| എം.എഫ് ഹുസൈന് ഖത്തര്‍ പൗരത്വം ലഭിച്ചതായി റിപ്പോര്‍ട്ട് |
|
ഇരട്ടപൗരത്വം അനുവദിക്കപ്പെട്ടില്ലാത്തതിനാല്‍ ഇന്ത്യയിലെ പൗരത്വം അദ്ദേഹത്തിന് ഉപേക്ഷിക്കേണ്ടി വരും. വിദേശികള്‍ക്ക് അപൂര്‍വ്വമായേ ഖത്തര്‍ പൗരത്വം ലഭിയ്ക്കാറുള്ളൂ. 2006 ല്‍ ഹിന്ദുവിരുദ്ധനാണെന്ന ആരോപണം ഉയര്‍ന്നതിനെതുടര്‍ന്നാണ് അദ്ദേഹം ദുബായിലേക്ക് താമസം മാറ്റിയത്. സംഭവത്തിന്റെ പേരില്‍ പലയിടത്തായി കേസുകളും ഭീഷണികളും പെരുകിയതോടെ വര്‍ഷങ്ങളായി ഹുസൈന്‍ ദുബായിലും ലണ്ടനിലും പ്രവാസിജീവിതം നയിക്കുകയാണ്. ഹുസൈന്‍ ആവിഷ്കരിച്ച അറബ് നാഗരികതയെക്കുറിച്ചുള്ള പരമ്പര ഖത്തര്‍ തലസ്ഥാനമായ ദോഹയിലെ പ്രത്യേക മ്യൂസിയത്തില്‍ ഇത് സ്ഥാപിക്കാനുള്ള നടപടികള്‍ തുടരുന്നതിനിടെയാണ് അദ്ദേഹത്തിന് പൗരത്വവാഗ്ദാനം ലഭിച്ചത്.
ഹിന്ദുദേവതകളെ അപഹസിക്കുന്ന വിധം ചിത്രം വരച്ചു എന്നാരോപിച്ച് ഇന്ത്യയിലെ വിവിധ കോടതികളിലായി 900 കേസുകളാണ് അദ്ദേഹത്തിനെതിരെയുള്ളത്. ഖത്തര്‍ പൗരത്വത്തിനായി ഏഴു പതിറ്റാണ്ടിലേറെ പശ്ചാത്തലമാക്കിയ ജന്മനാടിന്റെ പൗരത്വം ഉപേക്ഷിക്കേണ്ടി വരുന്നത് ഏറ്റവും ദുഃഖകരമായ അവസ്ഥയാണെന്നും ഹുസൈന്‍ പ്രതികരിച്ചു. ഓവര്‍സീസ് ഇന്ത്യന്‍ സിറ്റിസണ്‍ എന്ന വിഭാഗത്തില്‍ ഉള്‍പ്പെടുത്തുന്നതിനായി അടുത്തു തന്നെ ഹുസൈന്‍ അപേക്ഷ നല്‍കുമെന്നാണ് സൂചന. ഖത്തര്‍ പൗരത്വത്തിനായി ഹുസൈന്‍ അപേക്ഷ നല്‍കിയിരുന്നില്ല. ഖത്തറിലെ രാജകുടുംബം അദ്ദേഹത്തിന് പൗരത്വം നല്‍കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. |
| < മുന്‍ പേജ് | അടുത്തത് > |
|---|

ന്യൂഡല്‍ഹി: വിഖ്യാത ഇന്ത്യന്‍ ചിത്രകാരന്‍ എം.എഫ്.ഹുസൈന് ഖത്തര്‍ പൗരത്വം ലഭിച്ചതായി റിപ്പോര്‍ട്ട്. ദ് ഹിന്ദു പത്രത്തിന് നല്‍കിയ രേഖാചിത്രത്തിനൊപ്പം എഴുതി നല്‍കിയ കുറിപ്പിലാണ് ഇത് ഹുസൈന്‍ വെളിപ്പെടുത്തിയത്. 
-°C 