സക്താര്‍ പുറത്ത്‌; ലിവര്‍പൂളും യുവന്റസും പ്രീ ക്വാര്‍ട്ടറില്‍

Imageലണ്ടന്‍: യൂറോപ്പ ലീഗില്‍ നിന്നും നിലവിലെ ചാമ്പ്യന്‍മാരായ ഉക്രെയ്ന്‍ ക്ലബ്‌ സക്താര്‍ ഡോണ്‍സ്ക്ക്‌ പുറത്തായി. ഫുള്‍ഹാമിനോട്‌ 1-1 ന്റെ സമനില വഴങ്ങിയതോടെയാണ്‌ സക്താറിന്‌ പ്രീ ക്വാര്‍ട്ടര്‍ കാണാതെ മടങ്ങേണ്ടി വന്നത്‌.

എന്നാല്‍ മുന്‍ യൂറോപ്പ്യന്‍ ചാമ്പ്യന്‍മാരായ ലിവര്‍പൂളും യുവന്റസും അവസാന 16 ല്‍ എത്തി. ജര്‍മന്‍ ടീം വെര്‍ഡര്‍ ബ്രമനാണ്‌ മുന്നേറിയ മറ്റൊരു ടീം. സ്ട്രൈക്കര്‍ ക്ലോഡിയോ പിസാരോയുടെ ഹാട്രിക്ക്‌ മികവില്‍ ഇംഗ്ലീഷ്‌ ടീം ട്വന്റി എന്‍ഷീഡിനെ ബ്രമന്‍ തുരത്തി. മുന്‍ ഇംഗ്ലണ്ട്‌ ദേശിയ ടീം കോച്ച്‌ സ്റ്റീവ്‌ മക്ക്ലാരനാണ്‌ എന്‍ഷീഡിന്റെ പരിശീലകന്‍. സ്പാനിഷ്‌ ടീമുകളായ അത്ലറ്റിക്കോ ബില്‍ബാവോയും വില്ലാറയലും പ്രീ ക്വാര്‍ട്ടര്‍ കാണാതെ മടങ്ങി. 16 ക്കാരന്‍ റോമലു ലുക്കാക്കുവിന്റെ മികവില്‍ ആന്‍ഡെര്‍ലീച്ച്‌ 4-0 ത്തിന്‌ ബില്‍ബാവോയെ തകര്‍ത്തപ്പോള്‍ വില്ലായെ 1-4ന്‌ വി എഫ്‌ എല്‍ വോള്‍ഫ്സ്ബര്‍ഗ്‌ കീഴടക്കി. എന്നാല്‍ ഡീഗോ ഫോര്‍ലാന്റെ 90-ാ‍ം മിനിറ്റിലെ ഗോളിന്റെ മികവില്‍ അത്ലറ്റിക്കോ മാഡ്രിഡ്‌ തുര്‍ക്കി ടീം ഗലാത്സറേയെ തോല്‍പ്പിച്ചു. ക്ലബ്‌ ബ്രൂഗ്സിനെ ഏകപക്ഷീയമായ മൂന്നു ഗോളുകള്‍ക്ക്‌ വീഴ്ത്തി വലെന്‍സിയ പ്രീ ക്വാര്‍ട്ടറില്‍ കടന്നു.


അഞ്ചു തവണ യൂറോപ്പ്യന്‍ ചാമ്പ്യന്‍മാരായ ലിവര്‍പൂള്‍ 3-1 ന്‌ റുമാനിയന്‍ ടീം ഉനീറ ഉര്‍സിസെനിയെ പരാജയപ്പെടുത്തി. ബ്രൂണോ ഫെര്‍ണാഡസിന്റെ ഹെഡറിലൂടെ ലിവര്‍പൂള്‍ പിന്നിലായെങ്കിലും അര്‍ജന്റീനിയന്‍ മിഡ്ഫീല്‍ഡര്‍ ജാവിയര്‍ മസ്ക്കെരാനോ മല്‍സരം സമനിലയിലാക്കി. ഡച്ച്‌ വിങ്ങര്‍ റിയാന്‍ ബാബേലിന്റേതായിരുന്നു രണ്ടാം ഗോള്‍. ക്യാപ്റ്റന്‍ സ്റ്റീവന്‍ ജെറാര്‍ഡ്‌ മൂന്നാമത്തേത്‌ സ്വന്തമാക്കി. ഫ്രഞ്ച്‌ ടീം ലില്ലിയുമായാണ്‌ ലിവര്‍പൂളിന്റെ അടുത്ത മല്‍സരം. ലില്ലി 3-2 ന്‌ ഫെനര്‍ബാസിന്‌ തോല്‍പ്പിച്ചു. രണ്ടാം പാദത്തില്‍ അയാക്സ്‌ ആസ്റ്റര്‍ഡാമുമായി ഗോള്‍ രഹിത സമനില സമ്മതിച്ച യുവന്റസ്‌ 2-1 ന്റെ ജയവുമായാണ്‌ പ്രീ ക്വാര്‍ട്ടര്‍ ബെര്‍ത്ത്‌ ഉറപ്പിച്ചത്‌.
ഫുള്‍ഹാമിനെതിരായ ആദ്യ പാദത്തിലെ 2-1 തോല്‍വിയാണ്‌ മുന്‍ ജേതാക്കളായ സക്താറിന്‌ തിരിച്ചടിയായത്‌. നിര്‍ഭാഗ്യമാണ്‌ രണ്ടാം പാദത്തിലെ വിജയത്തില്‍ നിന്നും സക്താറിനെ തടഞ്ഞത്‌. 14 തവണയെങ്കിലും ഫുള്‍ഹാം ഗോള്‍മുഖത്ത്‌ സക്താര്‍ കയറിയിറങ്ങിയെങ്കിലും ഒന്നു മാത്രമാണ്‌ ഗോളില്‍ കലാശിച്ചത്‌. അതിനിടെ ബ്രെഡ്‌ ഹാങ്ങ്ലന്‍ഡിന്റെ ഹെഡറോടെ സക്താര്‍ പിന്നിലാവുകയും ചെയ്തു. ഒടുവില്‍ 69-ാ‍ം മിനിറ്റില്‍ ബ്രസീലിയന്‍ താരം ജാഡ്സണിന്റെ ഗോള്‍ മല്‍സരം സമനിലയിലെത്തിച്ചു. ടീമിലെ അഞ്ച്‌ ബ്രസീലിയന്‍ താരങ്ങളിലൊരാളാണ്‌ ജാഡ്സണ്‍. പ്രീ ക്വാര്‍ട്ടറില്‍ ഇറ്റാലിയന്‍ വമ്പന്‍ സ്രാവ്‌ യുവന്റസാണ്‌ ഫുള്‍ഹാമിന്റെ എതിരാളി.

 
< മുന്‍ പേജ്‌   അടുത്തത് >
Subscribe Now

NSE

latest news

Pravasi News & Feedback

Send Pravasilokam News to
ഈ ഇ-മെയില്‍ വിലാസം സ്‌പാമില്‍ നിന്നും സുരക്ഷിതമാണ്‌. അതു കാണാന്‍ ജാവാസ്ക്രിപ്റ്റ്‌ ആവശ്യമാണ്‌. .
Contact Person for Website :
ഈ ഇ-മെയില്‍ വിലാസം സ്‌പാമില്‍ നിന്നും സുരക്ഷിതമാണ്‌. അതു കാണാന്‍ ജാവാസ്ക്രിപ്റ്റ്‌ ആവശ്യമാണ്‌. ,

Special Correspondant, Europe


Polls