ന്യൂനപക്ഷങ്ങള്‍ക്കുള്ള പദ്ധതി വിഹിതത്തില്‍ 50% വര്‍ദ്ധന

Imageന്യൂഡല്‍ഹി: പൊതു ബജറ്റില്‍ ന്യൂനപക്ഷ കാര്യ മന്ത്രാലയത്തിനുള്ള പദ്ധതി വിഹിതത്തില്‍ 50 ശതമാനത്തോളം വര്‍ദ്ധന. നിലവിലുള്ള വിഹിതം 1,740 കോടി രൂപയാണ്‌. ഇത്‌ 2600 കോടി രൂപയായാണ്‌ വര്‍ദ്ധിപ്പിച്ചത്‌.

ന്യൂനപക്ഷങ്ങള്‍ക്കുള്ള 15 ശതമാനം മുന്‍ഗണനാ മേഖല വായ്പ പൂര്‍ണ്ണ ലക്ഷ്യത്തോട്‌ അടുത്തു കൊണ്ടിരിക്കയാണെന്ന്‌ അറിയിക്കുന്നതില്‍ സന്തോഷമുണ്ടെന്ന്‌ പ്രണബ്‌ മുഖര്‍ജി പറഞ്ഞു. അടുത്ത മൂന്ന്‌ വര്‍ഷത്തേക്ക്‌ ഈ സൗകര്യം നിലനിര്‍ത്തുമെന്നും അദ്ദേഹം അറിയിച്ചു. സാമൂഹ്യ നീതി -ശാക്തീകരണ മന്ത്രാലയത്തിന്റെ വിഹിതം 4500 കോടി രൂപയായി വര്‍ദ്ധിപ്പിച്ചു. 2009-10നെ അപേക്ഷിച്ച്‌ 80 ശതമാനമാണ്‌ ഈ വര്‍ദ്ധന. പട്ടികജാതിക്കാര്‍, മറ്റു പിന്നോക്ക വിഭാഗക്കാര്‍, വികലാംഗര്‍, മുതിര്‍ന്ന പൗര‍ര്‍ തുടങ്ങിയവര്‍ക്കുള്ള വിവിധ പരിപാടികള്‍ക്ക്‌ ഇത്‌ ഉപയുക്തമാകുമെന്ന്‌ പ്രണബ്‌ മുഖര്‍ജി പറഞ്ഞു. പട്ടികജാതി, ഒ. ബി. സി. വിദ്യാര്‍ത്ഥികള്‍ക്കുള്ള പോസ്റ്റ്‌ മെട്രിക്‌ സ്കോളര്‍ഷിപ്പ്‌ പദ്ധതി തുക വര്‍ദ്ധിപ്പിക്കാന്‍ ഇതു ഉപകരിക്കുമെന്നും മന്ത്രി പറഞ്ഞു. ന്യൂനപക്ഷ കാര്യ മന്ത്രാലയത്തിന്‌ കീഴിലുള്ള വിവിധ പദ്ധതികള്‍ക്ക്‌ കഴിഞ്ഞ ബജറ്റിനെ അപേക്ഷിച്ച്‌ തുക വര്‍ദ്ധിപ്പിച്ചു.
തിരഞ്ഞെടുത്ത 90 ന്യൂനപക്ഷ കേന്ദ്രീകൃത ജില്ലകളില്‍ ബഹുമേഖലാ വികസന പരിപാടികള്‍ക്ക്‌ കഴിഞ്ഞ ബജറ്റില്‍ 889. 50 കോടി രൂപ അനുവദിച്ച സ്ഥാനത്ത്‌ പുതിയ ബജറ്റില്‍ 1245. 20 കോടി രൂപയാണ്‌ അനുവദിച്ചത്‌. മൗലാന ആസാദ്‌ എജുക്കേഷന്‍ ഫൗണ്ടേഷന്റെ ഗ്രാന്റ്‌ ഇനത്തില്‍ 115 കോടി 125 കോടിയാക്കി വര്‍ദ്ധിപ്പിച്ചു.

 
< മുന്‍ പേജ്‌   അടുത്തത് >
Subscribe Now

BSE

NSE

latest news

Pravasi News & Feedback

Send Pravasilokam News to
ഈ ഇ-മെയില്‍ വിലാസം സ്‌പാമില്‍ നിന്നും സുരക്ഷിതമാണ്‌. അതു കാണാന്‍ ജാവാസ്ക്രിപ്റ്റ്‌ ആവശ്യമാണ്‌. .
Contact Person for Website :
ഈ ഇ-മെയില്‍ വിലാസം സ്‌പാമില്‍ നിന്നും സുരക്ഷിതമാണ്‌. അതു കാണാന്‍ ജാവാസ്ക്രിപ്റ്റ്‌ ആവശ്യമാണ്‌. ,

Special Correspondant, Europe


Polls