സുഖ്ന: ആന്റണിക്ക്‌ മറ്റൊരു പൊന്‍തൂവല്‍

Imageആര്‍.രാജേന്ദ്രന്‍

ഇന്ത്യന്‍ കരസേനയുടെ പ്രതിച്ഛായക്ക്‌ മങ്ങലേല്‍്പ്പിച്ചതാണ്‌ സുഖ്ന ഭൂമി കംഭകേണം.

കരസേനയിലെ ഉന്നത ശ്രേണിയിലുളള ചില ഓഫീസര്‍മാര്‍ക്ക്‌ ഇതിലുളള ബന്ധമാണ്‌ ഈ കേസിന്‌ പ്രത്യേക മാനം പ്രദാനം ചെയ്തത്‌. മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍ ഭരണ നേതൃത്വവും സേനാ മേധാവിത്വവും തമ്മിലുളള ബലാബലത്തിന്റെ ഊരകല്ലായി കൂടി പ്രശ്നം വളര്‍ന്നു. അതിനാല്‍തന്നെ ലോകശ്രദ്ധ പിടിച്ചുപറ്റിയ ഒന്നായി ഇത്‌ മാറി.പശ്ചിമബംഗാളിലെ ഡാര്‍ജലിങ്‌ ജില്ലയിലാണ്‌ സുഖ്ന ഭൂമി. കരസേനയുടെ 33 വിഭാഗ(രീൃ‍ു‍െ‍)ത്തിന്റെ ആസ്ഥാനത്തിന്‌ ഓരംചേര്‍ന്നുളള 71 ഏക്കര്‍ സ്ഥലമാണിത്‌. സേനയുടെ വാര്‍ത്താവിനിമയ ടവറും ഹെലിപാടും തൊട്ടടുത്താണ്‌. സേനയെ സംബന്ധിച്ചിടത്തോളം തന്ത്രപ്രധാന പ്രദേശം. പശ്ചിമബംഗാള്‍ സര്‍ക്കാരിന്റേതാണെങ്കിലും ഒരു തേയില കമ്പനി പാട്ടംവച്ച്‌ അനുഭവിക്കുന്നു.

 

സുരക്ഷാകാരണങ്ങളാല്‍ ഈ സ്ഥലം ഏറ്റെടുക്കണമെന്നും സ്വകാര്യ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളൊന്നും അനുവദിക്കരുതെന്നും സൈന്യം തീരുമാനിച്ചിരുന്നു. സ്ഥലം ഏറ്റെടുക്കാല്‍ പ്രക്രിയ 2008-ല്‍ സൈന്യം തുടങ്ങുകയും ചെയ്തു.
എന്നാല്‍ ഈ സ്ഥലം ദിലീപ്‌ അഗര്‍വാള്‍ എന്നൊരാള്‍ക്ക്‌ വില്‍ക്കുന്നതിന്‌ അനുമതി നല്‍കുന്ന എന്‍.ഒ.സി (Non objection Certificate) 33 കോര്‍ കമാണ്ടര്‍ ലെഫ്റ്റനന്റ്‌ ജനറല്‍ പി.കെ.റാത്ത്‌ നല്‍കുന്നതാണ്‌ പിന്നീട്‌ കണ്ടത്‌. അജ്മീറിലെ പ്രസിദ്ധമായ മായോ കോളേജിന്‌ പെണ്‍കുട്ടികളുടെ ഒരു വിദ്യാലയം സുഖ്നയില്‍ തുടങ്ങാനാണ്‌ എന്‍.ഒ.സി നല്‍കിയത്‌. ഇതിന്‌ പിന്നിലെ കളളക്കളികള്‍ ആദ്യം പുറത്തുകൊണ്ടുവന്നത്‌ ഇന്ത്യന്‍ എക്സ്പ്രസാണ്‌.


