|
പോര്‍ട്ടുഗലില്‍ വെള്ളപ്പൊക്കവും മണ്ണിടിച്ചിലും; മരണം 32 |
|
മഡേറിയ ഐലന്റ്: പോര്‍ട്ടുഗലിലെ മഡേറിയ ദ്വീപിലുണ്ടായ വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും 32 പേര്‍ മരിച്ചു. 68 ഓളം പേര്‍ക്ക് പരിക്കേറ്റതായി ഉദ്യോഗസ്ഥര്‍ അറിയിച്ചു. അറ്റ്ലാന്റിക് സമുദ്രത്തിലുള്ള ദ്വീപായ മഡേറിയ വിനോദസഞ്ചാരകേന്ദ്രമാണ്.
ദ്വീപില്‍ കനത്തമഴയും മണ്ണിടിച്ചിലും തുടരുകയാണ്. 100 കിലോമീറ്റര്‍ വേഗതയില്‍ കാറ്റും വീശിയടിക്കുന്നുണ്ട്. വിമാനത്താവളങ്ങള്‍ അടച്ചിട്ടു. പുറംലോകവുമായി ഒറ്റപ്പെട്ട നിലയിലാണ് ദ്വീപ് നിവാസികള്‍. കാലാവസ്ഥ അനുവദിക്കുകയാണെങ്കില്‍ ദ്വീപ് സന്ദര്‍ശിക്കുമെന്ന് പോര്‍ച്ചുഗീസ് പ്രധാനമന്ത്രി ജോസ് സോക്രട്സ് പറഞ്ഞു. മഡേറിയദ്വീപസമൂഹങ്ങള്‍ ഏറ്റവും വലിയതാണ് രണ്ടര ലക്ഷത്തിലധികം ജനങ്ങള്‍ അധിവസിക്കുന്ന ഈ ദ്വീപ്. അടിയന്തര സഹായം ലഭ്യമാക്കാന്‍ മഡേറിയയിലെ പ്രാദേശിക തലവന്‍ യൂറോപ്യന്‍ കമ്മീഷന്‍ പ്രസിഡന്റ് ജോസ് മാനുവല്‍ ബാറോസോയോട് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. |