| താലിബാന്‍ തീവ്രവാദികള്‍ സിഖുകാരെ വധിച്ച സംഭവത്തെ പാകിസ്ഥാന്‍ അപലപിച്ചു |
|
താലിബാന്‍ തീവ്രവാദികള്‍ രണ്ട് സിഖുകാരെ തട്ടിക്കൊണ്ടുപോയി വധിച്ച പശ്ചാത്തലത്തിലാണ് ബെയ്ജിംഗില്‍ സന്ദര്‍ശനം നടത്തുന്ന ഖുറേഷിയുടെ പരാമര്‍ശമുണ്ടായത്. താലിബാന്‍ തീവ്രവാദികള്‍ മനുഷ്യത്വമില്ലാത്തവരാണെന്നും അവര്‍ക്ക് വ്യക്തിയെന്നോ മതമെന്നോ സമുദായമെന്നോ വ്യത്യാസമില്ലെന്നും ഖുറേഷി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. സിഖുകാരെ പാക്കിസ്ഥാന്‍ എന്നും സ്വാഗതം ചെയ്തിരുന്നു. അവരുടെ സുരക്ഷയ്ക്ക് വേണ്ട നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് പറഞ്ഞ ഖുറേഷി പാക്കിസ്ഥാനിലുള്ള അവരുടെ മത കേന്ദ്രങ്ങളാണ് സിഖുകാരെ പാക്കിസ്ഥാനിലേക്ക് ആകര്‍ഷിക്കുന്ന ഘടകമെന്നും കൂട്ടിച്ചേര്‍ത്തു. ലഹോറിലും പഞ്ചാബിലുമുള്ള അവരുടെ വിശുദ്ധ സ്ഥലങ്ങളാണ് അവരെ പാകിസ്ഥാനില്‍ വരുന്നതിന് പ്രേരിപ്പിക്കുന്നത്.
|
| < മുന്‍ പേജ് | അടുത്തത് > |
|---|

ബെയ്ജിംഗ്: രാജ്യത്തെ ന്യുനപക്ഷ സമുദായങ്ങളെ സംരക്ഷിക്കൂന്നതിനും അവരുടെ സുരക്ഷ ഉറപ്പാക്കുന്നതിനും ആവശ്യമായ എല്ലാ നടപടികളും പാകിസ്ഥാന്‍ സര്‍ക്കാര്‍ സ്വീകരിക്കുമെന്ന് പാക് വിദേശകാര്യ മന്ത്രി ഷാ മെഹ്മൂദ് ഖുറേഷി. 
-°C 