|
പൂനെ: ചികില്‍സയിലിരുന്ന രണ്ട് വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ സ്ഫോടനത്തിലെ മരണസംഖ്യ 15 |
|
പൂനെ: പൂനെ ഭീകരാക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികില്‍സയിലായിരുന്ന രണ്ട് വിദ്യാര്‍ത്ഥികള്‍ കൂടി മരണത്തിന് കീഴടങ്ങിയതോടെ പൂനെ സ്ഫോടനത്തില്‍ കൊല്ലപ്പെട്ടവരുടെ സംഖ്യ 15 ആയി.
ഞായറാഴ്ചയ രാവിലെയാണ് രണ്ട് പേര്‍ കൂടി അന്ത്യശ്വാസം വലിച്ചത്. പൂനെ ജഹാംഗീര്‍ ആശുപത്രിയില്‍ ചികില്‍സയിലായിരുന്ന വികാസ് സുരേഷ് തുള്‍സിയാനി(24) രാവിലെ 11.45നും രാജീവ് അഗര്‍വാള്‍ (23) അതിരാവി 5.45നുമാണ് മരണത്തിന് കീഴടങ്ങിയതെന്ന് ആശുപത്രി വൃത്തങ്ങളെ ഉദ്ധരിച്ച് പോലിസ് അറിയിച്ചു. ഡല്‍ഹി സ്വദേശിയായ തുള്‍സിയാനിയും കൊല്‍ക്കത്ത സ്വേദേശിയായ രാജീവ് അഗര്‍വാളും പൂനെ സിംബയോസിസ് സ്ഥാപനങ്ങളിലെ വിദ്യാര്‍ത്ഥികളായിരുന്നു. അഗര്‍വാള്‍ സിംബയോസിസ് ലോ കോളേജിലെ അവസാന വര്‍ഷ വിദ്യാര്‍ത്ഥിയായിരുന്നു. സ്ഫോടനത്തില്‍ ഗുരുതരമായി പരിക്കേറ്റ് പൂനെയിലെ വിവിധ ആശുപത്രികളില്‍ കഴിയുന്ന മറ്റ് അഞ്ചുപേരുടെ നില ഗുരുതരമായി തുടരുന്നതായും ആശുപത്രി വൃത്തങ്ങള്‍ വെളിപ്പെടുത്തി. സ്ഫോടനത്തില്‍ പരിക്കേറ്റ് മറ്റ് 33 പേര്‍ കൂടി ചികില്‍സയിലുണ്ട്. സ്ഫോടനത്തില്‍ ഇതുവരെ മരണമടഞ്ഞവരില്‍ നാല് വിദേശികളുള്‍പ്പെടുന്നുണ്ട്.
|