|
ന്യൂഡല്‍ഹി: രണ്ടാം യു.പി.എ സര്‍ക്കാരിന്റെ ആദ്യസമ്പൂര്‍ണ്ണ റയില്‍വേ ബജറ്റ് ജനപ്രിയം. യാത്രാക്കൂലിയിലും, ചരക്കുകൂലിയിലും വര്‍ദ്ധനവില്ലാതെ ജനങ്ങളോടുള്ള മമത തെളിയിച്ചുകൊണ്ട് റയില്‍വേമന്ത്രി മമതാ ബാനര്‍ജി മാജിക് ഒരിക്കല്‍ കൂടി ആവര്‍ത്തിച്ചു.
അടിസ്ഥാന വികസനത്തിന് പ്രത്യേക ഊന്നല്‍ നല്‍കിയുള്ള ബജറ്റില്‍ റയില്‍വേ കൈവരിച്ച സാമ്പത്തിക നേട്ടങ്ങള്‍ സാധാരണക്കാരിലേക്ക് എത്തിക്കുന്ന നിരവധി സുപ്രധാന പ്രഖ്യാപനങ്ങളുണ്ട്. തുടര്‍ച്ചയായി ഇത് ഏഴാം വര്‍ഷമാണ് യുപിഎ സര്‍ക്കാര്‍ റെയില്‍ യാത്രക്കൂലിയില്‍ വര്‍ദ്ധനവ് വരുത്താതെ ബജറ്റ് അവതരിപ്പിക്കുന്നത്. അവഗണനയെന്ന സ്ഥിരം പല്ലവി ആവര്‍ത്തിക്കാന്‍ പഴുതില്ലാത്ത തരത്തില്‍ ഒരു കൂട്ടം പ്രഖ്യാപനങ്ങളാണ് മമത കേരളത്തിനു വേണ്ടിയും ഇന്നലെ പ്രഖ്യാപിച്ചത്. റയില്‍വേയെ സ്വകാര്യവത്കരിക്കില്ലെന്ന് ബജറ്റ് തുടങ്ങിയപ്പോള്‍ തന്നെ മമത പ്രഖ്യാപിച്ചു. അതേ സമയം പൊതുസ്വാക്ര്യ പങ്കാളിത്തത്തിന് കൂടുതല്‍ നല്‍കുമെന്നും അവര്‍ വ്യക്തമാക്കി. വിഷന്‍ 2020 എന്ന പത്തു വര്‍ഷം നീണ്ടു നില്‍ക്കുന്ന പദ്ധതി തയാറാക്കിയതായി മന്ത്രി അറിയിച്ചു. ഇതു ലക്ഷ്യമിട്ട് വര്‍ഷം തോറും ആയിരം കിലോമീറ്റര്‍ പുതിയ റെയില്‍പാത നിര്‍മിക്കും. നിലവില്‍ ആറായിരം കിലോമീറ്റര്‍ തികയാത്ത രാജ്യത്തെ റെയില്‍പാത 2020-ഓടെ 25,000 കിലോമീറ്ററാക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. പാവപ്പെട്ട ന്യൂനപക്ഷ, പിന്നോക്ക വിഭാഗക്കാര്‍ക്കും റെയി്ല‍്‌വേ പരീക്ഷാഫീസ്്് സൗജന്യമാക്കി. പ്രാദേശിക ഭാഷകളില്‍ കൂടി റെയില്‍വേ പരീക്ഷയെഴുതാമെന്നതും നേട്ടമായി. യാത്രക്കാരുടെ സുഖ സൗകര്യങ്ങള്‍ കൂട്ടാന്‍ 1032 കോടി രൂപ വകയിരുത്തി. കാന്‍സര്‍ രോഗികള്‍ക്ക്് മൂന്നാം ക്ലാസ് എസി യാത്ര സൗജന്യമാക്കിയ മമത, ഭക്ഷ്യോത്്പന്നങ്ങള്‍ കൊണ്ടുപോകുന്നതിനുള്ള ചരക്കുകൂലി വാഗണൊന്നിന് 100 രൂപ കുറച്ചു.
