ബീഹാറിലെ പെണ്‍കുട്ടികള്‍ 18 തികയും മുന്‍പേ വിവാഹിതരാകുന്നതായി പഠന റിപ്പോര്‍ട്ട്‌

Imageന്യൂഡല്‍ഹി: രാജ്യത്ത്‌ വിവാഹ പൂര്‍വ്വ ലൈംഗിക ജീവിതമാരംഭിക്കുന്ന യുവജനങ്ങളുടെ എണ്ണം നഗരത്തിലേതിനേക്കാള്‍ ഗ്രാമങ്ങളില്‍ വര്‍ദ്ധിക്കുന്നതായി പഠന റിപ്പോര്‍ട്ട്‌.

ആറ്‌ സംസ്ഥാനങ്ങളില്‍ നടത്തിയ പഠനത്തിന്റെ റിപ്പോര്‍ട്ട്‌ ഇന്നലെ കേന്ദ്ര ആരോഗ്യ മന്ത്രി ഗുലാം നബി ആസാദാണ്‌ പുറത്തുവിട്ടത്‌.കൂടുതല്‍ വോട്ടവകാശം വിനയോഗിക്കുന്നത്‌ വിദ്യാഭ്യാസം കുറഞ്ഞവരാണ്‌. ആഗോളവല്‍ക്കരിക്കപ്പെട്ട സാമ്പത്തികക്രമത്തിലെ തൊഴില്‍ മേഖലയ്ക്ക്‌ ഉതകുന്ന വിധത്തിലുള്ള തയ്യാറെടുപ്പുകള്‍ രാജ്യത്തെ യുവജനങ്ങള്‍ക്കിടയില്‍ കുറവാണ്‌. ഇത്തരത്തില്‍ യുവാക്കളെ സംബന്ധിച്ച്‌ രാഷ്ട്രം നേരിടുന്ന വെല്ലുവിളികള്‍ ഈ വിവരങ്ങളിലൂടെ മനസ്സിലാക്കാന്‍ കഴിയുമെന്നാണ്‌ സര്‍ക്കാരിന്റെ പ്രതീക്ഷ. സമൂഹത്തിലെ ഓരോ വ്യക്തിയുടെയും ആരോഗ്യം, വിവാഹം, പൊതുപ്രവര്‍ത്തം, വിവാഹപൂര്‍വ്വ ലൈംഗിക ജീവിതം, തൊഴില്‍ മേഖലയിലുള്ള പങ്ക്‌ എന്നീ വിവരങ്ങള്‍ സംബന്ധിച്ച്‌ ഇത്തരത്തിലൊരു ഗവേഷണ പഠനം ഇതാദ്യമാണ്‌.

 

2006-07ലാണ്‌ പഠനത്തിന്‌ തുടക്കം കുറിച്ചത്‌. ആന്ധ്രാപ്രദേശ്‌, മഹാരാഷ്ട്ര, ബീഹാര്‍, ജാര്‍ഖണ്ഡ്‌, രാജസ്ഥാന്‍, തമിഴ്‌നാട്‌ എന്നീ സംസ്ഥാനങ്ങളിലാണ്‌ പഠനം നടത്തിയത്‌. കൂടാതെ ശൈശവ വിവാഹം ഇന്നും ഒരു പ്രശ്നമായി തുടരുന്നതായും പഠനം വെളിപ്പെടുത്തുന്നു. പകുതിയോളം പെണ്‍കുട്ടികള്‍ പ്രായപൂര്‍ത്തിയാകും മുമ്പ്‌ വിവാഹിതരാകുന്നുണ്ട്‌. സ്ത്രീകള്‍ വളരെ നേരത്തെ വിവാഹിതരാകുന്നു. 49 ശതമാനം സ്ത്രീകളാണ്‌ 18 വയസ്സിനു മുമ്പ്‌ വിവാഹം കഴിക്കുന്നത്‌. അതില്‍ അഞ്ചിലൊരാള്‍ 15 വയസ്സിനു മുമ്പും എന്നാണ്‌ പഠനം. നിയമപ്രകാരം 18 വയസ്സാണ്‌ സ്ത്രീകളുടെ വിവാഹപ്രായം. 2006 മുതല്‍ 2008വരെ 15നും 29നും ഇടയില്‍ പ്രായമുള്ള 58,000 യുവജനങ്ങളിലാണ്‌ പഠനം നടത്തിയത്‌. ബീഹാറില്‍ 77ശതമാനം സ്ത്രീകള്‍ 18 വയസ്സെത്തും മുമ്പ്‌ വിവാഹിതരാകുന്നുണ്ട്‌.

 

 
< മുന്‍ പേജ്‌   അടുത്തത് >
Subscribe Now

NSE

latest news

Pravasi News & Feedback

Send Pravasilokam News to
ഈ ഇ-മെയില്‍ വിലാസം സ്‌പാമില്‍ നിന്നും സുരക്ഷിതമാണ്‌. അതു കാണാന്‍ ജാവാസ്ക്രിപ്റ്റ്‌ ആവശ്യമാണ്‌. .
Contact Person for Website :
ഈ ഇ-മെയില്‍ വിലാസം സ്‌പാമില്‍ നിന്നും സുരക്ഷിതമാണ്‌. അതു കാണാന്‍ ജാവാസ്ക്രിപ്റ്റ്‌ ആവശ്യമാണ്‌. ,

Special Correspondant, Europe


Polls