ബ്രെറ്റ്‌ ലീ ടെസ്റ്റ്‌ ക്രിക്കറ്റില്‍ നിന്ന്‌ വിരമിച്ചു

Imageമെല്‍ബണ്‍: ഓസ്ട്രേലിയന്‍ ഫാസ്റ്റ്‌ ബോളര്‍ ബ്രെറ്റ്‌ ലീ ടെസ്റ്റ്‌ ക്രിക്കറ്റില്‍ നിന്ന്‌ വിരമിച്ചു. തുടര്‍ച്ചയായി പരിക്ക്‌ അലട്ടുന്നതിനാല്‍ ഏകദിനങ്ങളിലും ട്വന്റി 20 യിലുമായി ശ്രദ്ധ കേന്ദ്രീകരിക്കാനാണ്‌ ടെസ്റ്റ്‌ ക്രിക്കറ്റില്‍ നിന്ന്‌ വിരമിയ്ക്കുന്നതെന്ന്‌ ലീ വ്യക്തമാക്കി.

ടെസ്റ്റ്‌ മത്സരങ്ങളെ താന്‍ വളരെയധികം ഇഷ്ടപ്പെടുന്നു. എന്നാല്‍ രാജ്യത്തിനു വേണ്ടി ഇനിയും കളിക്കണമെങ്കില്‍ ടെസ്റ്റ്‌ ക്രിക്കറ്റില്‍ നിന്നു വിരമിയ്ക്കണം. തുടര്‍ച്ചയായ പരുക്ക്‌ തന്നെ അലട്ടുകയാണ്‌. ദീര്‍ഘനാളത്തെ ആലോചനയ്ക്കു ശേഷമാണ്‌ ഇത്തരമൊരു തീരുമാനം എടുത്തതെന്നും ലീ കൂട്ടിച്ചേര്‍ത്തു. ഇതുവരെ 76 ടെസ്റ്റ്‌ മത്സരങ്ങള്‍ കളിച്ചിട്ടുള്ള ലീ 310 വിക്കറ്റ്‌ സ്വന്തമാക്കിയിട്ടുണ്ട്‌. 1999 - 2000ലായിരുന്നു അരങ്ങേറ്റം.

 
< മുന്‍ പേജ്‌   അടുത്തത് >
Subscribe Now

BSE

NSE

latest news

Pravasi News & Feedback

Send Pravasilokam News to
ഈ ഇ-മെയില്‍ വിലാസം സ്‌പാമില്‍ നിന്നും സുരക്ഷിതമാണ്‌. അതു കാണാന്‍ ജാവാസ്ക്രിപ്റ്റ്‌ ആവശ്യമാണ്‌. .
Contact Person for Website :
ഈ ഇ-മെയില്‍ വിലാസം സ്‌പാമില്‍ നിന്നും സുരക്ഷിതമാണ്‌. അതു കാണാന്‍ ജാവാസ്ക്രിപ്റ്റ്‌ ആവശ്യമാണ്‌. ,

Special Correspondant, Europe


Polls