യുവേഫ ചാമ്പ്യന്‍സ്‌ ലീഗ്‌; ചെല്‍സി- ഇന്റര്‍ മിലാന്‍ പോരാട്ടം ഇന്ന്‌

Imageലണ്ടന്‍: യുവേഫ ചാമ്പ്യന്‍ലീഗ്‌ ആദ്യ പാദ പ്രീ ക്വാര്‍ട്ടറില്‍ ഇന്ന്‌ ഇംഗ്ലീഷ്‌ വമ്പന്‍മാരായ ചെല്‍സി ഇറങ്ങും. ഇറ്റാലിയന്‍ ടീം ഇന്റര്‍ മിലാനാണ്‌ എതിരാളി.

റഷ്യന്‍ ക്ലബ്‌ സി എസ്‌ കെ എ മോസ്ക്കോയും സ്പാനിഷ്‌ ടീം സെവില്ലയും തമ്മിലാണ്‌ ഇന്നത്തെ മറ്റൊരു മല്‍സരം. മുന്‍ ചെല്‍സി പരിശീലകന്‍ ജോസ്‌ മോറീഞ്ഞോയാണ്‌ നിലവില്‍ ഇന്റര്‍ മിലാന്റെ കോച്ച്‌. മുന്‍ ക്ലബിന്റെ ശക്തിദൗര്‍ബല്യങ്ങള്‍ മോറീഞ്ഞോയ്ക്ക്‌ നന്നായറിയാം. സൂപ്പര്‍ താരം ഫ്രാങ്ക്‌ ലാംപാര്‍ഡ്‌ തിരിച്ചെത്തുന്നത്‌ ചെല്‍സിക്ക്‌ കരുത്തേകും. വൈറസ്‌ ബാധിച്ച ലാംപാര്‍ഡ്‌ ഒരാഴ്ചയായി വിശ്രമത്തിലായിരുന്നു. ഡിഫന്റര്‍മാരായ അലക്സും ജൂലിയാനോ ബെല്ലറ്റിയും ആദ്യ ഇലവനിലുണ്ടാകും. എന്നാല്‍ കാല്‍ മുട്ടിന്‌ പരുക്കേറ്റ യൂറി സിര്‍ക്കോവ്‌ ഇന്ന്‌ കളിച്ചേക്കില്ല. പൗള ഫെരേര, ആഷ്ലി കോള്‍ എന്നിവരുടെ സേവനവും ഇന്ന്‌ ചെല്‍സിക്ക്‌ നഷ്ടമാകും. ഒപ്പം ജോസ്‌ ബോസിങ്ങ, മൈക്കല്‍ എസിയന്‍, ഡെക്കോ എന്നിവരും പരുക്കുമൂലം കളിക്കുന്നില്ല.


ഉജ്ജ്വല ഫോമിലുള്ള ദിദിയര്‍ ദ്രോഗ്ബയിലാണ്‌ ചെല്‍സിയുടെ പ്രതീക്ഷ മുഴുവന്‍. ആഫ്രിക്കന്‍ നേഷന്‍സ്‌ കപ്പിനു ശേഷം തിരിച്ചെത്തിയ ദ്രോഗ്ബ ചെല്‍സിക്കായി തകര്‍പ്പന്‍ പ്രകടനമാണ്‌ കാഴ്ചവയ്ക്കുന്നത്‌.


ചെല്‍സി ടീം: ചെക്ക്‌, ടണ്‍ബുള്‍, ഹിലാരിയോ, ഇവാനോവിച്ച്‌, കാര്‍വാലോ, ടെറി, അലക്സ്‌, ബ്രൂമ, ബെല്ലറ്റി, മൈക്കല്‍, ബല്ലാക്ക്‌, ലാംപാര്‍ഡ്‌, ജോ കോള്‍, മലോഡ, കാകൂട്ട, കാലോ, സ്റ്ററിഡ്ജ്‌, അനെല്‍ക്ക, ബോറിനി, ദ്രോഗ്ബ.

 

 
< മുന്‍ പേജ്‌   അടുത്തത് >
Subscribe Now

NSE

latest news

Pravasi News & Feedback

Send Pravasilokam News to
ഈ ഇ-മെയില്‍ വിലാസം സ്‌പാമില്‍ നിന്നും സുരക്ഷിതമാണ്‌. അതു കാണാന്‍ ജാവാസ്ക്രിപ്റ്റ്‌ ആവശ്യമാണ്‌. .
Contact Person for Website :
ഈ ഇ-മെയില്‍ വിലാസം സ്‌പാമില്‍ നിന്നും സുരക്ഷിതമാണ്‌. അതു കാണാന്‍ ജാവാസ്ക്രിപ്റ്റ്‌ ആവശ്യമാണ്‌. ,

Special Correspondant, Europe


Polls