സെന്‍സെക്സ്‌ 17,000 കവിഞ്ഞ്‌ കുതിയ്ക്കുന്നു

Imageമുംബൈ: മുംബൈ ഓഹരി സൂചിക 17,000 പോയിന്റ്‌ മറികടന്നു. 2008 മേയ്‌ 23 നു ശേഷം ഇതാദ്യമായാണ്‌ സൂചിക 17,000 പോയിന്റ്‌ മറികടക്കുന്നത്‌.

ഓയില്‍ ഇന്ത്യയുടെ ലിസ്റ്റിങ്ങുമായാണ്‌ ഇന്നു വിപണിയില്‍ വ്യാപാരം ആരംഭിച്ചത്‌. രാവിലെ നേരിയ മുന്നേറ്റവുമായി ആരംഭിച്ച വിപണി പതിനൊന്നു മണിയോടെ 173 പോയിന്റ്‌ വര്‍ധനയുമായി 17,026 പോയിന്റിലെത്തി. വിപണിയിലെ പണലഭ്യതയാണ്‌ സൂചികയിലെ മുന്നേറ്റത്തിനു പ്രധാന കാരണമെന്ന്‌ വിദഗ്ധര്‍ ചൂണ്ടിക്കാണിയ്ക്കുന്നു. വിദേശ മാര്‍ക്കറ്റുകളില്‍ നിന്ന്‌ ഇന്ത്യന്‍ ഓഹരി വിപണിയിലേയ്ക്ക്‌ നിക്ഷേപം തുടരുകയാണ്‌. ഏഷ്യന്‍ വിപണികളെല്ലാം തന്നെ മുന്നേറ്റത്തിന്റെ പാതയിലാണ്‌. വിപണിയിലെ മുന്നേറ്റം തുടരുമെന്നാണ്‌ വിലയിരുത്തലുകള്‍.

 
< മുന്‍ പേജ്‌   അടുത്തത് >
Subscribe Now

BSE

NSE

latest news

Pravasi News & Feedback

Send Pravasilokam News to
ഈ ഇ-മെയില്‍ വിലാസം സ്‌പാമില്‍ നിന്നും സുരക്ഷിതമാണ്‌. അതു കാണാന്‍ ജാവാസ്ക്രിപ്റ്റ്‌ ആവശ്യമാണ്‌. .
Contact Person for Website :
ഈ ഇ-മെയില്‍ വിലാസം സ്‌പാമില്‍ നിന്നും സുരക്ഷിതമാണ്‌. അതു കാണാന്‍ ജാവാസ്ക്രിപ്റ്റ്‌ ആവശ്യമാണ്‌. ,

Special Correspondant, Europe


Polls