ഇടപാട്‌ വിവാദമായപ്പോള്‍ കരസേനയുടെ കിഴക്കന്‍ മേഖലാ മേധാവി ലെഫ്റ്റനന്റ്‌ ജനറല്‍ വി.പി.സിങ്‌ (അടുത്ത കരസേനാ മേധാവി) അന്വേഷണത്തിന്‌ ഉത്തരവിട്ടു. തെസൂര്‍ ആസ്ഥാനമായുളള 4 കോര്‍ മേധാവി്‌ ലെഫ്റ്റനന്റ്‌ ജനറല്‍ പട്നായിക്കിനായിരുന്നു അന്വേഷണ ചുമതല. സുഖ്ന ഭുമിയില്‍ സിവിലിയന്‍ നിര്‍മ്മാണപ്രവര്‍ത്തനത്തിന്‌ അനുമതി നല്‍കിയതിന്റെ കാരണങ്ങളാണ്‍്‌ അന്വേഷിച്ചത്‌. തിടുക്കപ്പെട്ടാണ്‌ എന്‍.ഒ.സി നല്‍കിയതെന്നും കെട്ടിട പണിക്കാരന്‍ അഗര്‍വാളിന്റെ പശ്ചാത്തലം പോലും തിരക്കിയിട്ടില്ലെന്നും അന്വേഷണത്തില്‍ കണ്ടെത്തി. മായോ കോളേജുമായി അഫിലിയേറ്റ്‌ ചെയ്ത ഗേള്‍സ്‌ സ്കൂളിനെന്ന വ്യാജേനയാണ്‌ ധാരണാപത്രം (എം.ഒ.യു) ഒപ്പിട്ടത്‌. എന്നാല്‍ മായോ കോളേജ്‌ ഇത്തരമൊരു സ്കൂളിനു അഫിലിയേഷന്‍ നല്‍കിയിട്ടില്ല.


എം.ഒ.യുവില്‍ പറയുന്നത്‌, സ്കൂളുകളും കോളേജുകളും ഉള്‍പ്പെട്ട വിശാലമായൊരു വിദ്യാലയ ശൃംഖലയ്ക്ക്‌ സ്ഥലം ഉപയോഗപ്പെടുത്താമെന്നാണ്‌. 2001-ല്‍ ഗാസിയബാദില്‍ രജിസ്റ്റര്‍ ചെയ്ത ഗീതാഞ്ജലി എഡ്യൂക്കേഷണല്‍ ട്രസ്റ്റിനാണ്‌ എം.ഒ.യു നല്‍കിയത്‌. എന്നാല്‍ ഈ ട്രസ്റ്റ്‌ ഇന്നേവരെ ഒരു കുടിപ്പളളിക്കൂടം പോലും തുടങ്ങിയിട്ടില്ല. സൈന്യത്തിന്റെ നിലപാടിനു വിരുദ്ധമായി ഇത്തരമൊരു എം.ഒ.യു ഒപ്പുവച്ചതിന്റെയും സുരക്ഷാപ്രശ്നങ്ങള്‍ അവഗണിച്ചതിന്റെയും വിശദീകരണം തേടിയെങ്കിലും ലഭിച്ചില്ല. സേനയുടെ കണ്‍ക്കനുസരിച്ച്‌ സ്ഥലത്തിന്റെ കമ്പോള വില 300 കോടിവരും.
തുടര്‍ അന്വേഷണത്തിലാണ്‌ ലെഫ്‌. ജനറല്‍ അവധേഷ്‌ പ്രകാശിന്റെ പങ്ക്‌ വെളിവായത്‌. അഗര്‍വാളിനെ ലെഫ്‌.ജന. റാത്തിന്‌ പരിചയപ്പെടുത്തി കൊടുത്തത്‌ ലെഫ്‌. ജന. പ്രകാശാണ്‌. അതിനായി സുഖ്ന അദ്ദേഹം സന്ദര്‍ശിക്കുകയും ചെയ്തു. ഇദ്ദേഹത്തിനു പുറമേ ലെഫ്‌.

