സച്ചിന്‍ തെണ്ടുല്‍ക്കര്‍ക്ക്‌ അഭിനന്ദന പ്രവാഹം

Imageരാഷ്ട്രപതിയും പ്രധാനമന്ത്രിയും പ്രശംസിച്ചു

ന്യൂഡല്‍ഹി: ക്രിക്കറ്റ്‌ ചരിത്രത്തിലാദ്യമായി ഏകദിനത്തില്‍ 200 റണ്‍സ്‌ നേടിയ ഇന്ത്യന്‍ ബാറ്റിങ്‌ ഇതിഹാസം സച്ചിന്‍ തെണ്ടുല്‍ക്കറിന്‌ ലോകത്തിന്റെ എല്ലാ കോണുകളില്‍ നിന്നും അഭിനന്ദന പ്രവാഹം.

'കളിയിലെ എവറസ്റ്റുകള്‍ കീഴടക്കി സച്ചിന്‍ ടെണ്ടുല്‍ക്കറിന്‌ വീണ്ടും ക്രിക്കറ്റിലെ റെക്കോഡ്‌ പുസ്തകത്തില്‍ തിരുത്തിയെഴുതാനാവട്ടെ ' രാഷ്ട്രപതി പ്രതിഭാ പാട്ടീലിന്റെ അഭിനന്ദന സന്ദേശത്തില്‍ പറഞ്ഞു. 'അടുത്ത തലമുറയ്ക്ക്‌ ഭേദിക്കാന്‍ കുറച്ച്‌ കടുപ്പമേറിയ ലക്ഷ്യമാണിതെന്ന്‌ സച്ചിന്റെ പ്രകടനത്തെ കുറിച്ച്‌ രാഷ്ട്രപതി അഭിപ്രായപ്പെട്ടു.'ഇത്‌ മാന്ത്രിക വിജയമാണ്‌,ഈ വിജയത്തില്‍ എല്ലാ ഇന്ത്യക്കാരും സച്ചിനെ കുറിച്ച്‌ അഭിമാനിക്കുന്നു' പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്‌. 'എന്നെന്നും ഓര്‍ത്തുവയ്ക്കാവുന്നതാണ്‌ സച്ചിന്റെ ഇന്നിംങ്ങ്സെന്നാണ്‌ ഡല്‍ഹി മുഖ്യമന്ത്രി ഷീലാ ദീക്ഷിതിന്റെ അഭിപ്രായം.


'ലോകത്തിലെ മഹാനായ കായിക താരം സച്ചിന്‌ എന്റെ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങള്‍. ഉയര്‍ച്ചകളില്‍ മാത്രമെ നമുക്കദ്ദേഹത്തെ കാണാനാകുന്നുള്ളു'. ഇന്ത്യന്‍ പ്രീമിയര്‍ ലീഗ്‌ കമ്മീഷണര്‍ ലളിത്‌ മോഡി തന്റെ ട്വിറ്ററില്‍ കൂട്ടിചേര്‍ത്തു.'ഏതൊരു ക്രിക്കറ്റര്‍ക്കും മാതൃകയാക്കാന്‍ എന്തുകൊണ്ടും അര്‍ഹതയുള്ള താരമാണ്‌ സച്ചിന്‍, ടെസ്റ്റിലും ഏകദിനത്തിലും ഒരുപോലെ തിളങ്ങുന്ന പ്രതിഭയാണദ്ദേഹം, അതുകൊണ്ട്‌ തന്നെ ആ വിക്കറ്റ്‌ ഏറെ വിലപ്പെട്ടതാണ്‌' മുന്‍ പാക്കിസ്ഥാന്‍ ക്യാപ്റ്റന്‍ കൂടിയായ ഷോയിബ്‌ മാലിക്ക്‌.
'ക്രിക്കറ്റിലെ റെക്കോഡുകള്‍ സച്ചിനെ പോലുള്ളവര്‍ മറികടക്കുമ്പാള്‍ ഏറെ സന്തോഷിക്കുന്നു' മുന്‍ പാക്‌ ക്രിക്കറ്റര്‍ ജാവേദ്‌ മിയാന്‍ദാദ്‌.
മുന്‍ ഓസ്ട്രേലിയന്‍ സപിന്‍ ഇതിഹാസം ഷെയ്ന്‍ വോണും സച്ചിന്‍ തെണ്ടുല്‍ക്കറെ അഭിനന്ദിച്ചിട്ടുണ്ട്‌.

 

 
< മുന്‍ പേജ്‌   അടുത്തത് >
Subscribe Now

BSE

NSE

latest news

Pravasi News & Feedback

Send Pravasilokam News to
ഈ ഇ-മെയില്‍ വിലാസം സ്‌പാമില്‍ നിന്നും സുരക്ഷിതമാണ്‌. അതു കാണാന്‍ ജാവാസ്ക്രിപ്റ്റ്‌ ആവശ്യമാണ്‌. .
Contact Person for Website :
ഈ ഇ-മെയില്‍ വിലാസം സ്‌പാമില്‍ നിന്നും സുരക്ഷിതമാണ്‌. അതു കാണാന്‍ ജാവാസ്ക്രിപ്റ്റ്‌ ആവശ്യമാണ്‌. ,

Special Correspondant, Europe


Polls