സഹോദരിയെ പീഢിപ്പിച്ച യുവാവിന്‌ 13 വര്‍ഷം തടവ്‌

Imageസിങ്കപ്പൂര്‍: സിങ്കപ്പൂരില്‍ സഹോദരിയെ രണ്‌ ട്‌ വര്‍ഷം ലൈംഗികമായി ചൂഷണം ചെയ്ത യുവാവിനെ കോടതി 13 വര്‍ഷത്തേയ്ക്ക്‌ തടവിന്‌ ശിക്ഷിച്ചു. 2005, 2006 വര്‍ഷങ്ങളില്‍, വീട്ടില്‍ ഒരേ കിടപ്പുമുറി ഉപയോഗിച്ച വേളയിലായിരുന്നു അന്ന്‌ 16 കാരനായ സഹോദരന്റെ പീഢനം.

ഇപ്പോള്‍ 21 വയസ്സുള്ള പ്രതി, 2007 ല്‍ പെണ്‍കുട്ടി വീട്‌ വിട്ട്‌ കമിതാവിനൊപ്പം പോകുന്നതു വരെ പീഢനം തുടര്‍ന്നുവെന്നാണ്‌ കോടതി കണ്‌ ടെത്തിയിരിയ്ക്കുന്നത്‌. മൂന്ന്‌ മക്കളില്‍ ഏറ്റവും ഇളയവളാണ്‌ സഹോദരന്റെ പീഢനത്തിനിരയായത്‌. മാനഹാനി ഭയന്ന്‌ പെണ്‍കുട്ടി കഴിഞ്ഞ വര്‍ഷം ഏപ്രില്‍ വരെ സംഭവം മറച്ചുവയ്ക്കുകയായിരുന്നു. അത്യപൂര്‍വ്വവും നീചവുമായ കുറ്റകൃത്യമാണെങ്കിലും സംഭവം നടക്കുന്ന കാലത്തെ പ്രതിയുടെ പ്രായം പരിഗണിച്ചാണ്‌ ശിക്ഷയുടെ തീവ്രത കുറയ്ക്കുന്നതെന്ന്‌ കോടതി വ്യക്തമാക്കി.

 
< മുന്‍ പേജ്‌   അടുത്തത് >
Subscribe Now

NSE

latest news

Pravasi News & Feedback

Send Pravasilokam News to
ഈ ഇ-മെയില്‍ വിലാസം സ്‌പാമില്‍ നിന്നും സുരക്ഷിതമാണ്‌. അതു കാണാന്‍ ജാവാസ്ക്രിപ്റ്റ്‌ ആവശ്യമാണ്‌. .
Contact Person for Website :
ഈ ഇ-മെയില്‍ വിലാസം സ്‌പാമില്‍ നിന്നും സുരക്ഷിതമാണ്‌. അതു കാണാന്‍ ജാവാസ്ക്രിപ്റ്റ്‌ ആവശ്യമാണ്‌. ,

Special Correspondant, Europe


Polls