| പ്രണബിന്റേത് ശുഭ പ്രതീക്ഷയേകി വളര്‍ച്ചയിലേക്ക് നയിക്കുന്ന ബജറ്റ് |
|
ബജറ്റ് വളര്‍ച്ചയിലേക്ക് നയിക്കുമെന്നാണ് പൊതുവെയുള്ള വിലയിരുത്തല്‍. വരുന്ന സാമ്പത്തിക വര്‍ഷം മൊത്തം 1,18,749 കോടി രൂപ ചിലവഴിക്കും. പ്രതീക്ഷിക്കുന്ന നികുതി വരുമാനം 7,46,651 കോടി. 25,000 കോടി രൂപയുടെ ഓഹരി വിറ്റഴിക്കല്‍ വരുന്ന സാമ്പത്തിക വര്‍ഷം ലക്ഷ്യമിടുന്നു.
അഞ്ചു ലക്ഷം മുതല്‍ എട്ടുലക്ഷം വരെയുള്ളവക്ക് 20 ശതമാനം നികുതി. എട്ട് ലക്ഷത്തിന് മുകളില്‍ വരുമാനമുള്ളവര്‍ 30 ശതാനം നികുതി നല്‍കണം. എല്ലാ ഉത്പന്നങ്ങളുടെയും എക്സൈസ് തീരുവയില്‍ 10 ശതാനം വരെ വര്‍ധനവാണ് വരുത്തിയിരിക്കുന്നത്. ഗൃഹോപകരണങ്ങളായ ടെലിവിഷന്‍, ഫ്രിഡ്ജ്, എയര്‍ കണ്ടീഷന്‍ തുടങ്ങിയവയ്ക്ക് വിലകൂടും. സിമന്റ്, പുകയില ഉത്പന്നങ്ങള്‍, മൊബെയില്‍ഫോണ്‍, ഇരുചക്ര വാഹനങ്ങള്‍, ആഡംബര കാറുകള്‍, സ്വര്‍ണം എന്നിയുടെ വിലയും വര്‍ദ്ധിക്കും. അടിസ്ഥാനസൗകര്യ വികസനത്തിനും കാര്‍ഷിക, ഗ്രാമീണ മേഖലകള്‍ക്കും ബജറ്റില്‍ ഊന്നല്‍ നല്‍കുന്നു.ഭക്ഷ്യ സുരക്ഷാ ബില്‍ ഉടന്‍ അവതരിപ്പിക്കുമെന്നുള്ളതാണ് മറ്റൊരു പ്രഖ്യാപനം. ഗ്രാമീണ ബാങ്കുകള്‍ക്ക് കൂടുതല്‍ തുക നല്‍കും. പ്രത്യക്ഷ നികുതി സംവിധാം ഈ വര്‍ഷം ഏപ്രില്‍ മുതലും ചരക്ക് സേവന നികുതി അടുത്ത വര്‍ഷവും നിലവില്‍ വരും. |
| < മുന്‍ പേജ് | അടുത്തത് > |
|---|

ന്യൂഡല്‍ഹി: സര്‍വമേഖലകള്‍ക്കും തുല്യപ്രാധാന്യം നല്‍കി രാജ്യത്തിന് ശുഭ പ്രതീക്ഷയേകുന്ന പൊതുബജറ്റ് ധനമന്ത്രി പ്രണബ് മുഖര്‍ജി അവതരിപ്പിച്ചു. അസംഘടിത തൊഴിലാളികള്‍ക്കും ഗ്രാമീണമേഖലയ്ക്കും അടിസ്ഥാനസൗകര്യവികസനത്തിനും ഊന്നല്‍ നല്‍കുന്ന 
-°C 