 

ജനറല്‍ രമേശ്‌ ഹല്‍ഗാട്ടോ, മേജര്‍ ജനറല്‍ പി.സെന്‍ എന്നിവര്‍ക്കും പങ്കുളളതായി തെളിഞ്ഞു.ലെഫ്‌. ജന. പ്രകാശ്‌ മിലിറ്ററി സെക്രട്ടറിയാണ്‌. അതിനാല്‍തന്നെ കരസേനാമേധാവിയുടെ അടുത്തയാളും. കരസേനാ ആസ്ഥാനത്തെ പത്ത്‌ ഉന്നതരില്‍ ഒരാള്‍. കരസേനയിലെ ഉദ്യോഗക്കയറ്റത്തിന്റെയും നിയമനത്തിന്റെയും ഒക്കെ ചുക്കാന്‍ മിലിറ്ററി സെക്രട്ടറിയുടെ കൈയിലാണ്‌. അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കുറ്റക്കാരെന്ന്‌ കണ്ടെത്തിയവര്‍ക്കെതിരെ കോര്‍ട്ട്‌ മാര്‍ഷല്‍ (പട്ടാള വിചാരണ) നടപടിക്ക്‌ കിഴക്കന്‍ മേഖലാ സേനാമേധാവി ശുപാര്‍ശ ചെയ്തു. കരസേനാമേധാവി ജനറല്‍ ദീപക്‌ കപൂര്‍ ആകട്ടെ, പൊതുവേ ലഘുവായ ചില നടപടികളില്‍ ശിക്ഷ ഒതുക്കാനാണ്‌ മുതിര്‍ന്നത്‌. ലെഫ്‌.ജന. പ്രകാശിന്റെ കാലാവധി ജനുവരി 31ന്‌ അവസാനിക്കുകയായിരുന്നു.

 

കാലാവധി കഴിഞ്ഞാല്‍ രക്ഷപെടാം. ജനറല്‍ കപൂറിന്റെ കണക്കുകൂട്ടലും ഇതായിരുന്നു. ഇത്‌ പക്ഷപാതമാണെന്നും കുറ്റവാളികളെ രക്ഷിക്കാനുളള ശ്രമമാണെന്നും ആക്ഷേപമുണ്ടായി. തുടര്‍ന്ന്‌ മിലിറ്ററി സെക്രട്ടറി എന്ന നിലയില്‍ ലെഫ്‌. ജന. പ്രകാശ്‌ ലെഫ്‌. ജനറല്‍ റാത്തിന്‌ ഉപ സൈനീകമേധാവിയായി നല്‍കിയ സ്ഥാനക്കയറ്റം റദ്ദാക്കി.എന്നിട്ടും ലെഫ്‌. ജന. പ്രകാശിന്റെ കാര്യത്തില്‍ ഉദാസീന നിലപാട്‌ കരസേനാമേധാവി തുടര്‍ന്നു. പാകിസ്ഥാന്‍ ഉള്‍പ്പെടെയുളള അയല്‍രാജ്യങ്ങളും ലോകത്തെ സൈനീക ശക്തികളും ഇക്കാര്യത്തിലുളള സര്‍ക്കാര്‍ നിലപാട്‌ ഉറ്റുനോക്കുകയായിരുന്നു. സൈന്യത്തിലെ അഴിമതിയുടെ കാര്യത്തില്‍ ഭരണ നേതൃത്വം കണ്ണടയ്ക്കുമെന്നും സേനാമേധാവിയുടെ നിലപാടിനെ പിന്തുണയ്ക്കുമെന്നും കരുതിയവരുണ്ട്‌ എന്നാല്‍ പ്രതിരോധ മന്ത്രി എ.കെ.ആന്റണി പ്രശ്നത്തില്‍ ഇടപെടുകയും ലെഫ്‌. ജന. പ്രകാശിനെ കോര്‍ട്ട്‌ മാര്‍ഷ്ല് ചെയ്യാന്‍ കരസേനാമേധാവിക്ക്‌ നിര്‍ദ്ദേശം നല്‍കുകയും ചെയ്തു. പിന്നെ വൈകിയില്ല.

