്യമാണ്‌. ,

Special Correspondant, Europe


Polls