അര്‍ഹിച്ചതിലുമധികം കേരളത്തിന്‌

Imageബി.എസ്‌.ഷിജു
ന്യൂഡല്‍ഹി:
കേരളത്തിനുള്ള കേന്ദ്രനികുതി വിഹിതത്തില്‍ 330.38 കോടിയുടെ വര്‍ദ്ധന. 12-ാ‍ം ധനകാര്യ കമ്മീഷന്‍ ശുപാര്‍ശയുടെ അടിസ്ഥാനത്തില്‍ അര്‍ഹമായതിലും അധികമാണിത്‌. ഇതിനു പുറമേ

കേരളത്തിലെ വിവിധ പൊതുമേഖലാ സ്ഥാപനങ്ങള്‍ക്കും വിവിധ കേന്ദ്രപദ്ധതികള്‍ക്കുമായി പ്രത്യേക വിഹിതവും നീക്കിവച്ചു.കേരളത്തിനുള്ള ബജറ്റില്‍ പ്രഖ്യാപിച്ച നികുതി വിഹിതം 4900 കോടി രൂപയാണ്‌. രണ്ടാം യു.പി.എ സര്‍ക്കാരിന്റെ ഇടക്കാല ബജറ്റില്‍ ഇത്‌ 4,569.62 കോടി രൂപ ആയിരുന്നു. അതായത്‌ 330.38 കോടിയുടെ വര്‍ദ്ധനവ്‌. കാര്‍ഷിക മേഖലയ്ക്ക്‌ പ്രത്യേക ഊന്നല്‍ നല്‍കിയുള്ള ബജറ്റില്‍ കേരളത്തിന്‌ പുതുതായി ബൃഹത്‌ പദ്ധതികളൊന്നും അനുവദിച്ചിട്ടില്ലെങ്കിലും നിലവിലുള്ള പദ്ധതികള്‍ക്ക്‌ ആവശ്യമായ ധനനഹായം നീക്കിവച്ചു. ഇതിനുപുറമേ കേരളത്തിലെ കേന്ദ്രസര്‍ക്കരിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന വിവിധ സ്ഥാപനങ്ങള്‍ക്ക്‌ പ്രത്യേക വിഹിതവും അനുവദിച്ചു.


കൊച്ചിന്‍ പോര്‍ട്ട്‌ ട്രസ്റ്റ്‌ (91 കോടി), കൊച്ചിന്‍ ഷിപ്പ്‌ യാര്‍ഡ്‌ (175 കോടി), ഫാക്ട്‌ (89.99 കോടി), ഐ.ഐ.എസ്‌.ടി (140 കോടി), വിക്രംസാരഭായി സ്പേസ്‌ റിസര്‍ച്ച്‌ സെന്റര്‍(583.66 കോടി), ഹിന്ദുസ്ഥാന്‍ ന്യൂസ്പ്രിന്റ്‌ ലിമിറ്റഡ്‌(12.34), കൊച്ചി പ്രത്യേക സാമ്പത്തിക മേഖല 5.61 കോടി, ഐസര്‍-(52 കോടി), എച്ച്‌.എം.ടി 10.02 കോടി, കയര്‍ബോര്‍ഡ്‌ 47.60 കോടി, കയര്‍ വ്യവസായം 18.90 കോടി, ഇന്‍സ്ട്രുമെന്റേഷന്‍ ലിമിറ്റഡ്‌ രണ്ടു ലക്ഷം എന്നിവയാണ്‌ ബജറ്റില്‍ സഹായം പ്രഖ്യാപിച്ചിട്ടുള്ള പൊതുമേഖലാ സ്ഥാപനങ്ങളും പദ്ധതികളും.കേരളത്തിലെ നാല്‌ പദ്ധതികള്‍ക്ക്‌ വിദേശ സഹായം ലഭ്യമാക്കുമെന്നും ബജറ്റ്‌ വ്യക്തമാക്കുന്നു. കേരള സുസ്ഥിര വികസന പദ്ധതി(354.92 കോടി), കെ.എസ്‌.ടി.പി പദ്ധതി (263.20 കോടി), കേരള ജലവിതരണ പദ്ധതി രണ്ടാം ഘട്ടം (236 കോടി), മൂന്നാം ഘട്ടം 393 കോടി എന്നിങ്ങനെയാകും വിദേശ സഹായം ലഭ്യമാക്കുക. വിള ഇന്‍ഷുറന്‍സിനായി 404 കോടി രൂപ വകയിരുത്തി. ഇതിന്റെ പ്രയോജനം കേരളത്തിന്‌ ലഭിക്കും.


കയര്‍ മേഖലയുടെ പുനരുജ്ജീവനത്തിനും വൈവിധ്യവത്ക്കരണത്തിനുമായി 65.50 കോടി നീക്കിവെച്ചു. റബ്ബര്‍, തേയില, കോഫി, കശുവണ്ടി വികസന, സുഗന്ധദ്രവ്യ ബോര്‍ഡുകള്‍ക്ക്‌ വകയിരുത്തിയിട്ടുള്ള 404 കോടി രൂപയുടെ വിഹിതവും സംസ്ഥാനത്തിന്‌ ലഭിക്കും. കശുവണ്ടി കയറ്റുമതി പ്രോത്സാഹന കൗണ്‍സിലിന്‌ നീക്കി വച്ചിട്ടുള്ള 81 കോടിയുടെ ഏറ്റവും കൂടുതല്‍ പ്രയോജനം ലഭിക്കുന്ന സംസ്ഥാനം കേരളമാണ്‌. റബ്ബര്‍, കോഫി, സുഗന്ധദ്രവ്യങ്ങള്‍ എന്നിവയുടെ പുനഃകൃഷിക്കും മറ്റുമായി 168 കോടി രൂപ അനുവദിച്ചിട്ടുണ്ട്‌. ഭാരത്‌ നിര്‍മ്മാണ്‍, മഹാത്മാ ഗാന്ധി ദേശീയ തൊഴിലുറപ്പ്‌ പദ്ധതി തുടങ്ങിയ ബൃഹത്‌ പദ്ധതികളുടെ വിഹിതവും കേരളത്തിന്‌ അവകാശപ്പെടാം. ഇത്തരത്തില്‍ ബജറ്റിലെ മറ്റു പല പ്രഖ്യാപനങ്ങളും കേരളത്തിന്‌ പരോക്ഷ ഗുണം ചെയ്യുന്നവയാണ്‌.

 
< മുന്‍ പേജ്‌   അടുത്തത് >
Subscribe Now

BSE

NSE

latest news

Pravasi News & Feedback

Send Pravasilokam News to
ഈ ഇ-മെയില്‍ വിലാസം സ്‌പാമില്‍ നിന്നും സുരക്ഷിതമാണ്‌. അതു കാണാന്‍ ജാവാസ്ക്രിപ്റ്റ്‌ ആവശ്യമാണ്‌. .
Contact Person for Website :
ഈ ഇ-മെയില്‍ വിലാസം സ്‌പാമില്‍ നിന്നും സുരക്ഷിതമാണ്‌. അതു കാണാന്‍ ജാവാസ്ക്രിപ്റ്റ്‌ ആവശ്യമാണ്‌. ,

Special Correspondant, Europe


Polls