| ഭക്ഷ്യസുരക്ഷ ഉറപ്പാക്കുമെന്ന് രാഷ്ട്രപതി |
|
പാര്‍ലിമെന്റിന്റെ ബജറ്റ് സമ്മേളനത്തിന് മുന്നോടിയായുള്ള നയപ്രഖ്യാപന പ്രസംഗം നടത്തുകയായിരുന്നു രാഷ്ട്രപതി. കേന്ദ്രസര്‍ക്കാരിന്റെ നയങ്ങള്‍ സാധാരണക്കാര്‍ക്കുവേണ്ടിയാണ്. അവശ്യസാധനങ്ങളുടെ വില പിടിച്ചുനിര്‍ത്താന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്. 30 ലക്ഷം ടണ്‍ അരിയും ഗോതമ്പും രണ്ടുമാസം കൊണ്ട് സര്‍ക്കാര്‍ പൊതുവിപണിയില്‍ എത്തിക്കും. പഞ്ചസാര വില കുറയ്ക്കാനുള്ള നടപടികള്‍ ആരംഭിച്ചുകഴിഞ്ഞു. പൊതുവിതരണ സമ്പ്രദായം ശക്തിപ്പെടുത്തി വിലക്കയറ്റം തടയാന്‍ സംസ്ഥാന സര്‍ക്കാരുകളും നടപടി സ്വീകരിക്കണം. കാര്‍ഷികോല്‍പാദനം വര്‍ധിപ്പിക്കുകയും പൊതുവിതരണം കാര്യക്ഷമമാക്കുകയും പൊതുവിപണിയില്‍ വിലനിയന്ത്രണം ഏര്‍പ്പെടുത്തുകയും ചെയ്താല്‍ മാത്രമേ ഭക്ഷ്യസുരക്ഷ ഉറപ്പാക്കാനാകൂ.
ഭക്ഷ്യസുരക്ഷ ഉറപ്പാക്കാനായി സര്‍ക്കാര്‍ നിയമ നിര്‍മാണം നടത്തും. തൊഴിലില്ലായ്മ പരിഹരിക്കാനുള്ള ശ്രമം സര്‍ക്കാര്‍ തുടരുകയാണ്. തൊഴിലില്ലായ്മ പരിഹരിയ്ക്കാനുള്ള ശ്രമങ്ങള്‍ ഫലം കണ് ടു തുടങ്ങിയിരിയ്ക്കുന്നു. ഗ്രാമീണമേഖലയിലുള്ളവരുടെ വരുമാനം വര്‍ധിച്ചു. ചേരി നിവാസികളെ പുനരധിവസിപ്പിച്ച് നഗരങ്ങളെ ചേരി വിമുക്തമാക്കുമെന്നും രാഷ്ട്രപതി പ്രഖ്യാപിച്ചു. ആഗോള സാമ്പത്തിക മാന്ദ്യം ഇന്ത്യന്‍ സമ്പത് വ്യവസ്ഥയെ കാര്യമായി ബാധിച്ചില്ല. അതിര്‍ത്തി കടന്നുള്ള ഭീകരവാദം തടയാന്‍ രാജ്യം സുസജ്ജമാണ്. സേനകള്‍ നവീകരിക്കാനും സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്. മാവോവാദികള്‍ ആക്രമണം ഉപേക്ഷിച്ച് ചര്‍ച്ചകള്‍ക്ക് തയ്യാറാകണമെന്നും രാഷ്ട്രപതി ആവശ്യപ്പെട്ടു. മൂന്നാഴ്ച നീണ്ടുനില്‍ക്കുന്ന ബജറ്റ് സമ്മേളനത്തിന്റെ ആദ്യഘട്ടം മാര്‍ച്ച് 12ന് അവസാനിക്കും. ശേഷം ഏപ്രില്‍ 16ന് ആരംഭിക്കുന്ന രണ്ടാം ഘട്ടം മെയ് ഏഴിനും അവസാനിയ്ക്കും. തുടര്‍ന്ന് രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തിനുശേഷം അന്തരിച്ച മുന്‍ അംഗങ്ങള്‍ക്ക് ആദരാഞ്ജലികളര്‍പ്പിച്ചുകൊണ്ട് തിങ്കളാഴ്ച സഭ പിരിയും. |
| < മുന്‍ പേജ് | അടുത്തത് > |
|---|

ന്യൂഡല്‍ഹി: ഭക്ഷ്യസുരക്ഷ ഉറപ്പാക്കാന്‍ പുതിയ നിയമം കൊണ്ടുവരുമെന്നും പൊതുവിപണിയില്‍ ആവശ്യത്തിന് അരിയും ഗോതമ്പും എത്തിക്കുമെന്നും രാഷ്ട്രപതി പ്രതിഭാപാട്ടീല്‍. 
-°C 