ഏകദിന പോരാട്ടത്തിന്‌ ഇന്ന്‌ കൊടിയേറ്റം

Imageആദ്യ മത്സരം ഇന്ന്‌ ജയ്പൂരില്‍
ഉച്ചതിരിഞ്ഞ്‌ 2.30ന്‌ നിയോ ക്രിക്കറ്റിലും ദൂരദര്‍ശനിലും ലൈവ്‌

പങ്കജ്‌ കുമാര്‍
ജയ്പൂര്‍:
കാര്യത്തില്‍ കളി തുടങ്ങുന്നതേയുള്ളൂ.

വാശിയുണ്ടായിരുന്നെങ്കിലും ഇരുടീമുകളും ഇന്നിംഗ്സ്‌ വിജയം നേടി പതിവുശൈലിയില്‍ അവസാനിപ്പിച്ച ടെസ്റ്റ്‌ മാറിനില്‍ക്കട്ടെ. ഇന്നുമുതലല്ലേ കളിയുടെ ആവേശവും ലഹരിയും നുരപൊന്തുന്നത്‌. ഇന്ത്യയുടെയും ദക്ഷിണാഫ്രിക്കയുടെയും ചില പ്രധാന താരങ്ങള്‍ ഉണ്ടാവില്ലെന്ന്‌ നേര്‌. അതുകൊണ്ട്‌ ആവേശം ചോരുന്നില്ല. ഒടുവില്‍ സന്ദര്‍ശിക്കാനെത്തിയ ഓസ്ട്രേലിയ കാഴ്ചവച്ച മികച്ച മത്സരങ്ങള്‍ ഇതിന്‌ സാക്ഷ്യപത്രമാകുന്നു. ഓസ്ട്രേലിയ എത്തിയതും പ്രമുഖരില്ലാതെയായിരുന്നു.അന്ന്‌ ഓസ്ട്രേലിയന്‍ ടീം തൂത്തുവാരിയ ഇന്ത്യയ്ക്ക്‌ ഇപ്പോള്‍കഴിവുകള്‍ തെളിയിക്കാനുള്ള അവസരമാണ്‌ തുറന്നു കിട്ടിയിരിക്കുന്നത്‌.


ഇന്ത്യ അവസാന ഏകദിനം കളിച്ചത്‌ ബംഗ്ലാദേശിലായിരുന്നു. അവിടെ ത്രിരാഷ്ട്ര ടൂര്‍ണ്ണമെന്റ്‌ ഫൈനലില്‍ ശ്രീലങ്കയോടു തോറ്റതിന്റെ മാനക്കേട്‌ ഇപ്പോഴും മറക്കാനാകില്ല. ഇത്തവണ പിച്ചുകള്‍ സീമര്‍മാര്‍ക്ക്‌ അനുകൂലമാണ്‌. ബാറ്റിംഗ്‌ ലൈനപ്പാകട്ടെ വിജയം പിടിച്ചടക്കാന്‍ കഴിയുന്നതും.ദക്ഷിണാഫ്രിക്കയ്ക്ക്‌ ഇത്‌ പരീക്ഷണമാണ്‌. ക്യാപ്റ്റന്‍ ഗ്രെയാം സ്മിത്തിന്റെ അഭാവത്തില്‍ ടോപ്‌ ഓഡറിന്‌ ശക്തിപോര. ഫോമിലുള്ള ഹാഷിം ആംലയെ ഉള്‍പ്പെടുത്തിയിട്ടുണ്ടെങ്കിലും മറ്റു താരങ്ങളെ ഇപ്പോഴും പ്രതീക്ഷിക്കുകവയ്യ. എബി.ഡി. വില്ലിയേഴ്സിനെയാണ്‌ ടീം പ്രധാനമായി ആശ്രയിക്കുന്നത്‌. ഇദ്ദേഹം മനസ്സുവച്ചാല്‍ 300 റണ്‍ നിഷ്പ്രയാസം അടിച്ചുകൂട്ടാന്‍ കഴിയും. പക്ഷെ ടെസ്റ്റ്‌ മത്സരങ്ങളിലെ വില്ലിയേഴ്സിന്റെ പ്രകടനം മോശമായിരുന്നത്‌ സന്ദര്‍ശകര്‍ക്ക്‌ ആശങ്ക നല്‍കുന്നു.


