അവസാന പന്തില്‍ ഇന്ത്യ നേടി

Imageജയ്പൂര്‍: കൊല്‍ക്കത്ത ടെസ്റ്റ്‌ നല്‍കിയ ആവേശം ജയ്പൂര്‍ ഏകദിനത്തിലും ഇന്ത്യ ആവര്‍ത്തിച്ചു. ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഏകദിന പരമ്പരയിലെ ആദ്യ മല്‍സരം ഒരു റണിന്‌ ഇന്ത്യ സ്വന്തമാക്കി. ടോസ്‌ നഷ്ടപ്പെട്ട്‌ ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 50 ഓവറില്‍ ഒമ്പതു വിക്കറ്റ്‌ നഷ്ടത്തില്‍ 298 റണ്‍സ്‌ നേടി.

എന്നാല്‍ നിശ്ചിത ഓവറില്‍ 297 റണ്‍സിന്‌ ദക്ഷിണാഫ്രിക്ക ഓള്‍ ഔട്ടായി. ഇന്ത്യയ്ക്കായി ശ്രീശാന്തും രവീന്ദ്ര ജഡേജയും ഈ രണ്ടു വിക്കറ്റുകള്‍ സ്വന്തമാക്കി. 89 റണ്‍സെടുത്ത ക്യാപ്റ്റന്‍ ജാക്ക്‌ കാലിസാണ്‌ ദക്ഷിണാഫ്രിക്കയുടെ ഉയര്‍ന്ന സ്കോറര്‍. ഓപ്പണര്‍മാരായ ലൂസ്‌ ബോസ്മന്‍ 29 ഉം ഹെര്‍ഷ്ലെ ഗിബ്സ്‌ 27 റണ്‍സും നേടി. വലിയ വ്യക്തിഗത സ്കോറുകള്‍ പിറന്നില്ലെങ്കിലും സുരേഷ്‌ റെയ്ന, വീരേന്ദ്ര സെവാഗ്‌, ദിനേശ്‌ കാര്‍ത്തിക്ക്‌ എന്നിവരുടെ പ്രകടനം ഇന്ത്യയെ കൂറ്റന്‍ സ്കോറിലേക്ക്‌ നയിക്കുകയായിരുന്നു.
63 പന്തില്‍ നിന്ന്‌ ആറ്‌ ഫോറിന്റെയും ഒരു സിക്സിന്റെയും അകമ്പടിയോടെ 58 റണ്‍സെടുത്ത റെയ്നയാണ്‌ ടോപ്‌ സ്കോറര്‍. 37 പന്തില്‍ നിന്ന്‌ സെവാഗ്‌ 46 ഉം 56 പന്തുകള്‍ നേരിട്ട കാര്‍ത്തിക്ക്‌ 44 റണ്‍സും നേടി.

 

അഞ്ച്‌ ബൗണ്ടറികളും ഒരു സിക്സും കാര്‍ത്തിക്കിന്റെ ബാറ്റില്‍ നിന്ന്‌ പ്രവഹിച്ചു. ആറ്‌ ബൗണ്ടറികളും രണ്ട്‌ സിക്സും ഉതിര്‍ത്താണ്‌ സെവാഗ്‌ 46 ല്‍ എത്തിയത്‌. 31 റണ്‍സെടുത്ത വിരാത്‌ കോഹ്ലിയാണ്‌ ഇന്ത്യയുടെ മറ്റൊരു ഉയര്‍ന്ന സ്കോറര്‍. ക്യാപ്റ്റന്‍ മഹേന്ദ്ര സിംഗ്‌ ധോണി 26 റണ്‍സിന്‌ മടങ്ങി. ശ്രദ്ധേയ താരമാകുമെന്ന്‌ കരുതിയ യൂസഫ്‌ പത്താന്‍ ഒരിക്കല്‍ കൂടി നിരാശപ്പെടുത്തി. 13 പന്തുകള്‍ നേരിട്ട പത്താന്‌ 18 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളൂ. ടോസ്‌ നഷ്ടപ്പെട്ട്‌ ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയ്ക്ക്‌ തുടക്കത്തില്‍ തന്നെ തിരിച്ചടി നേരിട്ടു. നാല്‌ റണ്‍സെടുത്ത സച്ചിന്‍ തെണ്ടുല്‍ക്കര്‍ റണ്ണൗട്ടാവുമ്പോള്‍ സ്കോര്‍ ബോര്‍ഡില്‍ 10 റണ്‍സ്‌ മാത്രമേ ഉണ്ടായുള്ളൂ.


