| പാക്കിസ്ഥാന്‍ ടീമിനെതിരെ ഒത്തുകളി ആരോപണം |
|
കറാച്ചി: ഓസ്ട്രേലിയന്‍ പര്യടനത്തില്‍ രണ്ട് പാക് താരങ്ങള്‍ ഒത്തുകളിച്ചിട്ടുണ്ടെന്ന് സംശയിക്കുന്നതായി പാകിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡ് (പി.സി.ബി). എന്നാല്‍ ആരാണ് സംശയത്തിന്റെ നിഴലിലെന്ന് ബോര്‍ഡ് വ്യക്തമാക്കിയിട്ടില്ല. അതേ സമയം വിക്കറ്റ് കീപ്പര്‍ കമ്രാന്‍ അക്മലാണെന്ന് ചില പ്രാദേശിക മാധ്യമങ്ങള്‍ സൂചിപ്പിച്ചു. ഓസ്ട്രേലിയന്‍ പര്യടനത്തിനിടെ അക്മലിന്റെ പ്രകടനം ഏറെ സംശയങ്ങള്‍ക്കിടയാക്കിയിരുന്നു. പലപ്പോഴും അനാവശ്യമായി അക്മല്‍ പുറത്തായത് ആരാധകരെ ഞെട്ടിച്ചിരുന്നു. ഒത്തുകളി വിവാദത്തില്‍ നിന്നും അക്മലിന് ഒഴിഞ്ഞുമാറാനാകില്ലെന്ന് പ്രാദേശിക പത്രം പറയുന്നു. ഓസ്ട്രേലിയയ്ക്കെതിരായ സിഡ്നി ടെസ്റ്റില്‍ മൂന്ന് നിര്‍ണായക ക്യാച്ചുകള്‍ വിട്ടുകളഞ്ഞ അക്മല്‍ ഒരു റണ്ണൗട്ടും പാഴാക്കി. മല്‍സരമാകട്ടെ പാക്കിസ്ഥാന്‍ 32 റണ്‍സിന് തോല്‍ക്കുകയും ചെയ്തു. അതേ സമയം വിന്‍ഡീസില്‍ നടക്കുന്ന ട്വന്റി-20 ലോകകപ്പിനുള്ള 30 അംഗ സാധ്യതാ ടീമില്‍ അക്മലിനെ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
|
| < മുന്‍ പേജ് | അടുത്തത് > |
|---|

കമ്രാന്‍ അക്മല്‍ സംശയത്തിന്റെ നിഴലില്‍
-°C 