| സാമ്പത്തിക അവലോകന റിപ്പോര്‍ട്ട് ലോക്സഭയില്‍ അവതരിപ്പിച്ചു |
|
കഴിഞ്ഞ വര്‍ഷം ഇത് 6.7 ശതമാനമായിരുന്നു. 2011 2012 സാമ്പത്തിക വര്‍ഷത്തില്‍ ഇത് 9 ശതമാനമായി ഉയരുമെന്നും റിപ്പോര്‍ട്ടിലുണ്ട്. ഉത്പാദന രംഗത്തെ വളര്‍ച്ച ഇരട്ടിയിലധികമായി. ഭക്ഷ്യവസ്തുകളുടെ വിലകയറ്റം ആശങ്കാജനകമായി തുടരുന്നതായി സാമ്പത്തിക സര്‍വെ നിരീക്ഷിച്ചു. ഭക്ഷ്യവില ജനുവരിയോടെ 17 ശതമാനമായാണ് ഉയര്‍ന്നിരിക്കുന്നത്. മഴക്കുറവും ഇന്ധനവിലയുമാണ് വിലക്കയറ്റത്തിന് വഴിവച്ചത്. നിലവിലെ സാഹചര്യത്തില്‍ ഇന്ധന വില വര്‍ദ്ധിപ്പിക്കുന്നത് വിലക്കയറ്റം രൂക്ഷമാക്കുമെന്ന മുന്നറിയിപ്പും റിപ്പോര്‍ട്ട് നല്‍കുന്നു. വിലക്കയറ്റം നേരിടുന്നതിന് ഇക്കുമതി അടക്കമുള്ള കര്‍ശന നടപടികള്‍ വേണമെന്ന് റിപ്പോര്‍ട്ടില്‍ ആവശ്യപ്പെടുന്നുണ്ട്.
പല അവശ്യ സാധനങ്ങളും വിപണിയിലെത്താന്‍ വൈകിയതും വിലക്കയറ്റത്തിന് കാരണമായി. വിലക്കയറ്റം ഏതാനും മാസങ്ങള്‍കൂടി തുടരുമെന്നും സാമ്പത്തിക സര്‍വേ ചൂണ്ടിക്കാണിയ്ക്കുന്നുണ്ട്. രാജ്യത്തെ മേറ്റ്ല്ലാ മേഖലകളിലും മികച്ച വളര്‍ച്ചാ നിരക്ക് കൈവരിക്കുമ്പോള്‍ കാര്‍ഷിക ഉത്പാദന രംഗം മാത്രം നെഗേറ്റെവ് വളര്‍ച്ചയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. -0.2 ശതമാനം വളര്‍ച്ചയാണ് കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ രാജ്യത്തെ കാര്‍ഷിക വളര്‍ച്ചാനിരക്ക്. കാര്‍ഷിക ഉത്പാദനം വര്‍ദ്ധിപ്പാനുള്ള നടപടികള്‍ ത്വരിതപ്പെടുത്താന്‍ റിപ്പോര്‍ട്ടില്‍ നിര്‍ദ്ദേശിക്കുന്നു. ഉത്പാദന മേഖലയിലെ വളര്‍ച്ചാ നിരക്ക് 3.5 ശതമാനത്തില്‍നിന്ന് 5.8 ശതമാനമായി വര്‍ദ്ധിച്ചിട്ടുണ്ട്. മൊത്തം ധനകമ്മി ആറു ശതമാനമായി. |
| < മുന്‍ പേജ് | അടുത്തത് > |
|---|

ന്യൂഡല്‍ഹി: നടപ്പു സാമ്പത്തിക വര്‍ഷം സാമ്പത്തിക വളര്‍ച്ച 7.2 ശതമാനമാണെന്ന് വ്യക്തമാക്കുന്ന സാമ്പത്തിക അവലോകന റിപ്പോര്‍ട്ട് ധനമന്ത്രി പ്രണബ് കുമാര്‍ മുഖര്‍ജി ലോക്സഭയില്‍വച്ചു. 
-°C 