| കേരളത്തിന് കൈനിറയെ ലഭിച്ചതില്‍ ആഹ്ലാദവുമായി മന്ത്രി ഇ അഹമ്മദ് |
|
മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. മലബാറിനാണ് കൂടുതല്‍ പരിഗണന നല്‍കിയതെന്ന പരാതിയില്‍ കാര്യമില്ലെന്നും മലബാര്‍ ഇതു വരെ അവഗണിക്കപ്പെടുകയായിരുന്നുവെന്നും റെയില്‍വെ ബജറ്റില്‍ എല്ലാ മേഖലയോടും നീതി കാണിക്കുകയാണ് ചെയ്തതെന്നും അദ്ദേഹം പറഞ്ഞു. പാലക്കാട് കോച്ച് ഫാക്ടറിക്കാവശ്യമായ സ്ഥലം സംസ്ഥാന സര്‍ക്കാര്‍ ഇതുവരെ ഏറ്റെടുത്ത് കൈമാറിയിട്ടില്ല. എന്നിട്ടും ബജറ്റില്‍ കോച്ച് ഫാക്ടറി യാഥാര്‍ത്ഥ്യമാക്കുന്നത് സംബന്ധിച്ച പ്രഖ്യാപനം ഉണ്ടായത് ഇക്കാര്യത്തില്‍ കേന്ദ്ര സര്‍ക്കാര്‍ കാണിക്കുന്ന താല്‍പര്യമാണ് വ്യക്തമാക്കുന്നത്. റെയില്‍വെ ബജറ്റ് കേരളത്തിന് നിരാശാജനകമാണെന്ന ചിലരുടെ വാദത്തെ അദ്ദേഹം ചോദ്യം ചെയ്തു. പുതിയ യു. പി. എ. ഗവര്‍മെണ്ടില്‍ താന്‍ റെയില്‍വെ സഹമന്ത്രിയായിട്ട് എട്ടു മാസമേ ആയുള്ളു.
കഴിഞ്ഞ ബജറ്റിലും ഇപ്പോഴത്തെ ബജറ്റിലും അല്ലാതെയുമായി കേരളത്തിന് ഇത്ര കുറഞ്ഞ കാലം കൊണ്ട് ഇത്രയേറെ നേട്ടമുണ്ടായ മറ്റ് ഏതു കാലമാണുണ്ടായിരുന്നതെന്ന് അദ്ദേഹം ചോദിച്ചു. സംസ്ഥാന സര്‍ക്കാര്‍ യഥാസമയം ഭൂമി ഏറ്റെടുത്ത് ഏല്‍പിച്ചിരുന്നുവെങ്കില്‍ ഇനിയും എത്രയോ ഏറെ വികസനം റെയില്‍വെക്ക് സംസ്ഥാനത്ത് ഉണ്ടാകുമായിരുന്നു. താന്‍ ആരെയും കുറ്റപ്പെടുത്തുകയല്ല. എന്നാല്‍ സംസ്ഥാനത്തിന് വേണ്ടി എത്ര ചെയ്താലും ചിലരെ തൃപ്തരാക്കാനാവില്ല. അതിന് കാരണം അവര്‍ രാഷ്ട്രീയമാ.യി മാത്രം കാര്യങ്ങള്‍ കാണുന്നതു കൊണ്ടാണ് -സംസ്ഥാനത്തെ റെയില്‍വെയുടെ ചുമതലയുള്ള മന്ത്രി വിജയ്കുമാറിന്റെ പ്രസ്താവനോട് പ്രതികരിച്ചു കൊണ്ട് അഹമ്മദ് പറഞ്ഞു. |
| < മുന്‍ പേജ് | അടുത്തത് > |
|---|

ന്യൂഡല്‍ഹി: പുതിയ റെയില്‍വെ ബജറ്റില്‍ കേരളത്തിന് ഗുണകരമായ കാര്യങ്ങള്‍ ഉള്‍പ്പെടുത്താന്‍ കഴിഞ്ഞതില്‍ താന്‍ മാത്രമല്ല, ജനങ്ങളും സന്തോഷിക്കുകയാണെന്ന് കേന്ദ്ര റെയില്‍വെ സഹമന്ത്രി ഇ. അഹമ്മദ് പറഞ്ഞു.
-°C 