താലിബാന്‍ ആക്രമണം: നാല്‌ ഇന്ത്യാക്കാര്‍ അടക്കം 17 മരണം

Imageകാബൂള്‍: അഫ്ഗാനിസ്ഥാന്‍ തലസ്ഥാനമായ കാബൂളില്‍ താലിബാന്‍ തീവ്രവാദകള്‍ നടത്തിയ ചാവേര്‍ ആക്രമണ പരമ്പരയില്‍ ഒമ്പത്‌ ഇന്ത്യാക്കാരടക്കം പതിനഞ്ച്‌ പേര്‍ കൊല്ലപ്പെട്ടു.അഫ്ഗാനിസ്ഥാന്‍ സര്‍ക്കാരിന്റെ പ്രാഥമിക നിഗമനകണക്കുകളാണിതെന്ന്‌

ഇന്ത്യന്‍ വിദേശകാര്യ മന്ത്രി എസ്‌ എം കൃഷ്ണ പറഞ്ഞു.വിദേശികള്‍ തിങ്ങിപ്പാര്‍ക്കുന്ന ഹോട്ടലുകളേയും ഗസ്റ്റ്‌ ഹൗസുകളേയും വാണിജ്യ സമുച്ചയങ്ങളേയും കേന്ദ്രികരിച്ചാണ്‌ തീവ്രവാദികള്‍ ആക്രമണം നടത്തിയത്‌. മുപ്പതോളം പേര്‍ക്ക്‌ പരിക്കേറ്റു.നഗരത്തിന്റെ ഹ്യദയഭാഗത്ത്‌ സ്ഥിതി ചെയ്യുന്ന വാണിജ്യ സമുച്ചയത്തിലും ആഭ്യന്തര മന്ത്രാലയത്തിന്‌ സമീപമുള്ള സഫി ലാന്റ്മാര്‍ക്ക്‌ ഹോട്ടലിലുമാണ്‌ സ്ഫോടനം നടന്നത്‌ എന്ന്‌ അഫ്ഗാനിസ്ഥാനിലെ ഒരു മുതിര്‍ന്ന പോലിസ്‌ ഓഫിസറായ അബ്ദുള്‍ ഗഫാര്‍ സയെദ്സദാര്‍ പറഞ്ഞു. താലിബാന്‍ വക്താവ്‌ സബിയുള്ള മുജാഹിദ്‌ ഒളിസങ്കേതത്തില്‍ നിന്ന്‌ നല്‍കിയ ഫോണ്‍ സന്ദേശത്തില്‍ അഞ്ച്‌ ചാവേറുകള്‍ വിദേശികള്‍ തിങ്ങി പാര്‍ക്കുന്ന രണ്ട്‌ കേന്ദ്രങ്ങളില്‍ ആക്രമണം നടത്തിയെന്നും രണ്ട്‌ ചാവേറുകള്‍ കൊല്ലപ്പെട്ടെന്നും മൂന്ന്‌ പേര്‍ ഇപ്പോഴും ചെറുത്ത്‌ നില്‍ക്കുന്നുണ്ടെന്നും അദ്ദേഹംപറഞ്ഞു. എന്നാല്‍ അബ്ദുള്‍ ഗഫാര്‍ സയെദ്സദാര്‍ ഈ വാര്‍ത്ത നിഷേധിച്ചു എല്ലാ ചാവേറുകളും കൊല്ലപ്പെട്ടെന്നും ആക്രമണം നടന്ന സ്ഥലങ്ങളെല്ലാം പൂര്‍ണ്ണമായും അഫ്ഗാന്‍ സേനയുടെ നിയന്ത്രണത്തിലാണ്‌.

 

പതിനേഴോളം പേര്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം വെളിപ്പെടുത്തി.ആക്രമണം നടന്നത്‌ ഇന്ത്യക്കാര്‍ തങ്ങിയിരുന്ന ഗസ്റ്റ്‌ ഹൗസുകളെ കേന്ദ്രീകരിച്ചും വ്യാപാര സമുച്ചയങ്ങളെ കേന്ദ്രീകരിച്ചാണെന്നും സ്വകാര്യ വാര്‍ത്തചാനലായ ടോളൊ ടിവി റിപ്പോര്‍ട്ട്‌ ചെയ്തു. ചാവേറുകള്‍ നടത്തിയ ഗ്രനൈഡ്‌ ആക്രമണത്തില്‍ രണ്ട്‌ ഗസ്റ്റ്‌ ഹൗസുകള്‍ക്കും ഒരു ഹോട്ടലിനും കേടുപാടുകള്‍ പറ്റിയിട്ടുണ്ടെന്നും മറ്റൊരു പൊലീസ്‌ ഉദ്യോഗസ്ഥന്‍ പറഞ്ഞു.കുറഞ്ഞത്‌ രണ്ട്‌ ചാവേറുകളാവും ആക്രമണം നടത്തിയതെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.മഴയും പൊതു അവധിയുംമൂലം തെരുവുകളില്‍ ആളുകള്‍ കുറവായിരുന്നു. മുകളിലത്തെ നിലയിലുള്ള വ്യാപാര സമുച്ചയത്തിലെ സഫി ലാന്‍ഡ്‌ മാര്‍ക്‌ ഹോട്ടല്‍ പാശ്ചാത്യ സഞ്ചാരികള്‍ക്ക്‌ സുപരിചിതമായതാണ്‌.

 
< മുന്‍ പേജ്‌   അടുത്തത് >
Subscribe Now

BSE

NSE

latest news

Pravasi News & Feedback

Send Pravasilokam News to
ഈ ഇ-മെയില്‍ വിലാസം സ്‌പാമില്‍ നിന്നും സുരക്ഷിതമാണ്‌. അതു കാണാന്‍ ജാവാസ്ക്രിപ്റ്റ്‌ ആവശ്യമാണ്‌. .
Contact Person for Website :
ഈ ഇ-മെയില്‍ വിലാസം സ്‌പാമില്‍ നിന്നും സുരക്ഷിതമാണ്‌. അതു കാണാന്‍ ജാവാസ്ക്രിപ്റ്റ്‌ ആവശ്യമാണ്‌. ,

Special Correspondant, Europe


Polls