ഭീകരഭീഷണിയുള്ളതിനാല്‍ രാജ്യമാകെ ജയ്പൂര്‍ ഏകദിനത്തില്‍ ഉദ്വേഗത്തോടെയാണ്‌ കാണുന്നത്‌. ഇത്തവണ കനത്ത സുരക്ഷാ സംവിധാനങ്ങളായിരിക്കും റിപ്പോര്‍ട്ട്‌. ആകാശത്ത്‌ വ്യോമസേനയുടെ നിരീക്ഷണമുണ്ടാകും. പൊലീസിനെ അഞ്ചു കേന്ദ്രങ്ങളിലായി നിയോഗിച്ചിരിക്കുകയാണ്‌. ഒരുവിഭാഗം എയര്‍പ്പോര്‍ട്ടില്‍ നില്‍ക്കുമ്പോള്‍ മറ്റു രണ്ടുവിഭാഗങ്ങള്‍ ഹോട്ടലിലേക്കും സ്റ്റേഡിയത്തിലേക്കുമുള്ള വഴികളില്‍യില്‍ കാവല്‍ നില്‍ക്കും. സ്റ്റേഡിയത്തിന്‌ അകത്തും പുറത്തുമായിരിക്കും മറ്റു രണ്ടു വിഭാഗങ്ങള്‍.


ശ്രദ്ധിക്കേണ്ട താരങ്ങള്‍

യൂസഫ്‌ പത്താന്‍
അന്താരാഷ്ട്ര തലത്തില്‍തന്റെ കഴിവു തെളിയിക്കാന്‍ യൂസഫ്‌ പത്താന്‌ ഇത്തവണയെങ്കിലും കഴിയുമോ? ഐ.പി.എല്ലിലും ചില 20 ട്വന്റി മത്സരങ്ങളിലും തിളങ്ങിയിട്ടുണ്ടെങ്കിലും ഏകദിനത്തില്‍ പത്താന്‍ മങ്ങിപ്പോയി.ഷോട്ട്‌ ഡെലിവറികള്‍ കൊണ്ട്‌ ദക്ഷിണാഫ്രിക്ക അദ്ദേഹത്തെ പരീക്ഷിക്കുമെന്ന്‌ ഉറപ്പ്‌. എക്കാലവും ഇത്തരം പന്തുകള്‍ പത്താനെ വലച്ചിട്ടുണ്ട്‌. ദുു‍ലീപ്‌ ട്രോഫി ഫൈനലില്‍ ഇരട്ട സെഞ്ചുറിയോടെ വിജയം നേടിയ യൂസഫിനും ഇത്തവണ അത്ഭുതങ്ങള്‍ സൃഷ്ടിക്കാന്‍ കഴിയുമോ? കാത്തിരുന്ന്‌ കാണുക.


എബി.ഡി വില്ലിയേഴ്സ്‌
ടെസ്റ്റില്‍ മികവുകാണിക്കാനായില്ലെങ്കിലും ഏകദിനത്തില്‍ തിളങ്ങുമെന്നാണ്‌ പ്രതീക്ഷ. ഏകദിനത്തിലെ പ്രകടനത്തില്‍ പേരുകേട്ടതാണ്‌ വില്യേഴ്സിന്റെ ബാറ്റിങ്‌. ഇന്ത്യന്‍ കാണികള്‍ കാത്തിരിക്കുന്ന ഈ പ്രകടനം ഇന്ന്‌ ആവര്‍ത്തിക്കപ്പെടുമോ?

