കൂടുതല്‍ അഫ്ഗാന്‍ മേഖലകളിലേക്ക്‌ വേട്ട വ്യാപിപ്പിക്കാന്‍ സി ഐ എ പദ്ധതി

Imageവാഷിങ്ങ്ടണ്‍: അഫ്ഗാന്‍-പാക്‌ അതിര്‍ത്തിയിലെ പര്‍വതമേഖലയില്‍ താലിബാന്‍, അല്‍ ഖൈദ പോരാളികള്‍ക്കു നേരെയുള്ള ആക്രമണങ്ങള്‍ പെഷാവര്‍, ക്വറ്റ പട്ടണങ്ങളിലേക്കു കൂടി വ്യാപിപ്പിക്കാന്‍ അമേരിക്കന്‍ ചാരസംഘമായ സി.ഐ.എ പദ്ധതിയിട്ടതായി വെളിപ്പെടുത്തല്‍.

ആക്രമണത്തില്‍ പാക്‌ പങ്കിനെക്കുറിച്ച്‌ സി.ഐ.എക്കും ഐ.എസ്‌.ഐക്കും വ്യത്യസ്ത നിലപാടാണുള്ളതെങ്കിലും പോരാളികേന്ദ്ര പരിശോധനയടക്കമുള്ള പ്രവര്‍ത്തനങ്ങളില്‍ ഇരുചാര സംഘങ്ങളും ഒരുമിച്ചുപ്രവര്‍ത്തിക്കുന്നുവെന്നു ന്യൂയോര്‍ക്ക്‌ ടൈംസാണ്‌ റിപ്പോര്‍ട്ട്‌ ചെയ്തത്‌. ദൗത്യങ്ങള്‍ വിജയകരമായി അവസാനിക്കുമ്പോള്‍ സി.ഐ.എ ഒരുക്കുന്ന വിരുന്നില്‍ ഇരുസംഘടനകളുടെയും ചാരന്‍മാര്‍ ഒരുമിക്കാറുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍, സി.ഐ.എയുമായുള്ള ഐ.എസ്‌.ഐ ബന്ധത്തിനു പാക്‌ അധികൃതര്‍ വിശദീകരണം കൊടുത്തിട്ടില്ല. ജനങ്ങളില്‍ നിന്ന്‌ ഉയരാനിടയുള്ള രോഷത്തെ തടയാനാണിത്‌. സിവിലിയന്‍മാരെ കൊല്ലുന്ന യു.എസ്‌ നടപടി ജനങ്ങളില്‍ കനത്ത പ്രതിഷേധമാണുണ്ടാക്കിയിരിക്കുന്നത്‌. 2008ലെ സി.ഐ.എ ഡപ്യൂട്ടി ഡയറക്ടറുടെ പാക്‌ സന്ദര്‍ശനത്തിനു ശേഷം ഇരുസംഘടനകള്‍ക്കുമിടയിലെ ബന്ധം മെച്ചപ്പെട്ടതായി അധികൃതര്‍ അവകാശപ്പെടുന്നു.

 

 
< മുന്‍ പേജ്‌   അടുത്തത് >
Subscribe Now

BSE

NSE

latest news

Pravasi News & Feedback

Send Pravasilokam News to
ഈ ഇ-മെയില്‍ വിലാസം സ്‌പാമില്‍ നിന്നും സുരക്ഷിതമാണ്‌. അതു കാണാന്‍ ജാവാസ്ക്രിപ്റ്റ്‌ ആവശ്യമാണ്‌. .
Contact Person for Website :
ഈ ഇ-മെയില്‍ വിലാസം സ്‌പാമില്‍ നിന്നും സുരക്ഷിതമാണ്‌. അതു കാണാന്‍ ജാവാസ്ക്രിപ്റ്റ്‌ ആവശ്യമാണ്‌. ,

Special Correspondant, Europe


Polls