|
പെറുവില്‍ ബസ്സപകടത്തില്‍ 38 മരണം |
|
ലിമ: പെറുവില്‍ ബസ്സുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് 38 പേര്‍ കൊല്ലപ്പെട്ടു. 50 ഓളം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.
തലസ്ഥാനമായ ലിമയില്‍ നിന്ന് 500 കിലോമീറ്റര്‍ മാറി തിരക്കേറിയ പാന്‍ അമേരിക്കന്‍ ദേശീയ പാതയിലാണ് അപകടം നടന്നത്. എതിരെ വന്ന ബസ്സുകള്‍ തമ്മില്‍ കൂട്ടിയിടിക്കുകയായിരുന്നു. ഇരു ബസ്സിലുമായി 150 യാത്രക്കാരുണ്ടായിരുന്നു. ശക്തമായ ഇടിയുടെ ആഘാതത്തില്‍ രണ്ടു വാഹനങ്ങളും പൂര്‍ണ്ണമായും തകര്‍ന്നു. രക്ഷാപ്രവര്‍ത്തനം ഏറെ ബുദ്ധിമുട്ടായിരുന്നുവെന്ന് പൊലീസ് അറിയിച്ചു. പെറുവില്‍ റോഡപകടങ്ങള്‍ കുറയ്ക്കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിച്ചുവരുന്നുണ്ടെങ്കിലും അപകടങ്ങള്‍ വര്‍ദ്ധിക്കുന്നതായി ബി.ബി.സി.റിപ്പോര്‍ട്ടുണ്ട്. റോഡുകളുടെ നിലവാരം ഉയര്‍ത്തുന്നതിനായി 150 മില്യന്‍ ഡോളറാണ് ലോക ബാങ്കില്‍ നിന്ന് കഴിഞ്ഞവര്‍ഷം പെറു കടമെടുത്തിരുന്നത്. |