പരുക്ക്‌ പ്രധാന വിഷയം

ഇരു ടീമുകള്‍ക്കും പരിക്കേറ്റവരുടെ നിരതന്നെയുണ്ട്‌. ദക്ഷിണാഫ്രിക്കയ്ക്ക്‌ സ്മിത്തില്ല. ഇന്ത്യയ്ക്ക്‌ ഇല്ലാതെയാകുന്നത്‌ ഗൗതം ഗംഭീര്‍ യുവരാജ്‌ സിംഗ്‌ സഹീര്‍ഖാന്‍ എന്നിവരെയാണ്‌. വിരാട്‌ കോഹ്ലിന്‍, സുരേഷ്‌ റെയ്ന, ശ്രീശാന്ത്‌ തുടങ്ങിയവര്‍ക്ക്‌ ഇതുമൂലം സ്ഥാനം ലഭിക്കാന്‍ സാധ്യതയുണ്ട്‌.
സാധ്യതാ ടീം

ദക്ഷിണാഫ്രിക്ക
ഹെര്‍ഷലെ ഗിബ്സ്‌, ഹാഷിം അംല, എബി ഡി വില്ലിയേഴ്സ്‌, കാലിസ്‌, ലൂട്ടസ്‌ ബോസ്‌ മാന്‍, മാര്‍ക്ക്‌ ബൗച്ചര്‍, ആല്‍ബി മോര്‍ക്കല്‍,മോണ്‍ മോര്‍ക്കല്‍, ഡെയ്‌ല്‌ സ്റ്റെയിന്‍, ജോഹന്‍ ബോത്ത, ചാള്‍ ലാംഗവെല്‍റ്റ്‌


ഇന്ത്യ
വീരേണ്ടര്‍ സെവാഗ്‌, സച്ചിന്‍ ടെണ്ടുല്‍ക്കര്‍, വിരാട്‌ കോഹ്ലി, എം എസ്‌ ധോണി, സുരേഷ്‌ റെയ്ന, ദിനേശ്‌ കാര്‍ത്തിക്‌, യൂസഫ്‌ പത്താന്‍, പ്രവീണ്‍ കുമാര്‍, അമിത്‌ മിശ്ര/ ആര്‍ അശ്വിന്‍, ആശിഷ്‌ നെഹ്‌റ, ശ്രീശാന്ത്‌
അല്‍പം ചരിത്രം

ദക്ഷിണാഫ്രിക്കയ്ക്കെതിരെയുള്ള മത്സരങ്ങളില്‍ ഏറ്റവും മികവു പുലര്‍ത്തിയിട്ടുള്ള ഇന്ത്യന്‍ ബാറ്റ്സ്മാന്‍ സച്ചിനാണ്‌. മൂന്നു സെഞ്ചുറിയടക്കം 1655 റണ്‍സാണ്‌ അദ്ദേഹം നേടിയിട്ടുള്ളത്‌. മുന്‍ ദക്ഷിണാഫ്രിക്കന്‍ ഓപ്പണറായ ഗാരി കിര്‍സ്റ്റനാണ്‌ ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള മത്സരങ്ങളില്‍ ഏറ്റവുമധികം മാന്‍ ഓഫ്‌ ദി മാച്ച്‌ അവാര്‍ഡ്‌ നേടിയിട്ടുള്ളത്‌. ഇപ്പോള്‍ ഇന്ത്യന്‍ കോച്ചായ കിര്‍സ്റ്റന്‍ അഞ്ചുവട്ടമാണ്‌ ഈ ബഹുമതി നേടിയത്‌
ജയ്പൂരില്‍ നടന്നിട്ടുള്ള ഏഴ്‌ ഡേ - നൈറ്റ്‌ മത്സരങ്ങളില്‍ രണ്ടാമത്‌ ബാറ്റു ചെയ്ത ടീം അഞ്ചു തവണ ജയിച്ചു.

 
< മുന്‍ പേജ്‌   അടുത്തത് >
Subscribe Now

BSE

NSE

latest news

Pravasi News & Feedback

Send Pravasilokam News to
ഈ ഇ-മെയില്‍ വിലാസം സ്‌പാമില്‍ നിന്നും സുരക്ഷിതമാണ്‌. അതു കാണാന്‍ ജാവാസ്ക്രിപ്റ്റ്‌ ആവശ്യമാണ്‌. .
Contact Person for Website :
ഈ ഇ-മെയില്‍ വിലാസം സ്‌പാമില്‍ നിന്നും സുരക്ഷിതമാണ്‌. അതു കാണാന്‍ ജാവാസ്ക്രിപ്റ്റ്‌ ആവശ്യമാണ്‌. ,

Special Correspondant, Europe


Polls