റെയില്‍വേ ബജറ്റ്‌ ഇന്നവതരിപ്പിക്കും

Imageന്യൂഡല്‍ഹി: രണ്ടാം യു.പി.എ സര്‍ക്കാരിന്റെ രണ്ടാം റെയില്‍വേ ബജറ്റ്‌ ഇന്ന്‌ പാര്‍ലമെന്റില്‍ അവതരിപ്പിക്കും. നിരക്കു വര്‍ദ്ധനവില്ലാത്ത ജനപ്രിയ ബജറ്റാകും മന്ത്രി മമതാ ബാനര്‍ജി അവതരിപ്പിക്കുന്നതെന്നാണ്‌ സൂചന.

സാമ്പത്തികമായി ലാഭം കൈവരിച്ച സാഹചര്യത്തില്‍ ഇതിന്റെ ഗുണഫലങ്ങള്‍ സാധാരണക്കാരിലേക്ക്‌ കൈമാറുന്ന ചില പ്രഖ്യാപനങ്ങള്‍ മമത നടത്തുമെന്നാണ്‌ പ്രതീക്ഷ. പ്രത്യേക സോണ്‍ അടക്കമുള്ളവയാണ്‌ ഇത്തവണയും കേരളം മുന്നോട്ടുവച്ചിരിക്കുന്ന ആവശ്യങ്ങള്‍. പുതിയ വണ്ടികളോടൊപ്പം നിലവിലുള്ള ട്രെയിനുകളുടെ ദൈര്‍ഘ്യം വര്‍ദ്ധിപ്പിക്കലും കേരളം പ്രതീക്ഷിക്കുന്നു. പാത ഇരട്ടിപ്പിക്കല്‍, വൈദ്യുതീകരണം, ഓവര്‍ ബ്രിഡ്ജുകള്‍ എന്നിവയ്ക്കായി കൂടുതല്‍ തുക അനുവദിക്കണമെന്നതാണ്‌ കേരളത്തിന്റെ മറ്റൊരു ആവശ്യം.


പൊതു-സ്വകാര്യ പങ്കാളിത്ത സംരംഭങ്ങളിലൂടെ വരുമാനം കണ്ടെത്തുന്നതിന്‌ മുന്‍തൂക്കം നല്‍കുന്നതായിരിക്കും ബജറ്റ്‌ എന്ന്‌ സാമ്പത്തിക വിദഗ്ധര്‍ കരുതുന്നു. അതിവേഗ ഇടനാഴികള്‍, ബുള്ളറ്റ്‌ ട്രെയിന്‍, തീവണ്ടികളിലെ ഭക്ഷണങ്ങളുടെ ഗുണനിലവാരം മെച്ചപ്പെടുത്തല്‍ എന്നിവയ്ക്ക്‌ പ്രത്യേക ഊന്നല്‍ നല്‍കിയുള്ള ചില പ്രഖ്യാപനങ്ങളും ഉണ്ടായേക്കും.അപകടങ്ങള്‍ കൂടുന്ന സാഹചര്യത്തിലും നക്സല്‍ അക്രമങ്ങള്‍ വര്‍ദ്ധിക്കുന്ന സാഹചര്യത്തിലും സുരക്ഷയ്ക്ക്‌ ബജറ്റില്‍ മുന്തിയ പരിഗണന നല്‍കാന്‍ റെയില്‍വേ നിര്‍ബന്ധിതമായിട്ടുണ്ട്‌.

 
< മുന്‍ പേജ്‌   അടുത്തത് >
Subscribe Now

BSE

NSE

latest news

Pravasi News & Feedback

Send Pravasilokam News to
ഈ ഇ-മെയില്‍ വിലാസം സ്‌പാമില്‍ നിന്നും സുരക്ഷിതമാണ്‌. അതു കാണാന്‍ ജാവാസ്ക്രിപ്റ്റ്‌ ആവശ്യമാണ്‌. .
Contact Person for Website :
ഈ ഇ-മെയില്‍ വിലാസം സ്‌പാമില്‍ നിന്നും സുരക്ഷിതമാണ്‌. അതു കാണാന്‍ ജാവാസ്ക്രിപ്റ്റ്‌ ആവശ്യമാണ്‌. ,

Special Correspondant, Europe


Polls