വിലക്കയറ്റത്തെപ്പറ്റി സഭയില്‍ ചര്‍ച്ചയാകാം: കേന്ദ്ര സര്‍ക്കാര്‍

Imageന്യൂഡല്‍ഹി: വിലക്കയറ്റമടക്കം ഏതുവിഷയവും സഭയ്ക്കുള്ളില്‍ ചര്‍ച്ച ചെയ്യാന്‍ തയ്യാറാണെന്ന്‌ കേന്ദ്രസര്‍ക്കാര്‍. അതേസമയം, ഈ വിഷയത്തില്‍ അടിയന്തരപ്രമേയം അനുവദിക്കാന്‍ കഴിയില്ലെന്നും പാര്‍ലമെന്ററികാര്യ മന്ത്രി പവന്‍ കുമാര്‍ ബെന്‍സല്‍ അറിയിച്ചു.

വിലക്കയറ്റം പിടിച്ചുനിര്‍ത്താന്‍ പ്രധാനമായും നടപടിയെടുക്കേണ്‌ സംസ്ഥാന സര്‍ക്കാരുകളാണ്‌. ആവശ്യമെങ്കില്‍ ചോദ്യോത്തരവേള മാറ്റിവച്ച്‌ ഒരു ദിവസം നീണ്ടു നില്‍ക്കുന്ന ചര്‍ച്ചയ്ക്ക്‌ സര്‍ക്കാര്‍ തയ്യാറാണ്‌-അദ്ദേഹം വ്യക്തമാക്കി. വിലക്കയറ്റത്തെ ക്കുറിച്ച്‌ അടിയന്തര പ്രമേയത്തിന്‌ ബി.ജെ.പി അടക്കമുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ നോട്ടീസ്‌ നല്‍കിയ സാഹചര്യത്തിലാണ്‌ അദ്ദേഹം സര്‍ക്കാര്‍ നിലപാട്‌ വ്യക്തമാക്കിയത്‌.രാവിലെ സഭ സമ്മേളിച്ച ഉടന്‍ ബി.ജെ.പി വിലക്കയറ്റത്തിന്മേല്‍ അടിയന്തര പ്രമേയത്തിന്‌ നോട്ടീസ്‌ നല്‍കി. ലോക്സഭയില്‍ പ്രതിപക്ഷ നേതാവ്‌ സുഷമാ സ്വരാജാണ്‌ വിഷയത്തില്‍ അടിയന്തര പ്രമേയം അനുവദിക്കണമെന്ന്‌ ആദ്യം ആവശ്യപ്പെട്ടത്‌. ഇതിനുശേഷം സംസാരിച്ച സമാജ്‌വാദി പാര്‍ട്ടി നേതാവ്‌ മുലായം സിംഗ്‌ യാദവും ഇതേആവശ്യം ഉന്നയിച്ചു. തുടര്‍ന്നാണ്‌ ബെന്‍സല്‍ അടിയന്തര പ്രമേയമെന്ന ആവശ്യം അംഗീകരിക്കാന്‍ കഴിയില്ലെന്ന്‌ അറിയിച്ചത്‌.


ഇതോടെ പ്രതിപക്ഷ അംഗങ്ങള്‍ ബഹളവുമായി നടുത്തളത്തിലേക്ക്‌ ഇറങ്ങി. തുടര്‍ന്ന്‌ സഭ 12 മണിവരെ നിര്‍ത്തിവച്ചു. 12 മണിയ്ക്ക്‌ വീണ്ടും ചേര്‍ന്നെങ്കിലും ബഹളം തുടര്‍ന്നു. ഈ സാഹചര്യത്തിലാണ്‌ സഭ ഇന്നത്തേക്ക്‌ പിരിയുന്നതായി സ്പീക്കര്‍ മീരാകുമാര്‍ അറിയിച്ചത്‌. രാജ്യസഭയിലും വിലക്കയറ്റത്തിന്മേലുള്ള പ്രതിപക്ഷ ബഹളമായിരുന്നു. വോട്ടെടുപ്പോടു കൂടിയ റൂള്‍ 167-ാ‍ം പ്രകാരം വിഷയം ചര്‍ച്ച ചെയ്യണമെന്നതായിരുന്നു പ്രതിപക്ഷ ആവശ്യം. സര്‍ക്കാര്‍ ഇതിന്‌ വിസമ്മതിച്ചതോടു കൂടി പ്രതിപക്ഷ അംഗങ്ങള്‍ നടുത്തളത്തിലിറങ്ങി. ഇതോടെ ആദ്യം 12 മണിവരേക്കും പിന്നീട്‌ ഇന്നലത്തേക്കും സഭ പിരിഞ്ഞു.

 
< മുന്‍ പേജ്‌   അടുത്തത് >
Subscribe Now

BSE

NSE

latest news

Pravasi News & Feedback

Send Pravasilokam News to
ഈ ഇ-മെയില്‍ വിലാസം സ്‌പാമില്‍ നിന്നും സുരക്ഷിതമാണ്‌. അതു കാണാന്‍ ജാവാസ്ക്രിപ്റ്റ്‌ ആവശ്യമാണ്‌. .
Contact Person for Website :
ഈ ഇ-മെയില്‍ വിലാസം സ്‌പാമില്‍ നിന്നും സുരക്ഷിതമാണ്‌. അതു കാണാന്‍ ജാവാസ്ക്രിപ്റ്റ്‌ ആവശ്യമാണ്‌. ,

Special Correspondant, Europe


Polls