തന്റെ റക്കോഡ്‌ ഇന്ത്യക്കാരന്‍ തകര്‍ക്കണമെന്നാണ്‌ ആഗ്രഹമെന്ന്‌ സച്ചിന്‍

Imageഗ്വാളിയോര്‍: ഏകദിന ക്രിക്കറ്റിലെ ഏറ്റവും ഉയര്‍ന്ന സ്കോറായ 200 എന്നത്‌ ഒരു ഇന്ത്യക്കാരന്‍തന്നെ തകര്‍ക്കണണെന്നാണ്‌ തന്റെ ആഗ്രഹമെന്ന്‌ മാസ്റ്റര്‍ ബ്ലാസ്റ്റര്‍ സച്ചിന്‍. ദക്ഷിണാഫ്രിക്കയ്ക്കെതിരായ മത്സരത്തിന്‌ ശേഷം നടത്തിയ പ്രസ്‌ മീറ്റിലാണ്‌ സച്ചിന്‍ തന്റെ ആഗ്രഹം വെളിപ്പെടുത്തിയത്‌.

റക്കോടുകളെല്ലാം തകര്‍ക്കപ്പെടാനുള്ളതാണ്‌. തന്റെ റക്കോടും ഒരു നാള്‍ തകര്‍ക്കപ്പെടും അത്‌ ഒരു ഇന്ത്യക്കാരനാകണമെന്നാണ്‌ തന്റെ ആഗ്രഹം. സച്ചിന്‍ പറഞ്ഞു. താന്‍ ഇതുവരെ റക്കോടുകള്‍ക്ക്‌ വേണ്ടി കളിച്ചിട്ടില്ല. അത്‌ സംഭവിയ്ക്കുന്നതാണ്‌. താന്‍ റക്കോടുകള്‍ തിരുത്തണമെന്ന്‌ കരുതിയല്ല ബാറ്റ്‌ കൈയ്യിലെടുക്കുന്നത്‌. പക്ഷെ റക്കോടുകള്‍ താന്‍മൂലം തിരുത്തപ്പെടുമ്പോള്‍ ഏറെ സന്തോഷം തോന്നാറുണ്ട്‌.


* ഡബിള്‍ സെഞ്ച്വറിയെ കുറിച്ച്‌ എപ്പോഴാണ്‌ ചിന്തിച്ചത്‌?
    175 കഴിഞ്ഞപ്പോള്‍ തോന്നിയിരുന്നു പക്ഷെ അത്‌ ഒരു ലക്ഷ്യമായി തന്റെ മനസ്സിലുണ്ടായിരുന്നില്ല. ബോള്‍ ശരിയായ വിധത്തില്‍ ബാറ്റിലേയ്ക്ക്‌ വരുന്നുണ്ടായിരുന്നു. തനിയ്ക്ക്‌ ശരിയായ വിധത്തില്‍ കളിയ്ക്കാന്‍ സാധിച്ചെന്നും സച്ചിന്‍ പറഞ്ഞു.


* ടീമില്‍ ഒന്നിലധികം മത്സരം വിജയിപ്പിയ്ക്കാന്‍ കഴിവുള്ളവരുണ്ടാകുന്നത്‌ സമ്മര്‍ദ്ദമില്ലാതെ കളിയ്ക്കാന്‍ സഹായിയ്ക്കാറുണ്ടോ?
അത്തരത്തിലുള്ള സമ്മര്‍ദ്ദങ്ങളൊന്നും തന്നില്‍ ഉണ്ടായിട്ടില്ല. താന്‍ ഇതേ നിലവാരത്തില്‍ കഴിഞ്ഞ 20 വര്‍ഷങ്ങളായി കളിയ്ക്കുന്നു. അല്ലാതെ കഴിഞ്ഞ ഒരു വര്‍ഷമല്ല താന്‍ ഈ പ്രകടനം കാഴ്ചവയ്ക്കുന്നത്‌. അതിനെല്ലാം താന്‍ കോച്ച്‌ ഗ്യാരി കിഴ്സ്റ്റനോട്‌ കടപ്പെട്ടിരിയ്ക്കുന്നതായി സച്ചിന്‍ പറഞ്ഞു. വെല്ലുവിളികളെയെല്ലാക്കാലത്തും താന്‍ ഇഷ്ടപ്പെട്ടിരുന്നു. ഗ്യാരി കിഴ്സ്റ്റന്‍ എത്തിയ 2007ന്‌ ശേഷം തന്റെ പ്രകടനത്തില്‍ നല്ലരീതിയിലുള്ള മാറ്റം ഉണ്ടായിട്ടുണ്ട്‌. അദ്ദേഹം ടീമിനെ കൈകാര്യം ചെയ്യുന്ന രീതി, പ്രാക്ടീസ്‌ സമയത്തായാലും അത്‌ ഏറെ പ്രശംസനീയമാണ്‌. ടീമിനുള്ളിലെ മികച്ച അന്തരീക്ഷം നിലനിര്‍ത്താന്‍ അദ്ദേഹം കഠിന പരിശ്രമംതന്നെ നടത്തുന്നുണ്ട്‌.


* സച്ചിന്റെ പ്രകടനത്തില്‍ ഏറെ സന്തുഷ്ടനായ മദ്ധ്യപ്രദേശ്‌ മുഖ്യമന്ത്രി ശിവരാജ്‌ സിംഗ്‌ ചൗഹാന്‍ ഒരു റോഡിന്‌ സച്ചിന്റെ പേരിടാന്‍ തയ്യാറായതിനെ കുറിച്ച്‌
ഇത്തരം വൈകാരികമായ അദ്ദേഹത്തിന്റെ നിലപാടിനെ താന്‍ ആദരിയ്ക്കുന്നു. കരിയറില്‍ ഏറെ തിരിച്ചടികള്‍ നേരിടുമ്പോള്‍ ഇത്തരം കാര്യങ്ങള്‍ ഏറെ ആത്മവിശ്വാസം ഏകുന്നതാണ്‌.

 
< മുന്‍ പേജ്‌   അടുത്തത് >
Subscribe Now

NSE

latest news

Pravasi News & Feedback

Send Pravasilokam News to
ഈ ഇ-മെയില്‍ വിലാസം സ്‌പാമില്‍ നിന്നും സുരക്ഷിതമാണ്‌. അതു കാണാന്‍ ജാവാസ്ക്രിപ്റ്റ്‌ ആവശ്യമാണ്‌. .
Contact Person for Website :
ഈ ഇ-മെയില്‍ വിലാസം സ്‌പാമില്‍ നിന്നും സുരക്ഷിതമാണ്‌. അതു കാണാന്‍ ജാവാസ്ക്രിപ്റ്റ്‌ ആവശ്യമാണ്‌. ,

Special Correspondant, Europe


Polls