| പ്രണയപരാജയം; പ്രതിദിനം 10 ആത്മഹത്യകളെന്ന് റിപ്പോര്‍ട്ട് |
|
പ്രണയപരാജയത്തെത്തുടര്‍ന്ന് ദിവസം ശരാശരി 10 ആത്മഹത്യകളാണ് നടക്കുന്നതെന്നാണ് റിപ്പോര്‍ട്ടിലുള്ളത്. പാശ്ചാത്യ രാജ്യങ്ങളില്‍ ദാരിദ്ര്യവും തൊഴിലില്ലായ്മയുമാണ് ആത്മഹത്യകള്‍ക്ക് പ്രധാന കാരണങ്ങളാവുന്നത്. എന്നാല്‍ ഇന്ത്യയില്‍ ഇക്കാരണങ്ങള്‍ രണ്ടും മൂന്നും സ്ഥാനത്ത് മാത്രമേ വരുന്നുള്ളൂ. പ്രണയ പരാജയം കാരണം 2008 ല്‍ രാജ്യത്ത് 3,774 ആളുകളാണ് ജീവനൊടുക്കിയത്. ഇതില്‍ 1,912 സ്ത്രീകളും 1,862 പുരുഷന്‍മാരുമാണ് ഉള്ളത്. പശ്ചിമ ബംഗാളിലാണ് ഇത്തരത്തിലുള്ള ഏറ്റവും കൂടുതല്‍ ആത്മഹത്യകള്‍ (792എണ്ണം) റിപ്പോര്‍ട്ട് ചെയ്തത്. ഇതേസമയം തമിഴ്‌നാട്ടില്‍ 549 പേരും, അസമില്‍ 396 പേരും, ആന്ധ്ര , ഒറീസ എന്നിവിടങ്ങളില്‍ യഥാക്രമം 263, 212 പേരും പ്രണയപരാജയത്തെത്തുടര്‍ന്ന് ആത്മഹത്യ ചെയ്തു.
റിപ്പോര്‍ട്ട് അനുസരിച്ച് 3,006 ആളുകളാണ് ദാരിദ്ര്യം മൂലം ജീവന്‍ അവസാനിപ്പിച്ചത്. തൊഴിലില്ലായ്മയും സാമ്പത്തിക ബാധ്യതയും കാരണം 2008 ല്‍ യഥാക്രമം 2,080 ഉം 2,970 ഉം ആളുകള്‍ ജീവനൊടുക്കി. അപഥ സഞ്ചാരവും സ്ത്രീധനവും ഇന്ത്യയില്‍ ആത്മഹത്യയ്ക്ക് പ്രധാന കാരണമാവുന്ന വിഷയങ്ങളാണ്. 1,264 പേര്‍ അവിഹിത ബന്ധം മൂലമുള്ള പ്രശ്നങ്ങള്‍ കാരണമാണ് ആത്മഹത്യ ചെയ്തത്. സ്ത്രീധന പ്രശ്നങ്ങള്‍ കാരണം 3,038 ആളുകളാണ് 2008 ല്‍ ആത്മഹത്യ ചെയ്തത്. കുടുംബ പ്രശ്നങ്ങളും രോഗാവസ്ഥയും ഇന്ത്യയില്‍ ആത്മഹത്യയ്ക്കുള്ള പ്രധാനകാരണങ്ങളായി ഇപ്പോഴും തുടരുന്നു. 2,730 പേര്‍ മയക്കുമരുന്നിന് അടിമയായതു മൂലം ആത്മഹത്യ ചെയ്തപ്പോള്‍ 2,198 പേര്‍ പരീക്ഷാ പരാജയം മൂലമാണ് ആത്മഹത്യ ചെയ്തത്. |
| < മുന്‍ പേജ് | അടുത്തത് > |
|---|

ദില്ലി: ഇന്ത്യയില്‍ ആത്മഹത്യയ്ക്ക് കാരണമാകുന്ന വിഭാഗങ്ങളില്‍ പ്രണയ പരാജയം മുന്നിലെന്ന് റിപ്പോര്‍ട്ട്. ദേശീയ ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോ പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് ഇത് വ്യക്തമാക്കുന്നത്. 
-°C 