|
മാരുതി 'എ സ്റ്റാര്‍' കാറുകള്‍ തിരിച്ചെടുക്കുന്നു |
|
മുബൈ: ഇന്ത്യന്‍ വാഹന നിര്‍മ്മാതാക്കളായ മാരുതി പുറത്തിറക്കിയ എ സ്റ്റാര്‍ കാറുകള്‍ തിരിച്ചെടുക്കുന്നു. 2009 ഓഗസ്റ്റിന് മുന്‍പ് വിപണിയിലെത്തിച്ച ഒരു ലക്ഷം കാറുകള്‍ തിരിച്ചെടുക്കാനാണ് കമ്പനി തീരുമാനിച്ചിരിക്കുന്നത്.
കാറുകളുടെ ഇന്ധന പമ്പിലെ തകരാറാണ് മാരുതിയെ ഇത്തരമൊരു നീക്കത്തിന് പ്രേരിപ്പിച്ചത്. എന്നാല്‍ ഉപഭോക്താക്കളില്‍ നിന്നും തങ്ങള്‍ക്ക് ഇതുവരെ പരാതികളൊന്നും ലഭിച്ചിട്ടില്ലെന്നും കമ്പനി നടത്തിയ സര്‍വ്വേയില്‍ നിര്‍മ്മാണപ്പിഴവ് സംഭവിച്ചിട്ടുണ്ടെന്ന് കണ്ടെത്തുകയായിരുന്നുവെന്നും മാരുതി അധികൃതര്‍ വ്യക്തമാക്കുന്നു. കമ്പനിയുടെ പ്രതിച്ഛായ മോശമാകാതിരിയ്ക്കാനാണ് കാറുകള്‍ തിരിച്ചെടുക്കാന്‍ തീരുമാനിച്ചത്. |