പാര്‍ലമെന്റിന്റെ ബജറ്റ്‌ സമ്മേളനം ഇന്നുമുതല്‍

Imageബി.എസ്‌ ഷിജു
ന്യൂഡല്‍ഹി:
പാര്‍ലമെന്റിന്റെ ബജറ്റ്‌ സമ്മേളനം ഇന്ന്‌ തുടങ്ങും. രണ്ടുമാസം നീണ്ടുനില്‍ക്കുന്ന സമ്മേളനത്തില്‍ മൊത്തം 35 പ്രവൃത്തിദിനങ്ങളാകും ഉണ്ടാകുക.

രണ്ടു ഘട്ടങ്ങളായാണ്‌ സമ്മേളനം. മാര്‍ച്ച്‌ 20 വരെയാണ്‌ ആദ്യഘട്ട സമ്മേളനം. രണ്ടാംഘട്ട സമ്മേളനം ഏപ്രില്‍ 15-ന്‌ ആരംഭിച്ച്‌ മേയ്‌ ഒമ്പതിന്‌ അവസാനിക്കും. പാര്‍ലമെന്റ്‌ സ്റ്റാന്റിംഗ്‌ കമ്മിറ്റികള്‍ക്ക്‌ വിവിധ മന്ത്രാലയങ്ങളുടെയും ഡിപ്പാര്‍ട്ടുമെന്റുകളുടെയും ധനാഭ്യര്‍ത്ഥനകള്‍ പരിഗണിക്കുന്നതിനായാണ്‌ മാര്‍ച്ച്‌ 16 മുതല്‍ ഏപ്രില്‍ 12 വരെ ഇടവേള നല്‍കിയിരിക്കുന്നത്‌.രാഷ്ട്രപതി പ്രതിഭാപാട്ടീല്‍ ഇരുസഭകളുടെയും സംയുക്ത സമ്മേളനത്തെ അഭിസംബോധന ചെയ്യുന്നതോടെയാകും സമ്മേളനം ആരംഭിക്കുക. 24-ന്‌ റയില്‍വേ മന്ത്രി മമത ബാനര്‍ജി റെയില്‍ ബജറ്റ്‌ അവതരിപ്പിക്കും. 26-നാണ്‌ പൊതുബജറ്റ്‌. സാധാരണക്കാരുടെ പ്രശ്നങ്ങള്‍ക്ക്‌ പ്രത്യേക പരിഗണന നല്‍കുന്ന ജനപ്രീയ ബജറ്റാകും ധനമന്ത്രി പ്രണബ്‌ മുഖര്‍ജി അവതരിപ്പിക്കുകയെന്നാണ്‌ പ്രതീക്ഷിക്കപ്പെടുന്നത്‌.


നിരവധി നിയമനിര്‍മ്മാണങ്ങള്‍ക്ക്‌ ബജറ്റ്‌ സമ്മേളനം വേദിയാകും. വിലക്കയറ്റം ആദ്യ ദിവസം തന്നെ ചര്‍ച്ച ചെയ്യണമെന്ന്‌ ബി.ജെ.പി അടക്കമുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ ആവശ്യപ്പെട്ടിട്ടുണ്ട്‌. വിലക്കയറ്റത്തോടൊപ്പം പൂനെ ഭീകരാക്രമണം, പാകിസ്ഥാനുമായുള്ള ചര്‍ച്ച എന്നീ വിഷയങ്ങള്‍ ഉയര്‍ത്തികാട്ടിയാകും പ്രതിപക്ഷം സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കാന്‍ ശ്രമിക്കുക. ഏതു വിഷയങ്ങളും ചര്‍ച്ച ചെയ്യാന്‍ സര്‍ക്കാര്‍ തയ്യാറാണെന്ന്‌ പ്രധാനമന്ത്രി മന്‍മോഹന്‍സിങ്‌ കഴിഞ്ഞദിവസം വ്യക്തമാക്കിയിട്ടുണ്ട്‌.

 
< മുന്‍ പേജ്‌   അടുത്തത് >
Subscribe Now

BSE

NSE

latest news

Pravasi News & Feedback

Send Pravasilokam News to
ഈ ഇ-മെയില്‍ വിലാസം സ്‌പാമില്‍ നിന്നും സുരക്ഷിതമാണ്‌. അതു കാണാന്‍ ജാവാസ്ക്രിപ്റ്റ്‌ ആവശ്യമാണ്‌. .
Contact Person for Website :
ഈ ഇ-മെയില്‍ വിലാസം സ്‌പാമില്‍ നിന്നും സുരക്ഷിതമാണ്‌. അതു കാണാന്‍ ജാവാസ്ക്രിപ്റ്റ്‌ ആവശ്യമാണ്‌. ,

Special Correspondant, Europe


Polls