വിനോദ സഞ്ചാരത്തിനായി 'ഭാരത് തീര്‍ഥ്' ട്രെയിനുകള്‍, ആറു പുതിയ തുരന്തോ, തൊഴിലാളികള്‍ക്കായി റിസര്‍വേഷനില്ലാതെ യാത്ര ചെയ്യാവുന്ന 'കര്‍മഭൂമി', എന്നിവയ്ക്ക് പുറമേ 54 പുതിയ ട്രെയിന്‍ സര്‍വീസുകളും മമത പ്രഖ്യാപിച്ചും. ബജറ്റിലെ പ്രധാന നിര്‍ദേശങ്ങള്‍: സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്ക് പരീക്ഷാ ഫീസില്ല ദരിദ്ര സ്ത്രീകള്‍ക്കും ന്യൂനപക്ഷ, പിന്നോക്ക വിഭാഗക്കാര്‍ക്കും ഫീസ് വേണ്ട ജില്ലാ കേന്ദ്രങ്ങള്‍, സര്‍വകലാശാലകള്‍, ആശുപത്രികള്‍, ഐഐടികള്‍ തുടങ്ങിയിടത്ത് ഇ-ടിക്കറ്റിംഗ് വാഗണുകള്‍ തിരുവനന്തപുരത്ത് അടക്കം ആര്‍് കുടിവെള്ള പ്ലാന്റുകള്‍ കാന്‍സര്‍ രോഗികള്‍ക്ക് എസി മൂന്നാം ക്ലാസിലും സ്ലീപ്പറിലും സൗജന്യയാത്ര സിനിമാ സാങ്കേതിക തൊഴിലാളികള്‍ക്ക് സ്ലീപ്പറില്‍ 75 %, എസിയില്‍ 50 % സൗജന്യം, ഭക്ഷ്യധാന്യം, മണ്ണെണ്ണ ചരക്കുകൂലിയില്‍ വാഗണൊന്നിന് 100 രൂപ ഇളവ്, അക്രഡിറ്റഡ് ജേര്‍ണലിസ്റ്റുകളുടെ മക്കള്‍ക്ക്‍ കൂടി 50 % സൗജന്യം റെയില്‍വേ പരീക്ഷകള്‍ ഇനി മലയാളത്തിലും എഴുതാം ഇംഗ്ലീഷ്, ഹിന്ദി, ഉറുദു എന്നിവയ്്ക്കു പുറമേ എല്ലാ സംസ്ഥാന ഭാഷകളിലും പരീക്ഷയെഴുതാം, ലേഡീസ് ട്രെയിനുകള്‍ ഇനി മാത്രഭൂമി സ്പെഷല്‍ ഭൂമി നല്‍കുന്നവരുടെ വീട്ടില്‍ ഒരാള്‍ക്കു ജോലി ഡല്‍ഹി, ചെന്നൈ അടക്കം അഞ്ച് സ്പോട്സ് അക്കാഡമികള്‍, ഭോപ്പാല്‍- കൊച്ചി സര്‍വീസ് അടക്കം 16 റൂട്ടൂകളില്‍ ഭാരത് തീര്‍ഥ് ടൂറിസ്റ്റ് ട്രെയിനുകള്‍.
എറണാകുളം- മുംബൈ അടക്കം 10 പുതിയ തുരന്തോ സര്‍വീസ് തൊഴിലാളികള്‍ക്കായി റിസര്‍വേഷനില്ലാത്ത മൂന്ന് കര്‍മഭൂമി ട്രെയിന്‍ 21 ട്രെയിനുകളുടെ സര്‍വീസ് നീട്ടും 28 പുതിയ പാസഞ്ചര്‍ ട്രെയിനുകള്‍ ഒമ്പത് പുതിയ മെമു ട്രെയിനുകള്‍ ടാഗോറിന്റെ പേരില്‍ സംസ്കൃതി എക്സ്പ്രസ് ബംഗ്ലാദേശിലേക്ക് ട്രെയിന്‍ സര്‍വീസ് നീട്ടും 10 വര്‍ഷം കൊണ്ട് മുഴുവന്‍ റെയില്‍ജീവനക്കാര്‍ക്കും വീട് വിമുക്തഭടന്മാര്‍ക്കും കായികതാരങ്ങള്‍ക്കും കൂടുതല്‍ ആനുകൂല്യങ്ങള്‍ കായികതാരങ്ങള്‍ക്കും ന്യൂനപക്ഷ, പിന്നോക്ക വിഭാഗക്കാര്‍ക്കും കൂടുതല്‍ തൊഴില്‍.
