| കാര്‍ഷികമേഖല കുതിക്കും; വ്യവസായം വളരും |
|
ലോകസാമ്പത്തികസമൂഹത്തിലെ മാറ്റങ്ങള്‍ പൂര്‍ണമായി ഉള്‍ക്കൊണ്ടുകൊണ്ട് ഇന്ത്യയ്ക്ക് പൂര്‍ണമായും പ്രയോജനപ്രദമായ ബജറ്റ് ആണ് കേന്ദ്ര ധനമന്ത്രി അവതരിപ്പിച്ചതെന്ന് നിസംശ്ശയം പറയാം.വിലക്കയറ്റമാണല്ലോ ഇന്ന് നമ്മെ ഏറ്റവും അലോസരപ്പെടുത്തുന്നത്. അത് ഒരു പരിധി വരെ പരിഹരിക്കുവാന്‍ ബജറ്റിലുടെ കഴിഞ്ഞു.വിലക്കയറ്റത്തെ പിടിച്ച് നിര്‍ത്താന്‍ കഴിയുന്നത് ഇന്നത്തെ സാഹചര്യത്തില്‍ എറ്റവും നിര്‍ണായകമായ സംഗതി തന്നെയാണ്. അതോടോപ്പം തന്നെ കാര്‍ഷിക സമ്പദ്‌വ്യവസ്ഥയെ ഉണര്‍ത്താനുള്ള നടപടികളും വിലക്കയറ്റത്തെ പിടിച്ച് നിര്‍ത്താന്‍ കഴിയുന്നവ തന്നെയാണ്. കാര്‍ഷിക-വിദ്യാഭ്യാസ മേഖലകളില്‍ വ്യക്തമായ വിഭജനം നടത്തിയാണ് ധനകാര്യമന്ത്രി ബജറ്റ് അവതരിപ്പിച്ചിരിക്കുന്നത്. വിദ്യാഭ്യാസ മേഖലയില്‍ ഇത് വരെ ഉണ്ടായതില്‍ വച്ച് മികച്ച ബജറ്റ് നീക്കിയിരുപ്പാണ് ഇപ്പോള്‍ ഉണ്ടായിരിക്കുന്നത്.
ക്ഷേമരാഷ്ട്രം എന്ന ലക്ഷ്യത്തിലേക്കാണ് നമ്മള്‍ നീങ്ങുന്നത് എന്ന് ഈ ബജറ്റിലൂടെ കടന്ന് പോകുമ്പോള്‍ നമുക്ക് മനസ്സിലാക്കാന്‍ കഴിയും. അതോടോപ്പം സാര്‍വത്രിക വിദ്യാഭ്യാസം എന്ന ലക്ഷ്യത്തിലേക്കുള്ള ഊന്നല്‍ കൂടിയാണ് പ്രണബ് മുഖര്‍ജിയുടെ ബജറ്റ്. ഓഹരി വിറ്റഴിക്കുന്നതിനെക്കുറിച്ച് ഉയരുന്ന ആശങ്കകളും അസ്ഥാനത്താണ്. പണ്ട് നമ്മള്‍ വ്യവസായവത്കരണത്തിനായി ധാരാളം പണം ചെലവഴിച്ചിരുന്നു. ഇന്ന് ഭാരതം ലോകത്തിലെ എണ്ണപ്പെട്ട വ്യവസായവല്‍കൃത രാഷ്ട്രങ്ങളില്‍ ഒന്നാണ്. വ്യവസായവല്‍ക്കരണം എന്ന സങ്കല്‍പ്പം പൂര്‍ണതയോട് അടുത്ത് വരുമ്പോള്‍ ഇനി സര്‍ക്കാര്‍ അതിലേക്ക് പണം മുടക്കേണ്ടതില്ല. അതുകൊണ്ട് ആ പണം പിന്‍വലിച്ച് പൊതുവിദ്യാഭ്യാസം പോലുള്ള കാര്യങ്ങളില്‍ മുടക്കുകയാണ് വേണ്ടത്. അതിനാല്‍ ഓഹരി വിറ്റഴിക്കലിനെക്കുറിച്ചും ആശങ്കപ്പെടേണ്ടതില്ല. മാത്രമല്ല കാര്‍ഷിക സമ്പദ് വ്യവസ്ഥയെ ഊര്‍ജ്വസലമാക്കന്‍ വേണ്ട പണം കണ്ടെത്താനും ഓഹരി വിറ്റഴിക്കലിലൂടെ സാധിക്കും. |
| < മുന്‍ പേജ് | അടുത്തത് > |
|---|

പ്രൊഫ. ആന്റണി ഐസക്ക്
-°C 