 

വിരമിക്കലിന്റെ പടിവാതില്‍ക്കല്‍ നില്‍ക്കുന്ന ജനറല്‍ ദീപക്‌ കപൂര്‍ ലെഫ്‌. ജന. പ്രകാശിനെതിരെ കോര്‍ട്ട്‌ മാര്‍ഷലിന്‌ ഉത്തരവിട്ടു. ലെഫ്‌. ജന. പ്രകാശ്‌ വിരമിക്കാന്‍ രണ്ടു ദിവസം അവശേഷിച്ചിരുന്നു.പ്രതിരോധമന്ത്രി എ.കെ.ആന്റണിയുടെ ഈ നടപടി വിദേശ മാധ്യമങ്ങളില്‍ സ്ഥാനം പിടിച്ചു. പാക്‌ പത്രങ്ങള്‍ ആന്റണിയെ പ്രകീര്‍ത്തിച്ച്‌ ലേഖനങ്ങള്‍ എഴുതി. സായുധ സേനാ വിഭാഗങ്ങള്‍ സിവിലിയന്‍ ഭരണത്തിന്റെ കീഴില്‍ തന്നെയെന്ന്‌ ഇന്ത്യ ഒരിക്കല്‍കൂടി തെളിയിക്കുകയായിരുന്നു. സൈനീക മേധാവിയുടെ അപ്രീതിക്ക്‌ പാത്രമാകാതെ നോക്കുന്ന പാക്‌ ഭരണാധികാരികള്‍ക്ക്‌ അനുകരണീയമായ മാതൃകയായി ഇതിനെ എടുത്തുകാട്ടിയ ലേഖകരുമുണ്ട്‌.


ഇന്ത്യയില്‍ ഭരണ-സൈനീക നേതൃത്വങ്ങള്‍ അഭിമുഖീകരണത്തിന്റെ പാതയിലെത്തിയ മുമ്പ്‌ സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്‌. 1950-60 കാലഘട്ടത്തിലാണ്‌ ആദ്യത്തേത്‌. ശക്തനായ കരസേനാമേധാവിയായിരുന്നു ജനറല്‍ തിമ്മയ്യ. സേനയിലെ ചില ഉയര്‍ന്ന ഓഫീസര്‍മാര്‍ ഒരു സൈനീക അട്ടിമറിയെ പറ്റി സംസാരിച്ചു തുടങ്ങിയതായി ഇന്റലിജന്‍സ്‌ ബ്യറോ ഡയറക്റ്റര്‍ ബി.എന്‍.മുള്ളേക്ക്‌ സര്‍ക്കാരിന്‌ വിവരം നല്‍കി. വി.കെ.കൃഷ്ണമേനോനായിരുന്നു പ്രതിരോധമന്ത്രി. കൃഷ്ണമേനോന്‍ തുടര്‍ന്ന്‌ മയമില്ലാത്ത രീതിയിലാണ്‌ മുതിര്‍ന്ന സൈനീക ഓഫീസര്‍മാരോട്‌ പെരുമാറിയത്‌. ഇതേപറ്റി തിമ്മയ്യ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റുവിനോട്‌ പരാതി പറഞ്ഞെങ്കിലും നെഹ്‌റു അതു ചെവിക്കൊണ്ടില്ല.

 

സ്വരച്ചേര്‍ച്ചയില്ലായ്മയുടെ തുടക്കം. ജനറല്‍ തിമ്മയ്യക്കെതിരെ നെഹ്‌റു പാര്‍ലമെന്റില്‍ ആഞ്ഞടിച്ചു. 1961-ല്‍ ജനറല്‍ തിമ്മയ്യ സര്‍വ്വീസീല്‍ നിന്നും പിരിഞ്ഞു.നെഹ്‌റു ഇങ്ങനെയൊരു നിലപാട്‌ സ്വീകരിക്കാന്‍ രണ്ടായിരുന്നു കാരണങ്ങള്‍. സാര്‍വ്വദേശീയ പശ്ചാത്തലമുളളതാണ്‌ ഒന്ന്‌. 50-60കളില്‍ അമേരിക്കയും അതിന്റെ യൂറോപ്യന്‍ സഖ്യകക്ഷികളും ഏഷ്യയിലെ തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാറുകളെ സൈന്യത്തെ ഉപയോഗിച്ച്‌ അട്ടിമറിക്കാന്‍ തീരുമാനിക്കുകയും അതു നടപ്പിലാക്കി വരികയുമായിരുന്നു. എന്നാല്‍ ഇന്ത്യന്‍ സേനയെ അവര്‍ക്ക്‌ വശത്താക്കാന്‍ കഴിഞ്ഞില്ല. എങ്കിലും ഓഫീസര്‍മാരുടെ ഭോജനശാലകളില്‍ അട്ടിമറിയെ പറ്റിയുളള സംഭാഷണങ്ങള്‍ ഉയര്‍ന്നുവന്നു. കാര്യമായൊരു നീക്കമായിരുന്നില്ലെങ്കിലും അത്തരമൊരു സംഭാഷണത്തിനുപോലും ഒരു വിഭാഗം തയ്യാറായത്‌ നെഹ്‌റുവിനെ രോഷാകുലനാക്കി.

