|
ബംഗ്ലാദേശില്‍ വസ്ത്ര നിര്‍മ്മാണ ശാലയിലെ തീപ്പിടുത്തം: 21 മരണം |
|
ധാക്ക: ബംഗ്ലാദേശിലെ വസ്ത്ര നിര്‍മ്മാണ ശാലയിലുണ്ടായ തീപ്പിടുത്തത്തില്‍ 21 പേര്‍ വെന്ത് മരിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ധാക്കയില്‍ നിന്ന് 50 കിലോമീറ്റര്‍ അകലെ ഗാസിയാപുരിലുള്ള ഗരീബ് നെവാജ് ഫാക്ടറിയിലാണ് തീപിടുത്തമുണ്ടായത്. അത്യുഗ്രമായ അഗ്നിബാധ രണ്ട് മണിക്കൂറിലധികം നീണ്ടുനിന്നു.
മരിച്ചവരില്‍ 13 പേര്‍ സ്ത്രീകളാണെന്ന് ഗാസിയാപുര്‍ ആശുപത്രി അധകൃതര്‍ അറിയിച്ചു. ഗുരുതരമായി പൊള്ളലേറ്റ 18 ഓളം പേരെ ആശുപത്രിയലെത്തിച്ചതായി അഗ്നിശമന അറിയിച്ചു. പത്തോളം അഗ്നിശമന യൂണിറ്റുകള്‍ ഒരുമണിക്കൂറിലധികം പരിശ്രമിച്ചാണ് തീ നിയന്ത്രണ വിധേയമാക്കിയത്. വളരെ വേഗത്തില്‍ തീ പടര്‍ന്നതിനാല്‍ തൊഴിലാളികള്‍ക്ക് രക്ഷപ്പെടാന്‍ കഴിഞ്ഞില്ലെന്ന് രക്ഷപ്പെട്ടവര്‍ പറഞ്ഞു. 700 പേര്‍ ഫാക്ടറിയില്‍ ജോലിചെയ്തിരുന്നതായണ് കണക്ക്. മരണനിരക്ക് ഇനിയും ഉയരാന്‍ സാധ്യതയുണ്ടെന്ന് റിപ്പോര്‍ട്ടുണ്ട്. തീപിടുത്തത്തിന്റ കാരണം വ്യക്തമായിട്ടില്ല. വൈദ്യുതി ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീ പിടുത്തത്തിന് കാരണമെന്നാണ് കരുതുന്നത്. നിലവാരമില്ലാത്ത വൈദ്യുതീകരണവും മോശം സുരക്ഷമാനദണ്ഡങ്ങളോടെയും പ്രവര്‍ത്തിക്കുന്നവയാണ് മിക്കതും. |