സൗദി അറേബ്യന്‍ സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി ഇന്ന്‌ പുറപ്പെടും

Imageന്യൂഡല്‍ഹി: പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിംഗ്‌ സൗദി അറേബ്യന്‍ സന്ദര്‍ശനത്തിനായി ഇന്ന്‌ പുറപ്പെടും. കുറ്റവാളികളെ കൈമാറുന്നതടക്കമുള്ള സുപ്രധാന വിഷയങ്ങള്‍ സംബന്ധിച്ച്‌ ഇരു രാജ്യങ്ങളും ധാരണയാകുമെന്നാണ്‌ പ്രതീക്ഷ.

ഇന്ന്‌ ഉച്ചയ്ക്കുശേഷം ഡല്‍ഹി സൈനിക വിമാനത്താവളത്തില്‍ നിന്ന്‌ പുറപ്പെടുന്ന പ്രധാനമന്ത്രി മാര്‍ച്ച്‌ ഒന്നിനു തിരിച്ചെത്തും. 28 വര്‍ഷത്തിനുശേഷമാണ്‌ ഒരു ഇന്ത്യന്‍ പ്രധാനമന്ത്രി സൗദി സന്ദര്‍ശിക്കുന്നത്‌. മാര്‍ച്ച്‌ ഒന്നിനു തിരിച്ചെത്തും. പെട്രോളിയം മന്ത്രി മുരളി ദേവ്‌റ, വാണിജ്യമന്ത്രി ആനന്ദ്‌ ശര്‍മ, ആരോഗ്യമന്ത്രി ഗുലാം നബി ആസാദ്‌, വിദേശകാര്യ സഹമന്ത്രി ശശി തരൂര്‍ തുടങ്ങിയവരും വാണിജ്യ - വ്യവസായ പ്രമുഖരടങ്ങുന്ന പ്രമുഖരും പ്രധാനമന്ത്രിയോടൊപ്പം ഉണ്ടാകും.
2006ല്‍ സൗദി രാജാവ്‌ അബക്കദുല്ല ബിന്‍ അബക്കദുല്‍ അസീസ്‌ ഇന്ത്യ സന്ദര്‍ശിച്ചപ്പോള്‍
പുറപ്പെടുവിച്ച ഡല്‍ഹി പ്രഖ്യാപന പ്രകാരമുള്ള ചര്‍ച്ചയാണു നടക്കുകയെന്നു വിദേശകാര്യ മന്ത്രാലയത്തിലെ സെക്രട്ടറി ലതാ റെഡക്കഡി, വിദേശകാര്യ വകക്കതാവ്‌ വിഷക്കണു പ്രകാശ്‌ എന്നിവര്‍ അറിയിച്ചു. ഇന്ത്യയുടെ ആകെ പെട്രോളിയം ഇറക്കുമതിയില്‍ 20 ശതമാനവും സൗദിയില്‍ നിന്നാണ്‌.

 

കേവലം പെട്രോളിയം ഇറക്കുമതി ബന്ധം മാത്രമാക്കി ഒതുക്കി നിര്‍ത്താതെ മറ്റു മേഖലകളിലും സൗദി നിക്ഷേപം വര്‍ധിപ്പിക്കുക എന്നത്‌ ഈ സന്ദര്‍ശനത്തിന്റെ ലക്ഷ്യമാണ്‌. ശാസ്ത്ര - സാങ്കേതികം, ആരോഗ്യം, സാംസ്കാരികം തുടങ്ങിയ രംഗങ്ങളിലും സഹകരണത്തിനുള്ള കരാറുകള്‍ ഉണ്ടാക്കും. തന്ത്രപരമായ സഹകരണം ഊട്ടിയുറപ്പിക്കാനും തീവ്രവാദത്തെ ചെറുക്കുക, സുരക്ഷാരംഗത്തു സഹകരിക്കുക തുടങ്ങിയ രംഗങ്ങളില്‍ രണ്ടു രാജ്യങ്ങള്‍ക്കും പൊതുവായ താല്‍പര്യങ്ങളുണ്ടെന്നു വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. ഇന്ത്യയില്‍ നിന്നുള്ള ഹജ്ജ്‌ തീര്‍ഥാടകരുടെ എണ്ണം കൂട്ടുന്നത്‌ സംബന്ധിച്ചും ചര്‍ച്ച ചെയ്യും. ഞായറാഴ്ച വൈകിട്ടു സൗദി രാജാവുമായി നടത്തുന്ന കൂടിക്കാഴ്ചയാണു പ്രധാനമന്ത്രിയുടെ പരിപാടികളില്‍ ഏറ്റവും പ്രാധാന്യമര്‍ഹിയ്ക്കുന്നത്‌. തുടര്‍ന്ന്‌ തിങ്കളാഴ്ച സൗദി പാര്‍ലമെന്റിനെയും പിന്നീടു സൗദി വ്യവസായ വാണിജ്യ സമൂഹത്തെയും ഇന്ത്യന്‍ സമൂഹത്തെയും അദ്ദേഹം അഭിസംബോധന ചെയ്യും.

 
< മുന്‍ പേജ്‌   അടുത്തത് >
Subscribe Now

BSE

NSE

latest news

Pravasi News & Feedback

Send Pravasilokam News to
ഈ ഇ-മെയില്‍ വിലാസം സ്‌പാമില്‍ നിന്നും സുരക്ഷിതമാണ്‌. അതു കാണാന്‍ ജാവാസ്ക്രിപ്റ്റ്‌ ആവശ്യമാണ്‌. .
Contact Person for Website :
ഈ ഇ-മെയില്‍ വിലാസം സ്‌പാമില്‍ നിന്നും സുരക്ഷിതമാണ്‌. അതു കാണാന്‍ ജാവാസ്ക്രിപ്റ്റ്‌ ആവശ്യമാണ്‌. ,

Special Correspondant, Europe


Polls