ദക്ഷിണാഫ്രിക്കയെ ഇന്ത്യ തരിപ്പണമാക്കി

Imageരണ്ടാം ഏകദിനത്തില്‍ വിജയം 153 റണ്‍സിന്‌, ഒപ്പം പരമ്പരയും

ഗ്വാളിയോര്‍: സച്ചിന്‍ തെണ്ടുല്‍ക്കറുടെ ചരിത്ര പ്രകടനത്തിന്‌ സാക്ഷിയായ ഗ്വാളിയോര്‍ ഏകദിനത്തില്‍ ഇന്ത്യയ്ക്ക്‌ 153 റണ്‍സ്‌ ജയം. കൂറ്റന്‍ വിജയത്തോടെ ദക്ഷിണാഫ്രിക്കയ്ക്കെതിരായ മൂന്നു മല്‍സര പരമ്പരയില്‍ 2-0 ത്തിന്‌ ഇന്ത്യ മുന്നിലെത്തി.

ഒരു മല്‍സരം അവശേഷിക്കെയാണ്‌ ഇന്ത്യയുടെ പരമ്പര വിജയം.
ആദ്യം ബാറ്റു ചെയ്ത ഇന്ത്യ സച്ചിന്റെ ഇരട്ട ശതകത്തിലും ദിനേശ്‌ കാര്‍ത്തിക്കിന്റെയും മഹേന്ദ്ര സിംഗ്‌ ധോണിയുടെയും അര്‍ധ സെഞ്ച്വറി മികവിലും നിശ്ചിത 50 ഓവറില്‍ മൂന്നു വിക്കറ്റ്‌ നഷ്ടത്തില്‍ 401 റണ്‍സടിച്ചു. എന്നാല്‍ മറുപടിയായി 42.5 ഓവറില്‍ 248 റണ്‍സിന്‌ ദക്ഷിണാഫ്രിക്ക ഓള്‍ ഔട്ടായി. ഓപ്പണറായി ഇറങ്ങിയ സച്ചിന്‍ 147 പന്തില്‍ നിന്ന്‌ 200 റണ്‍സുമായി പുറത്താകാതെ നിന്നപ്പോള്‍ ക്യാപ്റ്റന്‍ മഹേന്ദ്ര സിംഗ്‌ ധോണി 35 പന്തില്‍ 68 റണ്‍സുമായി ഇന്നിംഗ്സിന്‌ കരുത്തേകി.


അപരാജിത നാലാം വിക്കറ്റില്‍ 101 റണ്‍സാണ്‌ സച്ചിനും ധോണിയും ചേര്‍ന്നെടുത്തത്‌. കാര്‍ത്തിക്ക്‌ 85 പന്തില്‍ നിന്ന്‌ 79 റണ്‍സടിച്ചു. 23 പന്തില്‍ നിന്ന്‌ 36 റണ്‍സ്‌ നേടിയ യൂസഫ്‌ പത്താനാണ്‌ പുറത്തായ മറ്റൊരു ബാറ്റ്സ്മാന്‍. ഓപ്പണര്‍ വീരേന്ദ്ര സെവാഗ്‌ ഒമ്പത്‌ റണ്‍സിന്‌ മടങ്ങി. ദക്ഷിണാഫ്രിക്കയ്ക്കായി വെയ്ന്‍ പാര്‍നല്‍ രണ്ടു വിക്കേറ്റ്ടുത്തു.
ഇന്ത്യ നല്‍കിയ കൂറ്റന്‍ വിജയ ലക്ഷ്യം പിന്‍തുടര്‍ന്ന സന്ദര്‍ശകര്‍ക്ക്‌ ഒരിക്കല്‍ പോലും മല്‍സരത്തില്‍ ആധിപത്യം പുലര്‍ത്താനായില്ല.


