മദ്ധ്യ നിരയില്‍ ബാറ്റേന്താന്‍ മോഹമെന്ന്‌ സെവാഗ്‌

Imageജയ്പുര്‍: ടെസ്റ്റ്‌ ക്രിക്കറ്റില്‍ തനിയ്ക്ക്‌ മദ്ധ്യനിരയില്‍ ബാറ്റ്ചെയ്യാനാണ്‌ ആഗ്രഹമെന്ന്‌ വീരേണ്ടര്‍ സെവാഗ്‌. സച്ചിന്‍ വിരമിച്ചുകഴിഞ്ഞാല്‍ മദ്ധ്യനിര ബാറ്റ്സ്മാനാകണമെന്നാണ്‌ എന്റെ മോഹമെന്ന്‌ സെവാഗ്‌ പറഞ്ഞു.

ഒന്നോ ഒന്നരയോ ദിവസം ഫീല്‍ഡ്‌ ചെയ്ത്‌ വെറും പത്ത്‌ മിനിട്ട്‌ നേരത്തെ വിശ്രമത്തിന്‌ ശേഷം ഇന്നിങ്ങ്സ്‌ ഓപ്പണ്‍ ചെയ്യുക എന്നത്‌ വിഷമമുള്ള കാര്യമാണ്‌. എന്നാല്‍ മധ്യനിരയിലെ ബാറ്റ്സ്മാന്മാര്‍ക്ക്‌ റിലാക്സ്‌ ചെയ്യാന്‍ കറച്ചുകൂടി സമയം ലഭിക്കും. സച്ചിന്‍ബാറ്റ്‌ ചെയ്യുന്ന നാലാം സ്ഥാനത്തും ധോനി ബാറ്റ്‌ ചെയ്യുന്ന ആറാം സ്ഥാനത്തോ ബാറ്റ്‌ ചെയ്യാന്‍ താന്‍ ആഗ്രഹിയ്ക്കുന്നു. ഇതിലൂടെ നമുക്ക്‌ ഒന്നോ രണ്ടോ മണിക്കൂര്‍ വിശ്രമിക്കാനും അതുവഴി ബാറ്റിങ്ങില്‍ അല്‍പം കൂടി ശ്രദ്ധപുലര്‍ത്താനും തനിയ്ക്ക്‌ സാധിയ്ക്കും. ഓപ്പണറുടെ വേഷത്തില്‍ നേടിയതിനേക്കാള്‍ കൂടുതല്‍ റണ്‍സ്‌ നേടാനും കൂടുതല്‍ വലിയ ഇന്നിംഗ്സ്‌ കളിക്കാനും കഴിയും. നൂറ്‌ ടെസ്റ്റ്‌ പൂര്‍ത്തിയായിക്കഴിഞ്ഞാല്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന്‌ വിരമിയ്ക്കാനാണ്‌ താന്‍ ആഗ്രഹിയ്ക്കുന്നതെന്ന്‌ സെവാഗ്‌ പറഞ്ഞു. നിലവില്‍ സെവാഗ്‌ 76 ടെസ്റ്റ്‌ പൂര്‍ത്തിയാക്കിയിട്ടുണ്ട്‌.

 
< മുന്‍ പേജ്‌   അടുത്തത് >
Subscribe Now

BSE

NSE

latest news

Pravasi News & Feedback

Send Pravasilokam News to
ഈ ഇ-മെയില്‍ വിലാസം സ്‌പാമില്‍ നിന്നും സുരക്ഷിതമാണ്‌. അതു കാണാന്‍ ജാവാസ്ക്രിപ്റ്റ്‌ ആവശ്യമാണ്‌. .
Contact Person for Website :
ഈ ഇ-മെയില്‍ വിലാസം സ്‌പാമില്‍ നിന്നും സുരക്ഷിതമാണ്‌. അതു കാണാന്‍ ജാവാസ്ക്രിപ്റ്റ്‌ ആവശ്യമാണ്‌. ,

Special Correspondant, Europe


Polls