ഷറപ്പോവയ്ക്ക്‌ കിരീടം

Imageമെംഫിസ്‌: ടോപ്‌ സീഡ്‌ റഷ്യയുടെ മരിയ ഷറപ്പോവയ്ക്ക്‌ സെല്ലുലാര്‍ സൗത്ത്‌ കപ്പ്‌ ടെന്നീസ്‌ കിരീടം. അടുത്തിടെ നിരാശജനകമായ പ്രകടനം തുടരുന്ന ഷറപ്പോവയ്ക്ക്‌ കിരീട വിജയം ആശ്വാസമേകും.

ഫൈനലില്‍ സ്വീഡന്റെ സോഫിയ അര്‍വിഡ്സണെ നേരിട്ടുള്ള സെറ്റുകള്‍ക്ക്‌ ഷറപ്പോവ തുരത്തി. സ്കോര്‍: 6-2, 6-1. ലോക റാങ്കിങ്ങില്‍ 16-ാ‍ം സ്ഥാനത്തുള്ള ഷറപ്പോവ ഓസ്ട്രേലിയന്‍ ഓപ്പണിന്റെ ആദ്യ റൗണ്ടില്‍ തന്നെ തോറ്റിരുന്നു. എന്നാല്‍ ഇവിടെ ഒരു സെറ്റ്‌ പോലും നഷ്ടമാകാതെയാണ്‌ ഷറപ്പോവ ജേതാവായത്‌. മൂന്ന്‌ ഗ്രാന്റ്‌ സ്ലാമുകള്‍ സ്വന്തമായുള്ള ഷറപ്പോവയുടെ കരിയറിലെ 21-ാ‍ം കിരീടമാണിത്‌. പരുക്കും ഫോമില്ലായ്മയും മൂലം ഏറെ നാളായി സ്വന്തം പ്രതിഭയോട്‌ നീതി പുലര്‍ത്താന്‍ ഷറപ്പോവയ്ക്കായിട്ടില്ല. കഴിഞ്ഞ ഫെബ്രുവരിയില്‍ തോളിന്‌ ശസ്ത്ര ക്രിയയ്ക്ക്‌ വിധേയയായ ഷറപ്പോവ ലോക റാങ്കിങ്ങില്‍ ആദ്യ പത്തില്‍ നിന്ന്‌ പിന്തള്ളപ്പെടുകയും ചെയ്തു.


അഞ്ചു വര്‍ഷത്തിനിടെ ആദ്യമായിട്ടായിരുന്നു റാങ്കിങ്ങില്‍ ഷറപ്പോവയ്ക്ക്‌ ഇത്ര ഇടിവ്‌ സംഭവിക്കുന്നത്‌. അര്‍വിഡ്സണാകട്ടെ ലോക റാങ്കിങ്ങില്‍ 102-ാ‍ം സ്ഥാനത്താണ്‌. 2006 ല്‍ ഇവര്‍ ഇവിടെ ജേതാവായിട്ടുണ്ട്‌. പുരുഷ വിഭാഗം ഫൈനലില്‍ സാം ക്യൂറിയും ജോണ്‍ ഇസ്നറും ഏറ്റുമുട്ടും. സെമിയില്‍ ജര്‍മനിയുടെ ഫിലിപ്പ്‌ പെറ്റ്ഷ്ണറെ ഇസ്നര്‍ തോല്‍പ്പിച്ചപ്പോള്‍ ലാത്വിയയുടെ ഏണസ്റ്റ്സ്‌ ഗുല്‍ബിസിന്റെ വെല്ലുവിളി ക്യൂറി മറികടന്നു.

 
< മുന്‍ പേജ്‌   അടുത്തത് >
Subscribe Now

NSE

latest news

Pravasi News & Feedback

Send Pravasilokam News to
ഈ ഇ-മെയില്‍ വിലാസം സ്‌പാമില്‍ നിന്നും സുരക്ഷിതമാണ്‌. അതു കാണാന്‍ ജാവാസ്ക്രിപ്റ്റ്‌ ആവശ്യമാണ്‌. .
Contact Person for Website :
ഈ ഇ-മെയില്‍ വിലാസം സ്‌പാമില്‍ നിന്നും സുരക്ഷിതമാണ്‌. അതു കാണാന്‍ ജാവാസ്ക്രിപ്റ്റ്‌ ആവശ്യമാണ്‌. ,

Special Correspondant, Europe


Polls