രണ്ടാം വിക്കറ്റില്‍ സെവാഗും കാര്‍ത്തിക്കും 79 റണ്‍സ്‌ ചേര്‍ത്തു. റണ്ണൗട്ടിലൂടെയായിരുന്നു സെവാഗിന്റെ മടക്കവും. ഇടയ്ക്കിടെ ഇന്ത്യയ്ക്ക്‌ വിക്കറ്റുകള്‍ നഷ്ടമായെങ്കിലും സ്കോര്‍ ബോര്‍ഡ്‌ മെല്ലെ ഉയര്‍ന്നു കൊണ്ടിരുന്നു. അഞ്ചാം വിക്കറ്റില്‍ കോഹ്ലിയും റെയ്നയും നേടിയ 66 റണ്‍സ്‌ ഇന്ത്യന്‍ സ്കോര്‍ 200 കടത്തി. സ്കോര്‍ ബോര്‍ഡില്‍ 204 റണ്‍സുള്ളപ്പോള്‍ കോഹ്ലിയെ ഇന്ത്യയ്ക്ക്‌ നഷ്ടമായി. ആല്‍ബി മോര്‍ക്കലിന്റെ പന്തില്‍ ഹെര്‍ഷ്ലെ ഗിബ്സ്‌ പിടികൂടുകയായിരുന്നു. തുടര്‍ന്നെത്തിയ പത്താന്‍ രണ്ട്‌ ഫോറും ഒരു സിക്സും നേടിയെങ്കിലും അധികം ആയുസുണ്ടായില്ല. വെയ്ന്‍ പാര്‍നലിനാണ്‌ ഇന്ത്യന്‍ വെടിക്കെട്ട്‌ വീരന്റെ വിക്കറ്റ്‌. അവസാന ഓവറുകളില്‍ രവീന്ദ്ര ജഡേജയും ആശിഷ്‌ നെഹ്‌റയും പ്രവീണ്‍ കുമാറും നടത്തിയ പ്രകടനം ഇന്ത്യയെ മൂന്നൂറിന്റെ പടിവാതില്‍ക്കല്‍ എത്തിച്ചു. 16 റണ്‍സുമായി നെഹ്‌റ പുറത്താകാതെ നിന്നു. ഏഴോവറില്‍ 29 റണ്‍സ്‌ വിട്ടുകൊടുത്ത്‌ മൂന്നു വിക്കേറ്റ്ടുത്ത ജാക്ക്‌ കാലിസ്‌ ദക്ഷിണാഫ്രിക്കന്‍ ബൗളിങ്ങില്‍ തിളങ്ങി.

 
< മുന്‍ പേജ്‌   അടുത്തത് >
Subscribe Now

NSE

latest news

Pravasi News & Feedback

Send Pravasilokam News to
ഈ ഇ-മെയില്‍ വിലാസം സ്‌പാമില്‍ നിന്നും സുരക്ഷിതമാണ്‌. അതു കാണാന്‍ ജാവാസ്ക്രിപ്റ്റ്‌ ആവശ്യമാണ്‌. .
Contact Person for Website :
ഈ ഇ-മെയില്‍ വിലാസം സ്‌പാമില്‍ നിന്നും സുരക്ഷിതമാണ്‌. അതു കാണാന്‍ ജാവാസ്ക്രിപ്റ്റ്‌ ആവശ്യമാണ്‌. ,

Special Correspondant, Europe


Polls