മൃദുല്‍ ഗോഗോയ്‌ അന്തരിച്ചു

Imageയൂത്ത്‌ കോണ്‍ഗ്രസ്‌ അഖിലേന്ത്യാ സെക്രട്ടറിയുടെ മരണം ഗുവാഹത്തിയില്‍ വാഹനാപകടത്തില്‍

ഗുവാഹത്തി: യൂത്ത്‌ കോണ്‍ഗ്രസ്‌ അഖിലേന്ത്യാ സെക്രട്ടറി മൃദുല്‍ ഗോഗോയ്‌ അന്തരിച്ചു. കേരളത്തിലെ യൂത്ത്‌ കോണ്‍ഗ്രസിന്റെ ചുമതലയുള്ള നേതാവായിരുന്നു മൃദുല്‍ ഗോഗോയ്‌.


ആസാമിലെ ഗുവാഹത്തിയില്‍ വെള്ളിയാഴ്ച രാത്രിയുണ്ടായ വാഹനാപകടത്തിലാണ്‌ ഗോഗോയ്‌ മരിച്ചത്‌. സംസ്കാരം ഗുവാഹത്തിയില്‍ നടത്തി.നിലവിലുള്ള യൂത്ത്‌ കോണ്‍ഗ്രസ്‌ ദേശീയ കമ്മിറ്റിയിലെ ഏറ്റവും പ്രായം കുറഞ്ഞ ഭാരവാഹിയായിരുന്ന ഗോഗോയ്‌ അസം മുഖ്യമന്ത്രി തരുണ്‍ ഗോഗോയിയുടെ ബന്ധുവാണ്‌. എ.ഐ.സി.സി ജനറല്‍ സെക്രട്ടറി രാഹുല്‍ ഗാന്ധി, യൂത്ത്‌ കോണ്‍ഗ്രസ്‌ ദേശീയ അധ്യക്ഷന്‍ സത്വര്‍, യൂത്ത്‌ കോണ്‍ഗ്രസ്‌ അധ്യക്ഷന്‍ അശോക്‌ തന്‍വര്‍ എന്നിവര്‍ അനുശോചനം അറിയിച്ചു. ഗോഗോയുടെ ആകസ്മിക വേര്‍പാടില്‍ കെപിസിസി പ്രസിഡന്റ്‌ രമേശ്‌ ചെന്നിത്തല അനുശോചിച്ചു.


യൂത്ത്‌ കോണ്‍ഗ്രസ്‌ സംഘടനയെ പുതിയ രീതിയില്‍ കെട്ടിപ്പെടുക്കാനും പുതിയൊരു ചൈതന്യം പകരാനുമുള്ള യജ്ഞത്തില്‍ പ്രശംസനീയമായ പങ്ക്‌ വഹിച്ചിരുന്ന കരുത്തനായ ഒരു യുവനേതാവിനെയാണ്‌ മൃദുല്‍ ഗോഗോയുടെ വേര്‍പാട്‌ മൂലം നഷ്ടമായിരിക്കുന്നതെന്ന്‌ രമേശ്‌ ചെന്നിത്തല പറഞ്ഞു. കേരളഘടകത്തിന്റെ ചുമതല വഹിച്ചിരുന്ന യുവനേതാവെന്ന നിലയില്‍ ഫലപ്രദമായാണ്‌ തന്റെ ഉത്തരവാദിത്വം അദ്ദേഹം നിറവേറ്റിയിരുന്നത്‌. ഗോഗോയുടെ ആകസ്മിക വേര്‍പാട്‌ ഇന്ത്യയിലെയും കേരളത്തിലെയും യൂത്ത്‌ കോണ്‍ഗ്രസ്‌ പ്രസ്ഥാനത്തിന്‌ കനത്ത നഷ്ടമാണ്‌ ഉണ്ടാക്കിയിരിക്കുന്നതെന്ന്‌ സംസ്ഥാന പ്രസിഡന്റ്‌ എം ലിജു പറഞ്ഞു. സംഘടനാ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട്‌ ഇന്നലെ ഇവിടെ എത്താമെന്ന്‌ അറിയിച്ചിരുന്നതാണ്‌ അദ്ദേഹം. പ്രസ്ഥാനത്തെ ശരിയായ ദിശയിലേക്ക്‌ നയിക്കാനുള്ള അദ്ദേഹത്തിന്റെ പരിശ്രമം പ്രശംസനീയമാണെന്നും ലിജു അനുസ്മരിച്ചു.

 

 
< മുന്‍ പേജ്‌   അടുത്തത് >
Subscribe Now

BSE

NSE

latest news

Pravasi News & Feedback

Send Pravasilokam News to
ഈ ഇ-മെയില്‍ വിലാസം സ്‌പാമില്‍ നിന്നും സുരക്ഷിതമാണ്‌. അതു കാണാന്‍ ജാവാസ്ക്രിപ്റ്റ്‌ ആവശ്യമാണ്‌. .
Contact Person for Website :
ഈ ഇ-മെയില്‍ വിലാസം സ്‌പാമില്‍ നിന്നും സുരക്ഷിതമാണ്‌. അതു കാണാന്‍ ജാവാസ്ക്രിപ്റ്റ്‌ ആവശ്യമാണ്‌. ,

Special Correspondant, Europe


Polls