|
ഐപിഎല്ലില്‍ പങ്കെടുക്കേണ്ടെന്ന് ഇംഗ്ലീഷ് കളിക്കാര്‍ക്ക് നിര്‍ദ്ദേശം |
|
ലണ്ടന്‍: സുരക്ഷാ ഭീഷണി നിലനില്‍ക്കുന്ന പശ്ചാത്തലത്തില്‍ ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ പങ്കെടുക്കേണ്ടെന്ന് ഇംഗ്ലണ്ട് കളിക്കാര്‍ക്ക് മുന്നറിയിപ്പ്. ഇന്ത്യയില്‍ വിദേശ താരങ്ങളെ അയയ്ക്കരുതെന്ന് ഒരു തീവ്രവാദ സംഘടന ഭീഷണി മുഴക്കിയ സാഹചര്യത്തിലാണ്
ഇംഗ്ലീഷ് കളിക്കാരുടെ അസ്സോസ്സിയേഷന്‍ ഈ നിലപാട് സ്വീകരിച്ചിരിയ്ക്കുന്നതെന്ന് ദ ഡെയ്‌ലി ടെലഗ്രാഫ് റിപ്പോര്‍ട്ട് ചെയ്തു. ഏഴ് ഇംഗ്ലീഷ് കളിക്കാരാണ് പ്രീമിയര്‍ ലീഗ് കളിക്കാന്‍ വിവിധ ടീമുകളുമായി കരാറിലേര്‍പെട്ടിരിയ്ക്കുന്നത്. ഇംഗ്ലീഷ് ടീമിന്റെ സുരക്ഷാ ഉപദേഷ്ടാവ് റെഗ് ഡിക്കാസണ്‍ ആണ് കളിക്കാര്‍ക്കുവേണ്ടി ഈ സുരക്ഷാ റിപ്പോര്‍ട്ട് തയാറാക്കിയിരിക്കുന്നത്. കോളിംഗ് വുഡ്, കെവിന്‍ പീറ്റേഴ്സണ്‍, യോണ്‍ മോര്‍ഗന്‍, ഓവൈസ് ഷാ, രവി ബൊപ്പാര, ദിമിത്രി മസ്കരാനസ്, ഗ്രഹാം നേപിയര്‍ എന്നിവരാണ് വിവിധ ടീമുകളുമായി കരാറിലൊപ്പുവച്ചിരിക്കുന്ന ഇംഗ്ലീഷ് താരങ്ങള്‍. മാര്‍ച്ച് 12 മുതലാണ് ലീഗ് ആരംഭിയ്ക്കുന്നത്. മുംബൈയിലാണ് ആദ്യമത്സരം. |