ബാംഗ്ലൂരില്‍ കെട്ടിടത്തിന്‌ തീപിടിച്ച്‌ 9 മരണം

Imageബാംഗളൂര്‍: ബാംഗളൂരിലെ ബഹുനില കെട്ടിടത്തിലുണ്ടായ വന്‍ അഗ്നിബാധയില്‍ 9 പേര്‍ കൊല്ലപ്പെട്ടു. 60 പേര്‍ക്ക്‌ പരിക്കേറ്റിട്ടുണ്ട്‌. ഇവരില്‍ നിരവധിപേരുടെ നില ഗുരുതരമാണ്‌. ചൊവ്വാഴ്ച വൈകുന്നേരത്തോടെ ബാംഗ്ലൂരിലെ ഓള്‍ഡ്‌ ഏയര്‍പോര്‍ട്ട്‌ റോഡിലെ

ദോമ്മ്ലൂര്‍ ഫ്ലൈ ഓവറിന്‌ സമീപം സ്ഥിതിചെയ്യുന്ന കാള്‍ട്ടന്‍ ടവേഴ്സിന്റെ മൂന്നാം നിലയിലാണ്‌ അഗ്നിബാധയുണ്ടായത്‌. അഗ്നിബാധയെ തുടര്‍ന്ന്‌ കെട്ടിടത്തിന്റെ മുകള്‍ നിലകളിലുണ്ടായിരുന്നവര്‍ പരിഭ്രാന്തരാകുകയും ചിലര്‍ താഴേയ്ക്ക്‌ ചാടുകയും ചെയ്തു. ചാടിയവരില്‍ മൂന്നുപേരാണ്‌ മരിച്ചത്‌. തീപ്പിടുത്തത്തെ തുടര്‍ന്ന്‌ കെട്ടിടത്തില്‍ കുടുങ്ങിയവരെ പൂര്‍ണ്ണമായും ഒഴിപ്പിച്ചു. പരിക്കേറ്റവരെ അടുത്തുള്ള മണിപ്പാല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്‌. ആശുപത്രിയിലെ ഹെല്‍പ്‌ ലൈന്‍ നമ്പര്‍ ഇനി പറയുന്നതാണ്‌: 080-25024202. അഗ്നിശമന സേനയുടെ 15 യൂണിറ്റുകള്‍ സംയുക്തമായി നടത്തിയ ശ്രമത്തിനൊടുവിലാണ്‌ അഗ്നിബാധ നിയന്ത്രണവിധേയമായത്‌. സംഭവത്തെ തുടര്‍ന്ന്‌ കെട്ടിടത്തിന്‌ പുറത്ത്‌ തടിച്ചുകൂടിയ ജനങ്ങള്‍ രക്ഷാപ്രവര്‍ത്തനത്തിന്‌ തടസ്സമുണ്ടാക്കിയതായി പോലിസ്‌ പറഞ്ഞു.


 

 
< മുന്‍ പേജ്‌   അടുത്തത് >
Subscribe Now

NSE

latest news

Pravasi News & Feedback

Send Pravasilokam News to
ഈ ഇ-മെയില്‍ വിലാസം സ്‌പാമില്‍ നിന്നും സുരക്ഷിതമാണ്‌. അതു കാണാന്‍ ജാവാസ്ക്രിപ്റ്റ്‌ ആവശ്യമാണ്‌. .
Contact Person for Website :
ഈ ഇ-മെയില്‍ വിലാസം സ്‌പാമില്‍ നിന്നും സുരക്ഷിതമാണ്‌. അതു കാണാന്‍ ജാവാസ്ക്രിപ്റ്റ്‌ ആവശ്യമാണ്‌. ,

Special Correspondant, Europe


Polls