30 ഓവര്‍ പിന്നിടുമ്പോള്‍ ഏഴിന്‌ 132 റണ്‍സിലേക്ക്‌ ദക്ഷിണാഫ്രിക്ക പതിച്ചു. സ്കോര്‍ ബോര്‍ഡില്‍ 17 റണ്‍സുള്ളപ്പോള്‍ ഓപ്പണര്‍ ഹെര്‍ഷ്ലെ ഗിബ്സിനെ ദക്ഷിണാഫ്രിക്കയ്ക്ക്‌ നഷ്ടമായി. ഏഴു റണ്‍സ്‌ മാത്രമെടുത്ത ഗിബ്സിനെ പ്രവീണ്‍ കുമാര്‍ ക്ലീന്‍ ബൗള്‍ഡാക്കുകയായിരുന്നു.30 റണ്‍സ്‌ കൂട്ടിച്ചേര്‍ക്കെ രണ്ടാം വിക്കറ്റും ദക്ഷിണാഫ്രിക്കയ്ക്ക്‌ വീണു. വാന്‍ഡര്‍ മെര്‍വിന്റെ ചെറുത്തു നില്‍പ്പ്‌ മലയാളി താരം എസ്‌ ശ്രീശാന്ത്‌ അവസാനിപ്പിച്ചു. 12 റണ്‍സ്‌ മാത്രമെടുത്ത മെര്‍വിനെ സുരേഷ്‌ റെയ്നയ്ക്ക്‌ ശ്രീശാന്ത്‌ സമ്മാനിച്ചു. വിശ്വസ്തനായ ഹഷീം അംലയെ നഷ്ടമാകുമ്പോള്‍ ദക്ഷിണാഫ്രിക്കന്‍ സ്കോര്‍ ബോര്‍ഡില്‍ 61 റണ്‍സുണ്ടായുള്ളൂ.

 

പ്രതീക്ഷയോടെ ക്രീസില്‍ നിലയുറപ്പിക്കാന്‍ ശ്രമിച്ച അംലയുടെ വിക്കറ്റും ശ്രീശാന്ത്‌ സ്വന്തമാക്കി. 22 പന്തില്‍ നിന്ന്‌ 34 റണ്‍സ്‌ നേടിയ അംലയെ ശ്രീ, ആശിഷ്‌ നെഹ്‌റയുടെ കയ്യിലെത്തിച്ചു. സ്കോര്‍ മൂന്നക്കത്തിലെത്തും മുമ്പ്‌ ക്യാപ്റ്റന്‍ ജാക്ക്‌ കാലിസ്‌ കൂടാരം കയറി. 11 റണ്‍സെടുക്കാനേ ദക്ഷിണാഫ്രിക്കന്‍ നായകനായുള്ളൂ. തൊട്ടടുത്ത പന്തുകളില്‍ ആല്‍വീറോ പീറ്റേഴ്സണും ജെ പി ഡുംനിയും പുറത്തായതോടെ ആറിന്‌ 103 ല്‍ ദക്ഷിണാഫ്രിക്ക എത്തി. പീറ്റേഴ്സണെ രവീന്ദ്ര ജഡേജ ക്ലീന്‍ ബൗള്‍ഡാക്കിയപ്പോള്‍ ഡുംനി യൂസഫ്‌ പത്താന്റെ ഇരയായി. വിക്കറ്റ്‌ കീപ്പര്‍ മാര്‍ക്ക്‌ ബൗച്ചറിനും അധികം ആയുസുണ്ടായില്ല. 31 പന്തില്‍ നിന്ന്‌ 14 റണ്‍സെടുത്ത ബൗച്ചറിന്റെ വിക്കറ്റും പത്താന്റെ പേരില്‍ കുറിക്കപ്പെട്ടു.

 
< മുന്‍ പേജ്‌   അടുത്തത് >
Subscribe Now

BSE

NSE

latest news

Pravasi News & Feedback

Send Pravasilokam News to
ഈ ഇ-മെയില്‍ വിലാസം സ്‌പാമില്‍ നിന്നും സുരക്ഷിതമാണ്‌. അതു കാണാന്‍ ജാവാസ്ക്രിപ്റ്റ്‌ ആവശ്യമാണ്‌. .
Contact Person for Website :
ഈ ഇ-മെയില്‍ വിലാസം സ്‌പാമില്‍ നിന്നും സുരക്ഷിതമാണ്‌. അതു കാണാന്‍ ജാവാസ്ക്രിപ്റ്റ്‌ ആവശ്യമാണ്‌. ,

Special Correspondant, Europe


Polls