ഇ-ടിക്കറ്റുകളുടെ സര്‍വീസ് ചാര്‍ജ് പരമാവധി സ്ലീപ്പറിന് 10, എസിക്ക്് 20 രൂപ പ്രത്യേക ചരക്കു ട്രെയിനുകള്‍ക്കും അടിസ്ഥാന സൗകര്യ വികസനത്തിനും സ്വകാര്യ മുതല്‍മുടക്ക് അനുവദിക്കും മുംബൈയില്‍ പുതിയ 101 സബര്‍ബന്‍ ട്രെയിനുകള്‍ ബംഗാളിലടക്കം അഞ്ചു പുതിയ റെയില്‍ കോച്ച് ഫാക്ടറികള്‍ 522 പുതിയ ആശുപത്രികളും ഡയഗ്നോസ്റ്റിക് സെന്ററുകളും സ്ഥാപിക്കും സ്വകാര്യ പങ്കാളിത്വത്തോടെ ശീതീകരണ കണ്ടെയ്നര്‍ ഫാക്ടറി സ്ഥാപിക്കും ഖരക്പൂറില്‍ റെയില്‍വേ ഗവേഷണ കേന്ദ്രം = പാലക്കാട് കോച്ച് ഫാക്ടറി സ്ഥാപനം പുരോഗതിയില്‍ കോല്‍ക്കത്ത മെട്രോ സ്റ്റേഷന്‍ നവീകരിക്കും റായ്്ബറേലി കോച്ച്് ഫാക്ടറി ഒരു വര്‍ഷത്തിനകം സജീവമാക്കും ഗ്രീന്‍ ടോയിലറ്റുകളുള്ള 10 പുതിയ റേക്കുകള്‍ പത്തു റെയില്‍ ഇക്കോ പാര്‍ക്കുകള്‍ സ്ഥാപിക്കും ജിപിഎസ് സംവിധാനമുള്ള ഡ്രൈവര്‍ സഹായ സംവിധാനം അതിവേഗ ഡയമണ്ട്, ഗോള്‍ഡന്‍ ചരക്കു, യാത്ര കോറിഡോറുകള്‍ മൊത്ത യാത്രാ വരുമാനം 94,765 കോടി രൂപ പ്രതിവര്‍ഷം 1000 കിലോമീറ്റര്‍ പുതിയ പാതയ്ക്കായി വിഹിതം ഇരട്ടിയാക്കി നിര്‍ബന്ധിച്ച് ഭൂമി ഏറ്റെടുക്കില്ല അഞ്ചു വര്‍ഷത്തിനകം എല്ലാ ലെവല്‍ ക്രോസിലും കാവല്‍ മഹിളാ വാഹിനി എന്ന പേരില്‍ 12 കമ്പനി വനിതാ പോലീസ് 20 ദീര്‍ഘദൂര ട്രെയിനുകളില്‍ തീയും പുകയും തിരിച്ചറിയാന്‍ അത്യാധുനിക ഓട്ടോമാറ്റിക് സംവിധാനം 94 സ്റ്റേഷനുകള്‍ കൂടി ആദര്‍ശ് ആക്കി ഉയര്‍ത്തും എറണാകുളം അടക്കം 10 ലോകോത്തര സ്റ്റേഷനുകള്‍ കൂടി 93 കേന്ദ്രങ്ങളില്‍ കൂടി വിവിധോദ്ദേശ വാണിജ്യ കേന്ദ്രങ്ങള്‍ കോമണ്‍വെല്‍ത്ത്് ്ഗെയിംസിനായി പ്രത്യേക പ്രദര്‍ശന ട്രെയിന്‍ ദേശീയ അതിവേഗ റെയില്‍ അഥോറിറ്റി രൂപീകരിക്കും പടിഞ്ഞാറന്‍ ചരക്കു ഇടനാഴിക്ക്്്് ജപ്പാന്‍ കമ്പനിയുമായി കരാര്‍ ചരക്കു കടത്തിന് ഡോര്‍ ടു ഡോര്‍ സര്‍വീസിനായി റോഡ് കം റെയില്‍ റേക്ക് പാഴ്സല്‍, ഫ്രെയിറ്റ് നീക്കത്തിന് പ്രീമിയം തത്കാല്‍ സര്‍വീസ് ഭൂമി കിട്ടിയാല്‍ ബംഗാളിലെ സിംഗൂരില്‍് പുതിയ കോച്ച് ഫാക്ടറി്.
|