ചിലിയില്‍ വന്‍ ഭൂകമ്പം; സുനാമി ഭീതി

Imageസാന്തിയാഗോ (ചിലി): ചിലിയിലുണ്ടായ വന്‍ ഭൂകമ്പത്തില്‍ മരിച്ചവരുടെ എണ്ണം 150 ആയതായി ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു. നിരവധി പേര്‍ക്ക്‌ പരിക്കുണ്ട്‌. ജീവഹാനി സംബന്ധിച്ച്‌ കൃത്യമായ വിവരം ലഭ്യമായിട്ടില്ലെന്നും

നൂറുകണക്കിനുപേര്‍ മരിച്ചിരിക്കാനുള്ള സാധ്യതയാണുള്ളതെന്നും വിവിധ വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട്‌ ചെയ്തു. കോടിക്കണക്കിന്‌ രൂപയുടെ നാശനഷ്ടം സംഭവിച്ചു. ഇന്നലെ ഇന്ത്യന്‍ സമയം ഉച്ചകഴിഞ്ഞ്‌ 12.10 ഓടെയാണ്‌ ഭൂകമ്പമുണ്ടായത്‌. ഭൂകമ്പത്തില്‍ തകര്‍ന്ന കെട്ടിടങ്ങള്‍ക്കിടയില്‍ കുടുങ്ങിയവര്‍ക്കായി രക്ഷാപ്രവര്‍ത്തകര്‍ തെരച്ചില്‍ തുടരുന്നുണ്ട്‌. റിച്ചര്‍ സ്കെയിലില്‍ 8.8 രേഖപ്പെടുത്തിയ ഭൂചലനത്തില്‍ വന്‍ നാശനഷ്ടം റിപ്പോര്‍ട്ട്‌ ചെയ്തിട്ടുണ്ട്‌. മരണ സംഖ്യ ഇനിയും ഉയരാനിടയുണ്ടെന്ന്‌ ചിലി പ്രസിഡന്റ്‌ മിഷേല്‍ ബാച്ലെ അറിയിച്ചു. ഇന്ത്യന്‍ സമയം വൈകിട്ട്‌ നാലുമണിക്കു ശേഷം റിച്ചര്‍ സ്കെയിലില്‍ ആറു മുതല്‍ 6.9 വരെ രേഖപ്പെടുത്തിയ അഞ്ച്‌ തുടര്‍ചലനങ്ങളും ചിലിയില്‍ രേഖപ്പെടുത്തി. നിരവധി കെട്ടിടങ്ങളും വാര്‍ത്താ വിനിമയ, വൈദ്യുതി ബന്ധങ്ങളും ഭൂകമ്പത്തിലും തുടര്‍ചലനങ്ങളിലും തകര്‍ന്നു. റിച്ചര്‍ സ്കെയിലില്‍ എട്ടിന്‌ മേല്‍ രേഖപ്പെടുത്തുന്ന ഭൂചലനങ്ങള്‍ അതിശക്തമായവയാണെന്ന്‌ യു എസ്‌ ഭൗമശാസ്ത്ര ഗവേഷണ കേന്ദ്രം അറിയിച്ചു.


കോണ്‍സെപിയണ്‍ നഗരത്തിന്‌ 90 കി.മീറ്റര്‍ വടക്കുകിഴക്കായി ഭൂനിരപ്പിന്‌ 35 കി.മീറ്റര്‍ താഴെയാണ്‌ ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രമെന്ന്‌ യുഎസ്‌ ജിയോളജിക്കല്‍ സര്‍വേ വ്യക്തമാക്കി. ചിലിക്ക്‌ സമീപമുള്ള പസഫിക്‌ മേഖലയില്‍ സൂനാമി മുന്നറിയിപ്പ്‌ നല്‍കിയിരിക്കുകയാണ്‌.2002ലെ സെന്‍സെസ്‌ പ്രകാരം 6,70,000 പേര്‍ താമസിക്കുന്ന കോണ്‍സെപിയണ്‍ നഗരം ചിലിയിലെ പ്രമുഖ നഗരങ്ങളില്‍ ഒന്നാണ്‌. കുറികോ എന്ന നഗരത്തില്‍ നിരവധി കെട്ടിടങ്ങള്‍ ഭൂകമ്പത്തില്‍ തകര്‍ന്നതായി ചിലിയിലെ പ്രാദേശിക ടെലിവിഷനുകളും റേഡിയോയും അറിയിച്ചു. തലസ്ഥാനമായ സാന്തിയാഗോയിലെ ചരിത്രപ്രധാനമായ ചില കെട്ടിടങ്ങളും ഭൂകമ്പത്തില്‍ തകര്‍ന്നതായി റിപ്പോര്‍ട്ടുണ്ട്‌.
സാന്തിയാഗോയിലെ രാജ്യാന്തര വിമാനത്താവളം അടച്ചിട്ടു. ഇവിടെ വിമാനത്താവള ടെര്‍മിനലിനകത്ത്‌ യാത്രക്കാര്‍ക്കായുള്ള നടപ്പാലങ്ങള്‍ തകര്‍ന്നതായി റിപ്പോര്‍ട്ടുകളില്‍ പറയുന്നു. റിച്ചര്‍ സ്കെയിലില്‍ എട്ടു രേഖപ്പെടുത്തുന്ന ഭൂകമ്പങ്ങളുടെ പ്രഭാവം ശക്തമാണെന്നാണ്‌ യുഎസ്‌ ജിയോളജിക്കല്‍ സര്‍വേ വ്യക്തമാക്കുന്നത്‌. ജനുവരി 12 ന്‌ ഹെയ്ത്തിയിലെ പോര്‍ട്ടോപ്രിന്‍സില്‍ രേഖപ്പെടുത്തിയ ഭൂകമ്പം റിച്ചര്‍ സ്കെയിലില്‍ ഏഴാണ്‌ രേഖപ്പെടുത്തിയത്‌. ചിലി, പെറു, ഇക്വഡോര്‍, കൊളംബിയ, പനാമ, കോസ്റ്ററിക്ക, അന്റാര്‍ട്ടിക്ക തീരങ്ങളില്‍ സുനാമി മുന്നറിയിപ്പ്‌ നല്‍കി.

 

 
< മുന്‍ പേജ്‌   അടുത്തത് >
Subscribe Now

BSE

NSE

latest news

Pravasi News & Feedback

Send Pravasilokam News to
ഈ ഇ-മെയില്‍ വിലാസം സ്‌പാമില്‍ നിന്നും സുരക്ഷിതമാണ്‌. അതു കാണാന്‍ ജാവാസ്ക്രിപ്റ്റ്‌ ആവശ്യമാണ്‌. .
Contact Person for Website :
ഈ ഇ-മെയില്‍ വിലാസം സ്‌പാമില്‍ നിന്നും സുരക്ഷിതമാണ്‌. അതു കാണാന്‍ ജാവാസ്ക്രിപ്റ്റ്‌ ആവശ്യമാണ്‌. ,

Special Correspondant, Europe


Polls