| വിവര്‍ത്തന സാഹിത്യകാരന്‍ സി രാഘവന്‍ നിര്യാതനായി |
|
പുലിക്കുന്നിലെ ജില്ലാ ലൈബ്രറി ഹാളില്‍ പൊതുദര്‍ശനത്തിനുശേഷം ഇന്നലെ മൂന്നു മണിക്ക് ഉദുമ പടിഞ്ഞാറിലെ തറവാട് വീട്ടിലെത്തിച്ചതിനുശേഷം സംസ്ഥാന ബഹുമതികളോടെ സമുദായ ശ്മശാനത്തില്‍ സംസ്കരിച്ചു.
കാസര്‍കോട് ഹിസ്റ്ററി സൊസൈറ്റി സെക്രട്ടറി, കാസര്‍കോട് സാഹിത്യവേദി പ്രസിഡന്റ്, സ്കൗട്ട്സ് ആന്റ് ഗൈഡ്സ് കമ്മീഷണര്‍, രാഷ്ട്രകവി ഗോവിന്ദപൈ സ്മാരക സമിതിയംഗം, ഭാരത് സ്കൗട്ട്സ് ആന്റ് ഗൈഡ്സ് ട്രസ്റ്റി ബോര്‍ഡംഗം, ഉത്തരദേശം പത്രാധിപര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിരുന്നു.വി വി ഗിരിജമ്മയാണ് ഭാര്യ. മക്കള്‍: വി വി ജയലക്ഷ്മി (അധ്യാപിക, ചെമ്മനാട് ജമാഅത്ത് ഹയര്‍സെക്കന്‍ഡറി സ്കൂള്‍), ആര്‍ ഗിരിധരന്‍ (മാനേജര്‍, കര്‍ണാടക ബാങ്ക്, കാഞ്ഞങ്ങാട്), ആര്‍ സുജാത, ആര്‍ വീണാറാണി (കൃഷി ഓഫീസര്‍, നീലേശ്വരം). മരുമക്കള്‍: കെ വി പ്രഭാകരന്‍ (ലീഗല്‍ അഡ്വൈസര്‍, കെ എസ് ആര്‍ ടി സി), അഡ്വ. കെ. ജനാര്‍ദനന്‍ (നോട്ടറി, കാഞ്ഞങ്ങാട്), ഭാര്‍ഗവന്‍ (ഹോള്‍സെയില്‍ മെഡിസിന്‍ ഡീലര്‍, കാഞ്ഞങ്ങാട്), സംഗീത (നീലേശ്വരം). സഹോദരങ്ങള്‍: കെ പി സി സി നിര്‍വാഹക സമിതിയംഗം അഡ്വ. സി കെ ശ്രീധരന്‍, ഉദുമ ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് സി കെ ഭാസ്കരന്‍, സി മാധവന്‍ (ഡയരക്ടര്‍, വിദ്യാനഗര്‍ മാര്‍ക്കറ്റിംഗ് സൊസൈറ്റി), പരേതയായ കാര്‍ത്യായനിയമ്മ.
|
| < മുന്‍ പേജ് | അടുത്തത് > |
|---|

കാസര്‍കോട്: ബഹുഭാഷാപണ്ഡിതനും പ്രമുഖ എഴുത്തുകാരനും വിവര്‍ത്തകനും പത്രപ്രവര്‍ത്തകനുമായിരുന്ന സി രാഘവന്‍ (79) നിര്യാതനായി. ഇന്നലെ പുലര്‍ച്ചെ 1.30 മണിയോടെ കാസര്‍കോട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. 
-°C 