തമിഴ്‌നാട്‌ ഉടക്കുന്നു

Imageമുല്ലപ്പെരിയാര്‍ സമിതിയിലേക്ക്‌ പ്രതിനിധിയെ അയയ്ക്കില്ല

ചെന്നൈ: മുല്ലപ്പെരിയാര്‍ അണക്കെട്ട്‌ സംബന്ധിച്ച്‌ കേരളവും തമിഴ്‌നാടുമായുള്ള തര്‍ക്കം പരിഹരിക്കാന്‍ സുപ്രീംകോടതി ഉന്നതാധികാര സമിതിയെ നിയോഗിച്ചതില്‍ തമിഴ്‌നാടിന്‌ പ്രതിഷേധം.

സമിതിയിലേക്ക്‌ തമിഴ്‌നാടിന്റെ പ്രതിനിധിയെ അയക്കേണ്ടതില്ലെന്ന്‌ ഭരണകക്ഷിയായ ഡിഎംകെയുടെ ചെന്നെയില്‍ ചേര്‍ന്ന ജനറല്‍ കൗണ്‍സില്‍ യോഗം തീരുമാനിച്ചു. മുല്ലപ്പെരിയാര്‍ വിഷയത്തില്‍ തമിഴ്‌നാട്‌ സര്‍ക്കാരിനെതിരെ ഉയരുന്ന വിമര്‍ശനങ്ങളെ പ്രതിരോധിക്കുകയെന്ന ലക്ഷ്യത്തോടെയാണ്‌ പ്രത്യേക സമിതിയുമായി സഹകരിക്കേണ്ടതില്ലെന്ന്‌ ഡിഎംകെ നേതൃയോഗം തീരുമാനിച്ചിരിക്കുന്നതെന്നാണ്‌ വിലയിരുത്തപ്പെടുന്നത്‌. എന്നാല്‍ നിയമപരമായ കാരണങ്ങളാല്‍ സുപ്രീം കോടതിയുടെ ഉത്തരവിനെ പരസ്യമായി എതിര്‍ക്കാനും ഡി.എം.കീക്ക്‌ സാധ്യമാകുന്നില്ല. അതേസമയം, സമിതിയില്‍ പ്രതിനിധിയെ അയക്കേണ്ടതില്ലെന്ന തമിഴ്‌നാടിന്റെ നിലപാടിന്‌ നിയമപരമായി സാധുതയുണ്ടാകില്ലെന്ന്‌ നിയമ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. സുപ്രീംകോടതി നിര്‍ദേശപ്രകാരം രൂപീകരിക്കപ്പെട്ട സമിതിയില്‍ തമിഴ്‌നാട്‌ പ്രതിനിധിയെ അയക്കണം.

 

ഇതിന്‌ തമിഴ്‌നാട്‌ തയാറായില്ലെങ്കില്‍ സര്‍ക്കാരിനെതിരെ സുപ്രീംകോടതിയുടെ വിമര്‍ശനമുണ്ടാകുമെന്നും തുടര്‍ന്ന്‌ പ്രതിനിധിയെ നിര്‍ദേശിക്കാന്‍ തമിഴ്‌നാട്‌ നിര്‍ബന്ധിതമായിത്തീരുമെന്നുമാണ്‌ നിയമവിദഗ്ധര്‍ പറയുന്നത്‌.മുന്‍പ്‌, 2000 -ല്‍ തങ്ങളുടെ അഭിപ്രായം തേടാതെ സുപ്രീംകോടതി പ്രത്യേകസമിതിയെ നിയോഗിച്ചപ്പോള്‍ സമിതിയുമായി സഹകരിക്കില്ലെന്ന്‌ കേരളം പ്രഖ്യാപിച്ചതാണ്‌. എന്നാല്‍ അന്ന്‌ സുപ്രീംകോടതി ചീഫ്‌ ജസ്റ്റീസായിരുന്ന എ.എസ്‌.ആനന്ദ്‌ കേരള സര്‍ക്കാരിനെ വിമര്‍ശിക്കുകയും സമിതിയുമായി സഹകരിക്കണമെന്ന്‌ കര്‍ശന നിര്‍ദേശം നല്‍കുകയും ചെയ്തിരുന്നു. അന്ന്‌ ചീഫ്‌ ജസ്റ്റീസായിരുന്ന ആനന്ദാണ്‌ ഇപ്പോള്‍ സുപ്രീംകോടതി നിര്‍ദേശിച്ചിരിക്കുന്ന പ്രത്യേക സമിതിയുടെ അധ്യക്ഷന്‍.


ജലനിരപ്പ്‌ 132 അടിയായി ഉയര്‍ത്തണമെന്നാണ്‌ തമിഴ്‌നാടിന്റെ അടിസ്ഥാനപരമായ ആവശ്യമെന്ന്‌ ഉപമുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍ പറഞ്ഞു. മുല്ലപ്പെരിയാര്‍ വിഷയം ഡിഎംകെ യോഗത്തിന്റെ പ്രധാന അജന്‍ഡയായിരുന്നു. മുല്ലപ്പെരിയാര്‍ അണക്കെട്ട്‌ വിഷയത്തില്‍ സുപ്രീംകോടതി പ്രത്യേക സമിതിയെ നിയോഗിച്ചത്‌ തമിഴ്‌നാടിന്‌ തിരിച്ചടിയല്ലെന്നായിരുന്നു മുഖ്യമന്ത്രി എം.കരുണാനിധി ആദ്യം പ്രതികരിച്ചത്‌. സുപ്രീംകോടതി വിധിയോട്‌ അനുകൂലിക്കുകയോ പ്രതികൂലിക്കുകയോ ചെയ്യുന്നില്ലെന്നും പ്രത്യേക സമിതിയോട്‌ സഹകരിക്കുന്നില്ലെന്നതുമാത്രമാണ്‌ തീരുമാനമെന്നും ഡിഎംകെ പറയുന്നു.

 
< മുന്‍ പേജ്‌   അടുത്തത് >
Subscribe Now

BSE

NSE

latest news

Pravasi News & Feedback

Send Pravasilokam News to
ഈ ഇ-മെയില്‍ വിലാസം സ്‌പാമില്‍ നിന്നും സുരക്ഷിതമാണ്‌. അതു കാണാന്‍ ജാവാസ്ക്രിപ്റ്റ്‌ ആവശ്യമാണ്‌. .
Contact Person for Website :
ഈ ഇ-മെയില്‍ വിലാസം സ്‌പാമില്‍ നിന്നും സുരക്ഷിതമാണ്‌. അതു കാണാന്‍ ജാവാസ്ക്രിപ്റ്റ്‌ ആവശ്യമാണ്‌. ,

Special Correspondant, Europe


Polls