|
ചൈനയില്‍ സമ്പന്നര്‍ കൂടുതല്‍ സമ്പന്നരാകുന്നു |
|
ബെയ്ജിങ്: മാന്ദ്യകാലത്തും ചൈനയിലെ സമ്പന്നര്‍ കൂടുതല്‍ സമ്പന്നരാകുന്നതില്‍ സാധാരണക്കാര്‍ക്ക് അമര്‍ഷം വര്‍ധിക്കുന്നതായി സര്‍വേഫലങ്ങള്‍ വ്യക്തമാക്കുന്നു.
സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ സ്വജനപക്ഷപാതവും അഴിമതിയുമാണ് ഇതിന് വഴിവയ്ക്കുന്നതെന്നും പാവപ്പെട്ടവര്‍ ചൂണ്ടിക്കാട്ടുന്നു. സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള രണ്ട് സംഘടനകള്‍ അടക്കം ചൈനയിലെ അഞ്ച് വ്യത്യസ്ത ഏജന്‍സികളാണ് ഇതിനെക്കുറിച്ച് പഠനം നടത്തിയത്. ചൈനീസ് സര്‍ക്കാരിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന പീപ്പിള്‍സ് ഡെയ്‌ലി പത്രവും ഴെജിയാങ്ങ് അക്കാദമി ഓഫ് സോഷ്യല്‍ സ്റ്റഡീസുമാണ് സര്‍വേയില്‍ പങ്കെടുത്ത സര്‍ക്കാര്‍ ഏജന്‍സികള്‍. സമ്പന്ന കുടുംബങ്ങളില്‍ 91 ശതമാനത്തിനും ശക്തമായ രാഷ്ട്രീയ ബന്ധങ്ങള്‍ ഉണ്ടെന്നും ഇതിന്റെ ഗുണം അവര്‍ അനുഭവിക്കുന്നതായും പീപ്പിള്‍ഡെയ്‌ലി സര്‍വേയില്‍ വ്യക്തമാകുന്നു. കഴിവും കഠിനാധ്വാനവും സമ്പന്നതിയിലേയ്ക്ക് നയിക്കുന്ന കാരണങ്ങളാണെന്ന് വെറും 16 ശതമാനം ആളുകള്‍ മാത്രമാണ് വിശ്വസിക്കുന്നത്. |