| ഷറപ്പോവയ്ക്ക് കിരീടം |
|
ഫൈനലില്‍ സ്വീഡന്റെ സോഫിയ അര്വിഡ്സണെ നേരിട്ടുള്ള സെറ്റുകള്‍ക്ക് ഷറപ്പോവ തുരത്തി. സ്കോര്‍: 6-2, 6-1. ലോക റാങ്കിങ്ങില്‍ 16-ാം സ്ഥാനത്തുള്ള ഷറപ്പോവ ഓസ്ട്രേലിയന്‍ ഓപ്പണിന്റെ ആദ്യ റൗണ്ടില്‍ തന്നെ തോറ്റിരുന്നു. എന്നാല്‍ ഇവിടെ ഒരു സെറ്റ് പോലും നഷ്ടമാകാതെയാണ് ഷറപ്പോവ ജേതാവായത്. മൂന്ന് ഗ്രാന്റ് സ്ലാമുകള്‍ സ്വന്തമായുള്ള ഷറപ്പോവയുടെ കരിയറിലെ 21-ാം കിരീടമാണിത്. പരുക്കും ഫോമില്ലായ്മയും മൂലം ഏറെ നാളായി സ്വന്തം പ്രതിഭയോട് നീതി പുലര്‍ത്താന്‍ ഷറപ്പോവയ്ക്കായിട്ടില്ല. കഴിഞ്ഞ ഫെബ്രുവരിയില്‍ തോളിന് ശസ്ത്ര ക്രിയയ്ക്ക് വിധേയയായ ഷറപ്പോവ ലോക റാങ്കിങ്ങില്‍ ആദ്യ പത്തില്‍ നിന്ന് പിന്തള്ളപ്പെടുകയും ചെയ്തു.
|
| < മുന്‍ പേജ് | അടുത്തത് > |
|---|

മെംഫിസ്: ടോപ് സീഡ് റഷ്യയുടെ മരിയ ഷറപ്പോവയ്ക്ക് സെല്ലുലാര്‍ സൗത്ത് കപ്പ് ടെന്നീസ് കിരീടം. അടുത്തിടെ നിരാശജനകമായ പ്രകടനം തുടരുന്ന ഷറപ്പോവയ്ക്ക് കിരീട വിജയം ആശ്വാസമേകും. 
-°C 