| ട്വന്റി-20 ലോകകപ്പ്; ഓസ്ട്രേലിയന്‍ സാധ്യതാ ടീമില്‍ ലീ |
|
അടുത്തിടെ ടെസ്റ്റില്‍ നിന്നും വിരമിച്ച ലീ ഏകദിനത്തിലും ട്വന്റി-20 യിലും തുടരുമെന്ന് പ്രഖ്യാപിച്ചിരുന്നു. അടുത്ത ഏപ്രില്‍ മുതല്‍ വിന്‍ഡീസിലാണ് ലോകകപ്പ്. അതേ സമയം അപ്രതീക്ഷിത ഉള്‍പ്പെടുത്തലുകളൊന്നും ടീമിലില്ല. അടുത്തിടെ ട്വന്റി-20 യില്‍ ഉജ്ജ്വല പ്രകടനമാണ് ഓസ്ട്രേലിയ കാഴ്ച വയ്ക്കുന്നത്. ട്വന്റി-20 ലോകചാമ്പ്യന്‍മാരായ പാക്കിസ്ഥാന്‍, വിന്‍ഡീസ് എന്നിവര്‍ക്കെതിരെ മികച്ച ജയങ്ങള്‍ ഓസ്ട്രേലിയ സ്വന്തമാക്കി. പരിചയസമ്പന്നരും യുവതാരങ്ങളും ഉള്‍പ്പെടുന്നതാകും അവസാന അംഗ ടീം. ട്വന്റി-20 ലോകകപ്പിനുള്ള വനിതാ ടീമിനെയും ഓസ്ട്രേലിയ പ്രഖ്യാപിച്ചിട്ടുണ്ട്. പാക്കിസ്ഥാന്‍, ബംഗ്ലാദേശ് എന്നിവര്‍ക്കൊപ്പം ഗ്രൂപ്പ് എയിലാണ് ഓസ്ട്രേലിയ. മെയ് രണ്ടിന് പാക്കിസ്ഥാനെതിരെയാണ് ആദ്യ മല്‍സരം. അഞ്ചിന് ബംഗ്ലാദേശിനെ നേരിടും.
|
| < മുന്‍ പേജ് | അടുത്തത് > |
|---|

മെല്‍ബണ്‍: പരുക്കുമൂലം ഏറെ നാളായി ക്രിക്കറ്റില്‍ നിന്നും വിട്ടുനില്‍ക്കുന്ന ബ്രെറ്റ് ലീയെ ഉള്‍പ്പെടുത്തി ട്വന്റി-20 ലോകകപ്പിനുള്ള 30 അംഗ സാധ്യതാ ടീമിനെ ഓസ്ട്രേലിയ പ്രഖ്യാപിച്ചു. 
-°C 