 

മറ്റൊന്ന്‌, കൃഷ്ണമേനോനിലുളള അചഞ്ചലമായ വിശ്വാസവും.
അടുത്തത്‌ 1998 ഡിസംബര്‍ 30-നാണ്‌. പ്രതിരോധ മന്ത്രി ജോര്‍ജ്ജ്‌ ഫെര്‍ണാണ്ടസ്‌ വൈസ്‌ അഡ്മിറല്‍ ശശീന്ദര്‍ സിങ്ങിനെ നാവികസേനാ ഉപമേധാവിയായി നിയമിച്ചു. നാവികസേനാ മേധാവി അഡ്മിറല്‍ വിഷ്ണു ഭഗത്‌ ഇതിനെ പരസ്യമായി ചോദ്യം ചെയ്തു. അച്ചടക്ക ലംഘനത്തിന്റെ പേരില്‍ അഡ്മിറല്‍ ഭഗത്തിനെ പിരിച്ചുവിടുകയായിരുന്നു.
അഴിമതിയോടുളള യുദ്ധത്തില്‍ എ.കെ.ആന്റണിയുടെ മുഖം ഒരിക്കല്‍കൂടി തിളങ്ങുന്നു. പട്ടാളക്കാരുടെ ജീവിത സാഹചര്യം മെച്ചപ്പെടുത്താന്‍, സായുധസേനയിലെ വിവിധ വിഭാഗങ്ങളിലെ ശമ്പളത്തിലെ അപാകതക്ക്‌ പരിഹാരം കാണാന്‍, സായുധ സേനകളിലേക്ക്‌ യുവതലമുറയെ ആകര്‍ഷിക്കാന്‍ പ്രതിരോധ മന്ത്രി എന്ന നിലയില്‍ എ.കെ.ആന്റണി നല്‍കിയ സംഭാവനകള്‍ വലുതാണ്‌.

 

പ്രതികൂല സാഹചര്യങ്ങളില്‍ നാടിന്റെ അതിര്‍ത്തി കാക്കുന്ന ജവാന്മാര്‍ക്കിടയിലേക്ക്‌ അദ്ദേഹം കടന്നുചെന്നിട്ടുണ്ട്‌. ഇതെല്ലാംകൊണ്ട്‌ ആന്റണി ഇന്ന്‌ പട്ടാളക്കാര്‍ക്ക്‌ പ്രിയങ്കരനാണ്‌. കോര്‍ട്ട്‌ മാര്‍ഷല്‍ ഉത്തരവ്‌ ആന്റണിയുടെ കിരീടത്തിലെ മറ്റൊരു തൂവലായി.

 

 
< മുന്‍ പേജ്‌   അടുത്തത് >
Subscribe Now

NSE

latest news

Pravasi News & Feedback

Send Pravasilokam News to
ഈ ഇ-മെയില്‍ വിലാസം സ്‌പാമില്‍ നിന്നും സുരക്ഷിതമാണ്‌. അതു കാണാന്‍ ജാവാസ്ക്രിപ്റ്റ്‌ ആവശ്യമാണ്‌. .
Contact Person for Website :
ഈ ഇ-മെയില്‍ വിലാസം സ്‌പാമില്‍ നിന്നും സുരക്ഷിതമാണ്‌. അതു കാണാന്‍ ജാവാസ്ക്രിപ്റ്റ്‌ ആവശ്യമാണ്‌. ,

Special Correspondant, Europe


Polls