|
ബാര്‍സയ്ക്ക് കൂറ്റന്‍ ജയം |
|
മാഡ്രിഡ്: സ്പാനിഷ് പ്രീമിയര്‍ ലീഗില്‍ മുമ്പന്‍മാരായ ബാര്‍സലോണയ്ക്ക് തകര്‍പ്പന്‍ ജയം. റേസിങ് സന്റാന്‍ഡറിനെ ഏകപക്ഷീയമായ നാലു ഗോളുകള്‍ക്ക് ബാര്‍സ തുരത്തി.
വിജയത്തോടെ ലീഗില്‍ രണ്ടാം സ്ഥാനക്കാരായ റയല്‍ മാഡ്രിഡുമായുള്ള പോയിന്റ് വ്യത്യാസം അഞ്ചാക്കി ഉയര്‍ത്താന്‍ ബാര്‍സയ്ക്കായി. സ്വന്തം തട്ടകമായ ന്യൂ കാമ്പിലെ പോരാട്ടത്തില്‍ ബാര്‍സയുടെ ആദ്യഗോള്‍ ആന്‍ഡ്രീസ് ഇനീസ്റ്റ നേടി. പരുക്കു മൂലം കഴിഞ്ഞ മൂന്നു മല്‍സരങ്ങളും നഷ്ടമായ തിയറി ഹെന്റിയുടേതായിരുന്നു മൂന്നാം ഗോള്‍. 29-ാം മിനിറ്റില്‍ തിയറിയുടെ സൂപ്പര്‍ ഹെഡര്‍ ഗോളില്‍ കലാശിക്കുകയായിരുന്നു. അഞ്ച് മിനിറ്റ് കഴിയും മുമ്പ് ബാര്‍സ മൂന്നാം ഗോളടിച്ചു. റാഫേല്‍ മാര്‍ക്കസിന്റേതായിരുന്നു ഗോള്‍. പകരക്കാരയാനായെത്തിയ യുവ മിഡ്ഫീല്‍ഡര്‍ തിയാഗോ ഗോള്‍ പട്ടിക പൂര്‍ത്തീകരിച്ചു. കഴിഞ്ഞയാഴ്ച അത്ലറ്റിക്കോ മാഡ്രിഡിനോട് തോറ്റ ബാര്‍സയ്ക്ക് വിജയം അത്യന്താപേക്ഷിതമായിരുന്നു. 23 മല്‍സരങ്ങളില്‍ നിന്ന് ബാര്‍സലോണയ്ക്ക് 58 പോയിന്റുകളുണ്ട്. ഇത്രയും മല്‍സരങ്ങളില്‍ നിന്ന് 53 പോയിന്റാണ് റയലിന്റെ സമ്പാദ്യം. വില്ലാറയലുമായാണ് റയലിന്റെ അടുത്ത മല്‍സരം. ഹോം ഗ്രൗണ്ടില്‍ സെറസിനെ 1-2 ന് കീഴടക്കിയ ഡിപ്പോര്‍ട്ടീവോ ലാ കൊരുണ അഞ്ചാം സ്ഥാനത്തെത്തിയ. ആദ്യ എവേ വിജയമെന്ന സെറസിന്റെ സ്വപ്നം ഇനിയും നീളുമെന്നുറപ്പായി. മൂന്നാം മിനിറ്റില്‍ വഴങ്ങിയ പെനാല്‍റ്റി തുടക്കത്തിലെ സെറസിനെ സമര്‍ദത്തിലാഴ്ത്തി. കിക്കെടുത്ത മെക്സിക്കന്‍ ഫോര്‍വേര്‍ഡ് ആന്‍ഡ്രിസ് ഗാര്‍ഡാഡോയ്ക്ക് ലക്ഷ്യം പിഴച്ചില്ല. ഏഴാം മിനിറ്റില്‍ സ്ട്രൈക്കര്‍ റിക്കി വഴി ഡിപ്പോര്‍ട്ടീവോ ലീഡുയര്‍ത്തി. ഇടവേളയ്ക്കു തൊട്ടുമുമ്പുള്ള മിനിറ്റില്‍ മരിയോ ബെര്‍മെജോ സെറസിന്റെ ആശ്വാസ ഗോള്‍ സ്വന്തമാക്കി. |